Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഉറക്കമെഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് ഇക്കാര്യമാണോ, എങ്കില്‍ തലച്ചോറിന് ഇരട്ടി അധ്വാനം
രാവിലെ ഉറക്കമെഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന കാര്യമെന്താണ്? മിക്കവര്‍ക്കും അക്കാര്യത്തില്‍ അധികം ചിന്തിക്കാനൊന്നും ഉണ്ടാകില്ല. അലാറം ഓഫ് ചെയ്ത് സ്മാര്‍ട്ട്ഫോണിലൂടെ സോഷ്യല്‍മീഡിയയും ഇന്‍ബോക്സും യുട്യൂബും ഓണ്‍ലൈന്‍ മാധ്യമങ്ങളും വഴി ഒന്ന് ഉലകം ചുറ്റി വന്നാലേ മിക്കയാളുകള്‍ക്കും ഇന്ന് രാവിലെ ഒരു ഉന്മേഷമുണ്ടാകൂ. നമ്മുടെ ദിനചര്യ അത്തരത്തിലായിക്കഴിഞ്ഞു. അതില്‍ പ്രായവ്യത്യാസം പോലുമില്ല.

കണ്ണുതുറക്കുന്നതിന് മുമ്പുതന്നെ ഫോണ്‍ പരതിയെടുത്ത് കുറഞ്ഞത് പതിനഞ്ച് മിനിട്ടെങ്കിലും ഫോണില്‍ ചിലവഴിക്കുന്നത് ബഹുഭൂരിപക്ഷം ആളുകളുടെയും ശീലമാണ്. പക്ഷേ അതത്ര നല്ല ശീലമല്ല. ഈയൊരു ശീലം നമ്മുടെ തലച്ചോറിനുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അറിഞ്ഞാല്‍ ഇനി ഒരിക്കലും ഉറക്കമുണര്‍ന്ന ഉടന്‍ ഫോണ്‍ കയ്യിലെടുത്ത് നോക്കാന്‍ ആളുകള്‍ക്ക് തോന്നില്ല. ഈയൊരു ദുശ്ശീലം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ആ ശീലം ഇല്ലാതായാല്‍ മൊത്തത്തിലുള്ള ആരോഗ്യത്തിലും ശാരീരിക ക്ഷേമത്തിലും അതുണ്ടാക്കുന്ന നേട്ടങ്ങളും അറിയാം.
രാവിലെ ആദ്യം തന്നെ ഫോണ്‍ നോക്കിയാല്‍
ഉറക്കമുണരുന്ന പ്രക്രിയ കേവലം കണ്ണുതുറക്കല്‍ മാത്രമല്ല. ശരീരമൊന്നാകെ ഒരു മാറ്റത്തിലൂടെ കടന്നുപോകുന്ന സമയമാണത്. പ്രത്യേകിച്ച് നമ്മുടെ തലച്ചോര്‍. ഈ സമയത്ത് തലച്ചോര്‍ മസ്തിഷ്കതരംഗ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അഗാധ ഉറക്കസമയത്തെ ഡെല്‍റ്റ തംരംഗങ്ങളില് നിന്നും മയക്ക സമയത്തെ തീറ്റ തരംഗത്തിലേക്കും പിന്നീട് ഉറക്കം വിട്ടെഴുന്നേല്ക്കുന്ന സമയത്തെ ആല്‍ഫ തരംഗത്തിലേക്കും തലച്ചോര്‍ കടന്നുപോകുന്നു.
ഉറക്കത്തില്‍ നിന്നും ആദ്യം ഉണരുന്ന സമയം തലച്ചോറില്‍ തീറ്റ തരംഗങ്ങളുടെ ഘട്ടമായിരിക്കും. റിലാക്സ് ആയിരിക്കുന്ന, പകല്ക്കിനാവുകളുടെ ഒരു സമയമാണിത്. ഭാവനകളും നല്ല ചിന്തകളും ഉത്തേജിപ്പിക്കപ്പെടുന്ന സമയം കൂടിയാണിത്. ആ സമയത്ത് പക്ഷേ നേരെ ഫോണ്‍ കയ്യിലെടുക്കുമ്പോള്‍ അവിടെ തലച്ചോര്‍ സ്വാഭാവികമായി സജീവാവസ്ഥയിലേക്ക് എത്തുന്നത് തടയപ്പെടുന്നു. ഫോണ്‍ കയ്യിലെടുക്കുന്നതോടെ അതിനുള്ളില്‍ നിന്നും പലതരം വിവരങ്ങളും ചിത്രങ്ങളും അറിവുകളും ഒന്നിച്ച് തലച്ചോറിലേക്ക് ഇരച്ചെത്തുന്നു. ഇത് തലച്ചോറിന് അധികഭാരം നല്കുന്നു. തലച്ചോര്‍ നേരെ ബീറ്റ തരംഗ ഘട്ടത്തിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് അവിടെയുണ്ടാകുന്നത്. ഏകാഗ്രത, സൂക്ഷ്മശ്രദ്ധ എന്നിവയുമായി ബന്ധപ്പെട്ട തരംഗഘട്ടമാമിത്.
ഒരു ദിവസത്തെ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ പ്രധാനപ്പെട്ട തരംഗങ്ങളാണ് ബീറ്റ എങ്കിലും വളരെ നേരത്തെ തന്നെ ബീറ്റ തംരഗ ഘട്ടത്തിലേക്ക് പോകേണ്ടിവരുന്നത് തലച്ചോറിന് ആയാസവും ആ വ്യക്തിക്ക് സ്ട്രെസ്സും നല്‍കും. ദിവസം മുഴുവന്‍ തലച്ചോറില്‍ അതിന്റെ ആഘാതം നിലനില്ക്കുകയും ശ്രദ്ധക്കുറവും അലസതയും അനുഭവപ്പെടുകയും ചെയ്യും.
അതിരാവിലെ തന്നെ സ്ക്രീന്‍ടൈം (മൊബൈല്‍ഫോണ്‍, ടിവ, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നത്) ഉണ്ടാകുന്നത് മാനസികമായ ഉണര്‍വ്വിനെയും ആ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയെയും ബാധിക്കും. രാവിലെ ഒറ്റയടിക്ക് ഒരു ലോഡ് വിവരങ്ങള്‍ തലച്ചോറിലേക്ക് പാഞ്ഞടുക്കുമ്പോള്‍ ബുദ്ധിപരമായ ശേഷി കുറയുകയും തീരുമാനമെടുക്കാനുള്ള ശേഷിയെയും മറ്റ് കാര്യങ്ങളെയും അത് ബാധിക്കുകയും ചെയ്യും.
പകരം എന്തുചെയ്യാം
ഉറക്കമുണരുമ്പോള്‍ നമ്മുടെ തലച്ചോര്‍ ഭാവനാസമ്പന്നമാണ്. അന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചോ, ജീവിതത്തിലെ നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ചോ വേണം അപ്പോള്‍ ആലോചിക്കാന്‍. അതിനായി നമ്മുടെ തലച്ചോറിനെയും ചിന്തകളെയും അതിന്റെ വഴിക്ക് വിടണം. അതിനാദ്യം വേണ്ടത് നമ്മുടെ കണ്ണെത്താത്ത, കയ്യെത്താത്ത, ശ്രദ്ധയെത്താത്ത സ്ഥലത്തേക്ക് ഫോണ്‍ മാറ്റിവെക്കുകയാണ്.
കഴിയുമെങ്കില്‍ രാവിലെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ഫോണിന് പകരം അലാറം ക്ലോക്കിനെ ഏല്‍പ്പിക്കുക. ഉറങ്ങുമ്പോള്‍ തന്നെ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കുക. ഉറക്കമെഴുന്നേറ്റാല്‍ അന്ന് എങ്ങനെയാണ് ദിവസം ചിലവഴിക്കേണ്ടതെന്ന് ഏകദേശപദ്ധതി മനസ്സില്‍ ഉണ്ടാക്കുക. ശേഷം പതുക്കെ എഴുന്നേറ്റ്, പതുക്കെ ദിനചര്യകള്‍ ചെയ്യുക.
വ്യായാമം, കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പ്പസമയം, പാട്ട് കേള്‍ക്കല്‍, കലാപരമായി എന്തെങ്കിലും ചെയ്യല്‍ എന്നിവ, പത്രപാരായണം, ഉന്മേഷത്തിനായി ഒരു കപ്പ് കാപ്പി എന്നിങ്ങനെ പതുക്കെ ഒരു ദിവസത്തെ സ്വീകരിക്കുക. എങ്കില്‍ ആ ദിവസം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാകും.
എത്ര നേരം ഫോണ്‍ നോക്കാതിരിക്കണം
രാവിലെ എഴുന്നേറ്റതിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫോണോ മറ്റ് സ്ക്രീനുകളോ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. സ്വാഭാവികമായി കര്മ്മനിരതമാകാനുള്ള സമയം തലച്ചോറിന് നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications