Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ടോയ്ലെറ്റിലേക്ക് ഫോണ്‍ എടുക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങളൊന്ന് കേള്‍ക്കൂ!
എന്തായാലും പത്തുമിനിട്ട് അതിനുള്ളില്‍ ഇരിക്കുവല്ലേ, ആ സമയം വെറുതെ കളയണ്ട എന്ന് ചിന്തിച്ച് ടോയ്ലെറ്റിലേക്ക് ഫോണ്‍ എടുത്തുകൊണ്ടുപോയി ഫേസ്ബുക്കോ വാട്ട്സ്ആപ്പോ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരികയാണ്. മിക്കവരും അതില്‍ കാര്യമായ പ്രശ്നങ്ങളൊന്നും കാണുന്നില്ല. വെറുതെ പോകുന്ന സമയം റീലുകള്‍ കാണുകയോ എന്തെങ്കിലും വായിക്കുകയോ ചെയ്യാം എന്ന് ചിന്തിച്ചാണ് പലരും ടോയ്ലെറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നത്. എന്നാല്‍ അതിന് ചില ദൂഷ്യവശങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ദൂഷ്യവശങ്ങള്‍
മനുഷ്യന്റെ സന്തതസഹചാരിയായി ഫോണ്‍ മാറിക്കഴിഞ്ഞു. പോകുന്നിടത്തേക്കെല്ലാം ഫോണ്‍ കൊണ്ടുപോകുന്ന ശീലം ടോയ്ലെറ്റിലും പാലിക്കപ്പെടുകയാണ്. പക്ഷേ അത് ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് പലരും അറിയുന്നില്ല. അത് എന്തെല്ലാമാണെന്ന് നോക്കാം.
ശുചിത്വ പ്രശ്നം
വീട്ടിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കീടാണുക്കള്‍ കൂടുതലായുള്ള ഇടമാണ് ടോയ്ലെറ്റ്. ഫോണുമായി ടോയ്ലെറ്റിലെത്തുമ്പോള് ഫോണിലേക്ക് കീടാണുക്കളും ബാക്ടീരിയയും പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നീട് കയ്യിലേക്കും ഫോണുമായി ഇടപെടല്‍ വരുന്ന മറ്റ് ശരീരഭാഗങ്ങളിലേക്ക് എത്തിയേക്കാം. ഈ കീടാണുക്കളില്‍ അപകടകാരികളായ, രോഗാണുവാഹകരായ കീടാണുക്കളും ഉണ്ടായിരിക്കാം. ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഫോണ്‍ മാറാം.
മാത്രമല്ല, ഫോണ്‍ കയ്യിലുണ്ടായിരിക്കുമ്പോള് ടോയ്ലെറ്റില് ശരിയായ രീതിയില്‍ ശുചിത്വം പാലിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഉദാഹരണത്തിന് ടോയ്ലെറ്റ് ഉപയോഗിച്ചതിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകാനും തുടയ്ക്കാനുമെല്ലാം ഫോണ്‍ വിഘാതമാകും. അതുകൊണ്ട് ചിലരെങ്കിലും ഇതെല്ലാം ഒഴിവാക്കാം. അത് കൈകളിലെ കീടാണുക്കള്‍ കൈ തൊടുന്ന മറ്റിടങ്ങളിലേക്കും പടരാനും അത് ടോയ്ലെറ്റ് ഉപയോഗിക്കുന്ന മറ്റ് ആളുകളിലേക്ക് എത്താനും ഇടയാകുന്നു.
ഫോണ്‍ കൃത്യമായി ശുചീകരിച്ചാല്‍ മതിയോ?
ടോയ്ലെറ്റില് പോയതിന് ശേഷം ഫോണ്‍ ശുചീകരിച്ചാല്‍ ടോയ്ലെറ്റില് നിന്നും ഫോണിലേക്ക് എത്തിയ കീടാണുക്കളെ നശിപ്പിക്കാന്‍ കഴിയുമോ. ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഒന്ന് തുടച്ചതുകൊണ്ടോ വെറുതെ ശുദ്ധീകരിച്ചത് കൊണ്ടോ ഫോണ്‍ അണുവിമുക്തമാകില്ല. ഫോണിലെ സ്ക്രീനും കീകളും കേടാകാന്‍ സാധ്യതയുള്ളത് കൊണ്ട് കാര്യമായ രീതിയില്‍ ഫോണ്‍ വൃത്തിയാക്കാന്‍ പറ്റില്ല.
കൂടുതല്‍ നേരം ടോയ്ലെറ്റില് ചിലവഴിക്കും
ഫോണുമായി ടോയ്ലെറ്റില് പോയാല്‍ കാര്യം സാധിച്ചതിന് ശേഷം ഏറെ നേരം അവിടെ തുടരാന്‍ നമ്മള് നിര്‍ബന്ധിതരാകും. കണ്ടുകൊണ്ടിരിക്കുന്നത് കഴിയട്ടെ എന്ന് ആദ്യവും പിന്നീട് അടുത്തത് കൂടി എന്ന ചിന്തയും കാരണം ദീര്‍ഘനേരം ടോയ്ലെറ്റില് ഇരിക്കും. അതും കൃത്യമായ ശുചീകരണം ഇല്ലാതെ. ഇതും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.
ഏറെനേരം ഒരേ സ്ഥിതിയില്‍ ഇരിക്കുകയും ശരീരത്തിന്റെ കീഴ്ഭാഗത്തിന് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കുകയും ചെയ്യുമ്പോള്‍ പൈല്‍സിനുള്ള സാധ്യത കൂടും. അതുകൂടാതെ നടുവേദന ഒരേ ഇരിപ്പ് ഇരിക്കുന്നത് കൊണ്ടുള്ള മറ്റ് പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകാം.
ചെയ്യേണ്ട കാര്യത്തില്‍ ശ്രദ്ധ കുറയും
ചിലയാളുകള്‍ ടോയ്ലെറ്റിലേക്ക് വന്നതിന്റെ ഉദ്ദേശ്യം തന്നെ മറന്ന് ഫോണ്‍ നോക്കി ഇരിക്കാറുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങള്‍ അറിയുന്നതില്‍ നിന്നും നമ്മുടെ ശ്രദ്ധ പോകുന്നത് കൊണ്ടാണിത്. ശരീരം നല്കുന്ന സൂചനകള്‍ അവഗണിക്കുന്നത് മലവിസര്ജ്ജ്യ ശീലത്തെ തന്നെ ബാധിക്കും. മലബന്ധത്തിന് കാരണമാകും. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
