Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
നഖത്തിലെ ഈ മാറ്റങ്ങള്‍ നിസ്സാരമാക്കല്ലേ, പല രോഗങ്ങളുടെയും ലക്ഷണം നഖത്തിലറിയാം
നല്ല ഭംഗിയില്‍ വെട്ടിയൊതുക്കി നമ്മള് കൊണ്ടുനടക്കുന്ന നഖങ്ങള്‍ക്ക് കൃത്യമായ കര്‍ത്തവ്യങ്ങള്‍ ഉണ്ട്. വിരലുകളുടെ അറ്റത്തെ കട്ടിയുള്ള ഈ ബാഹ്യ ആവരണം കാരണമാണ് വിരലുകള്‍ കയ്യിലെ ഏറ്റവും ശക്തി കൂടിയ ഭാഗമാകുന്നത്. ദൈനംദിന ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് നമ്മള് നഖവും വിരലുകളും ഉപയോഗിക്കാറുണ്ട്. അതുകൂടാതെ ഒരു സംരക്ഷണ കവചം കൂടിയാണ് നഖങ്ങള്‍. രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും ശരീരത്തിലേക്ക് കടക്കാതെ സംരക്ഷിക്കുന്നതില്‍ നഖങ്ങളും ഒരു പങ്ക് വഹിക്കുന്നുണ്ട്. നഖത്തിനടിയിലെ നാഡികളുടെ സാന്നിധ്യം കാരണം വസ്തുക്കളെ തൊട്ടറിയാനും അനുഭവവേദ്യമാകാനും നഖങ്ങള്‍ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ സാധനങ്ങള്‍ പെറുക്കുക, ചൊറിയുക, പേജുകള്‍ മറിക്കുക തുടങ്ങി മറ്റ് പല ഉപയോഗങ്ങളും നഖങ്ങള്ക്കുണ്ട്.

പക്ഷേ ഈ ജോലികളെ കൂടാതെ മറ്റൊരു പ്രധാന ജോലി കൂടി ശരീരത്തില്‍ നഖം നിര്‍വ്വഹിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തെ കുറിച്ചും രോഗങ്ങളെ കുറിച്ച് സൂചന നല്‍കുക എന്നതാണത്. നഖം നോക്കിയാല്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ചുള്ള പല കാര്യങ്ങളും മനസ്സിലാക്കാം. ഡോക്ടര്‍മാര്‍ പലപ്പോഴും നഖം നോക്കി രോഗികളുടെ ആരോഗ്യം മനസ്സിലാക്കാറുണ്ട്.
നഖം പറയുന്ന ആരോഗ്യം
മുടി പോലെ തന്നെ നഖങ്ങള്‍ നമ്മുടെ ത്വക്കിന്റെ തുടര്‍ച്ചയാണ്. കെരാട്ടിന്‍ എന്ന കട്ടിയുള്ള വസ്തു കൊണ്ടാണ് നഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നഖത്തിനും ത്വക്കിനും ഇടയിലെ ചര്മ്മഭാഗമായ ക്യൂട്ടിക്കിള്‍ പരിക്കുകളില്‍ നിന്നും അണുബാധയില്‍ നിന്നും വിരലുകള്‍ക്ക് സംരക്ഷണം നല്കുന്നു.
നഖത്തിന്റെ ആകൃതിയിലും ഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള് വളരെ ഗൗരവത്തോടെ കാണണം. കാരണം ആരോഗ്യത്തെ കുറിച്ച് അവ പല സൂചനകളും നല്‍കുന്നുണ്ട്. അത്തരത്തില്‍ നഖത്തില്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സ്പൂണ്‍ ആകൃതിയിലുള്ള നഖം
കാലുകളിലെയും കൈകളിലെയും നഖങ്ങള്‍ ചെറിയ വളവോടെ പുറത്തേക്ക് ഉന്തിനില്ക്കുന്ന തരത്തിലായിരിക്കണം. അതില്‍ ഉയര്‍ച്ചതാഴ്ചകളോ ആകൃതി വ്യത്യാസമോ ഉണ്ടാകരുത്. എന്നാല്‍ ചിലരുടെ നഖങ്ങള്‍ അകത്തേക്ക് തള്ളിയ, കോണ്കേസവ് ആകൃതിയില്‍ ആകാറുണ്ട്. കോയിലോണികിയ എന്നാണ് ഇതറിയപ്പെടുന്നത്. നഖത്തിന്റെ മധ്യഭാഗം ഉള്ളിലേക്ക് കുഴിഞ്ഞ് ഒരുപക്ഷേ ഒരു തുള്ളി വെള്ളം കൊള്ളുന്ന നിലയിലായിരിക്കും. ഈ ഘടന കാരണം സ്പൂണ്‍ നഖം എന്നാണ് ഇതറിയപ്പെടുന്നത്. ഈ അവസ്ഥയിലുള്ള നഖങ്ങള്‍ കട്ടി കുറഞ്ഞവയും പെട്ടെന്ന് പൊട്ടിപ്പോകുന്നവയും ആയിരിക്കും.
അനീമിയയുടെ ലക്ഷണമാണ് കോയിലോണികിയ. ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിന് രക്തത്തില്‍ മതിയായ അളവില്‍ ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. അയേണ്‍ അപര്യാപ്തതയുടെ ലക്ഷണം കൂടിയാണിത്. ആഹാരത്തില്‍ മതിയായ പോഷകങ്ങള്‍ ഇല്ലാത്തത് കൊണ്ടും സെലിയാക് രോഗം മൂലവും കുടലിലെ കാന്‍സര്‍ മൂലവും ശരീരത്തില്‍ അയേണിന്റെ അളവ് കുറയാം. അതിനാല്‍ നഖത്തില്‍ ഇത്തരത്തിലൊരു മാറ്റമുണ്ടായാല്‍ ഡോക്ടറെ കാണുന്നതാണ് ഉചിതം.
നഖത്തിലെ നിറവ്യത്യാസം
സാധാരണഗതിയില്‍ നഖങ്ങള്‍ക്കടിയിലെ ചര്‍മ്മം റോസ്, ചുവപ്പ് നിറത്തിലായിരിക്കും. ഇതില്‍ നിന്നും വ്യത്യസ്തമായി നഖത്തില്‍ നിറം മാറ്റം വന്നാല്‍ അത് അണുബാധയുടെയോ രോഗത്തിന്റെയോ ലക്ഷണമാകാം. ഉദാഹരണത്തിന് മഞ്ഞനിറത്തിലുള്ള നഖം ഫംഗസ് അണുബാധയുടെയോ അല്ലെങ്കില്‍ സോറിയാസിസ് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങളുടെയോ ലക്ഷണമാകാം.
നഖങ്ങളുടെ നിറം വെളുക്കുന്നതിനെ ലൂകോണികിയ എന്നാണ് വിളിക്കുന്നത്. ഇത് പലരത്തില് ഉണ്ടാകാം. മിക്കവരുടെയും നഖത്തില്‍ ചില സമയങ്ങളില്‍ വെളുത്ത അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലെഡ്, ആര്‍സെനിക് എന്നിവ കാരണമുള്ള ലോഹ വിഷബാധയുടെ സൂചനയാകാം അത്. ജലമലിനീകരണം കാരണം മിക്ക രാജ്യങ്ങളിലും ഈ പ്രശ്നമുണ്ട്. വെളുത്ത നിറം ഒരു നഖം മുഴുവന്‍ വ്യാപിക്കുകയും മറ്റ് നഖങ്ങളിലും സമാന അവസ്ഥ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ അപര്യാപ്തതയുടെ സൂചനയാണ്. കൂടാതെ, വൃക്ക, കരള്‍ രോഗങ്ങള്‍ ഉണ്ടാകുമ്പോഴും ഈ ലക്ഷണം കാണാറുണ്ട്.
എന്നാല്‍ നഖങ്ങളിലെ ചതവ് കാരണവും നഖങ്ങളില്‍ വെള്ള അടയാളങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് വിരല്‍ വാതിലിനിടയില്‍ കുടുങ്ങുക, നഖം കടിക്കുക, ഭാരമുള്ളത് എന്തെങ്കിലും വിരലിലേക്ക് വീഴുക പോലുള്ള സാഹചര്യങ്ങളില്‍ നഖങ്ങളില്‍ ചതവോ ക്ഷതമോ ഉണ്ടാകാം. ചതവോ ക്ഷതമോ കാരണം ചിലപ്പോള്‍ നഖങ്ങള്‍ കടുംറോസ്, നീല, ചുവപ്പ് നിറങ്ങളിലും കാണപ്പെടാറുണ്ട്. നഖത്തിനടിയില്‍ രക്തം കട്ട പിടിക്കുന്നത് കൊണ്ടാണിത്. ഇത് സ്വയം സുഖപ്പെടും. പക്ഷേ ചിലപ്പോള്‍ അണുബാധയായി മാറാനോ നഖം അടര്‍ന്ന് പോകാനോ സാധ്യതയും ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications