Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വയറുമുട്ടെ കഴിച്ചാലും ശേഷം ഇതൊന്ന് വായിലിട്ട് ചവച്ചാല്‍ മതി, എല്ലാ അസ്വസ്ഥതകളും പമ്പ കടക്കും
ഇഷ്ടപ്പെട്ട ആഹാരം മുന്നിലെത്തുമ്പോള്‍ വിശപ്പ് മാറാനാണ് കഴിക്കുന്നത് എന്ന കാര്യമൊക്കെ എല്ലാവരും മറന്നുപോകും. വയറുപൊട്ടുവോളം കഴിക്കും. പിന്നെ വയറ് അമിതമായി നിറഞ്ഞതിന്റെ അസ്വസ്ഥതകളായി. ഓക്കാനം, വയറെരിച്ചില്‍, അസ്വസ്ഥത അങ്ങനെ പട്ടിക നീളുന്നു. ഒരിക്കല്‍ അനുഭവമുണ്ടായാലും പിന്നീടും പ്രിയ ഭക്ഷണം കണ്ടാല്‍ ഇതുതന്നെ സ്ഥിതി. പക്ഷേ ഇതിനൊരു പ്രതിവിധിയുണ്ട്. ഭക്ഷണശേഷം ഒരു സാധനം വായിലിട്ട് ചവച്ചാല്‍ മതി. എന്താണെന്നല്ലേ, ഒരു ഏലയ്ക്ക.

പച്ച ഏലയ്ക്ക വായിലിട്ട് ചവച്ചാല്‍ അത് ദഹനത്തെ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടും. ഭക്ഷണശേഷം ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടും
ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം എളുപ്പത്തില്‍ വിഘടിക്കാനും ദഹിക്കാനും സഹായിക്കും.
വയറ്സ്തംഭനം തടയും
ഭക്ഷണശേഷം ഏലയ്ക്ക ചവച്ചാല്‍ വയറ് സ്തംഭനവും ഗ്യാസും കുറയും. ദഹനം മെച്ചപ്പെടുകയും അസ്വസ്ഥതകള്‍ കുറയുകയും ചെയ്യും.
ശ്വാസത്തിന് നവോന്മേഷം
ഏലയ്ക്കയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് ബാക്ടീരിയകളെ വായില്‍ നിന്ന് അകറ്റി ശ്വാസ ദുര്‍ഗന്ധം കുറയ്ക്കും. പ്രത്യേകിച്ച് ഭക്ഷണശേഷം വായിലുണ്ടാകുന്ന ദുര്‍ഗന്ധം കുറയും.
അസിഡിറ്റി കുറയ്ക്കും
ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വയറിനുള്ളിലെ ആസിഡുകളെ സന്തുലിതമാക്കും. ഇത് വയറെരിച്ചില്‍ കുറയ്ക്കും. അസ്വസ്ഥത നീങ്ങും.
സുഗന്ധം
ഏലയ്ക്കയുടെ നല്ല രുചിയും ഗന്ധവും വായയ്ക്ക് സുഗന്ധവും ഉന്മേഷവും പകരും. ഇത് ഭക്ഷണശേഷം മൊത്തത്തിലുള്ള രുചി അനുഭവം മെച്ചപ്പെടുത്തും.
ആന്റിഓക്സിഡന്റുകളുടെ ഗുണം
ഏലയ്ക്കയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
നീര്‍ക്കെട്ട് തടയുന്നു
ഏലയ്ക്കയില്‍ അടങ്ങിയിട്ടുള്ള ശക്തമായ സംയുക്തങ്ങള്‍ അന്നനാളത്തില്‍ നീര്‍ക്കെട്ട് വരാതിരിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ വയറിനുള്ളിലെ അസ്വസ്ഥത അകലുന്നു.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
ഏലയ്ക്ക കഴിച്ചാല്‍ ശരീരത്തിനുള്ളിലെ മെറ്റബോളിസം വര്‍ധിക്കും. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മൂഡ് മെച്ചപ്പെടുത്തുന്നു
ഏലയ്ക്ക കഴിക്കുന്നതിലൂടെ മൂഡ് മെച്ചപ്പെടുന്നു. സ്ട്രെസ്സ് കുറയുകയും ഭക്ഷണശേഷം മൊത്തത്തിലുള്ള ശരീരസുഖം വര്‍ധിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
