Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ബാക്കിവന്ന ചപ്പാത്തി കഴിക്കുന്ന ശീലമുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവെച്ചോളൂ
ഒട്ടുമിക്കയാളുകള്‍ക്കും ചപ്പാത്തി ഇഷ്ടമാണ്. ഏത് കറിക്കൊപ്പവും കഴിക്കാം, കഴിച്ചാല്‍ പെട്ടെന്ന് വിശക്കില്ല, രാവിലെയോ ഉച്ചയ്ക്കോ രാത്രിയിലോ എപ്പോള്‍ വേണമെങ്കിലും കഴിക്കാം ഇനി അഥവാ ബാക്കിവന്നാല്‍ പിറ്റേദിവസം ഭക്ഷണത്തെ കുറിച്ച് ചിന്തിക്കണ്ട എന്നിങ്ങനെ പല ഗുണങ്ങള്‍ ചപ്പാത്തിക്കുണ്ട്.

ബാക്കിവന്ന ചപ്പാത്തി കഴിക്കുന്ന ശീലം മിക്കയാളുകള്‍ക്കും ഉണ്ടെങ്കിലും ചപ്പാത്തി വേസ്റ്റ് ആകണ്ടെന്ന് കരുതി കഴിക്കുന്നവരാണ് അതില്‍ കൂടുതല്‍. എന്നാല്‍ പഴകിയ ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. ഫ്രിഡ്ജില്‍ വെച്ചതോ കാസറോളില്‍ ബാക്കിയായി ഇരിക്കുന്നതോ ആയ ചപ്പാത്തി അപ്പോള്‍ ചുട്ടെടുത്ത ചപ്പാത്തിയേക്കാള്‍ നല്ലതാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 12 മണിക്കൂറിലധികം തണുത്ത സ്ഥലത്ത് സൂക്ഷിച്ച ചപ്പാത്തിയുടെ ഘടനയില്‍ വ്യത്യാസമുണ്ടാകുമെന്നും അതിന് മറ്റ് പല ഗുണങ്ങളും കൈവരുമെന്നും അവര്‍ പറയുന്നു. ആ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പഴകിയ ചപ്പാത്തിയുടെ ഗുണങ്ങള്‍
ദഹനം എളുപ്പമാക്കുന്നു
തണുക്കുന്നതിലൂടെ ചപ്പാത്തി കൂടുതല്‍ എളുപ്പത്തില്‍ ദഹിക്കുന്നു. മാത്രമല്ല, ചപ്പാത്തിയിലെ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിക്കുകയും ചെയ്യും. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ദഹനക്കേട് ഉള്ളവര്‍ക്കും ഇത് നല്ലതാണ്. തണുക്കുമ്പോള്‍ ചപ്പാത്തിയിലെ ജലാംശം വറ്റും. ഇതും ദഹനം എളുപ്പമാക്കുന്ന സംഗതിയാണ്. അപ്പോള്‍ ചുട്ട ചപ്പാത്തി ഗ്യാസും വയറ് സ്തംഭനവും ഉണ്ടാക്കുമെങ്കില്‍ പഴകിയ ചപ്പാത്തി കൊണ്ട് ഈ പ്രശ്നങ്ങളും ഉണ്ടാകില്ല.
പോഷകങ്ങളും ആഗിരണം
പഴകിയാലും ചപ്പാത്തിയില്‍ വൈറ്റമിന്‍ ബി, അയേണ്‍, ഫൈബര്‍ എന്നിവ ബാക്കിയാകും. ചപ്പാത്തി പഴകുന്നതിനനുസരിച്ച് അതിലെ സങ്കീര്‍ണ്ണമായ കാര്ബോഹെഡ്രേറ്റുകള് വിഘടിച്ച് ലളിതമായ ഘടനയിലേക്ക് എത്തും. അതിലൂടെ പോഷകങ്ങളുടെ ആഗിരണം എളുപ്പത്തിലാകും. പ്രഭാതഭക്ഷണമായി പഴകിയ ചപ്പാത്തി കഴിച്ചാല്‍ അത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കും. അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമവും ഊര്‍ജവും വര്‍ധിപ്പിക്കുകയും ചെയ്യും.
പ്രതിരോധശേഷി മെച്ചപ്പെടും
ചപ്പാത്തി പഴകുമ്പോള്‍ അത് പ്രോബയോട്ടിക്കുകളുടെ സ്രോതസ്സായി മാറും. ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ഇവ നല്ലതാണ്. അതുകൊണ്ട് പഴകിയ റൊട്ടി കഴിച്ചാല്‍ കുടലിലെ നല്ല ബാക്ടീരിയളുടെ അളവ് കൂടും. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ഘടനയിലുള്ള മാറ്റം കൂടുതല്‍ നേരം ഊര്‍ജം ശരീരത്തിന് നല്‍കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
കലോറി കുറവ്
അപ്പോള്‍ ചുട്ട ചപ്പാത്തിയേക്കാള്‍, പഴകിയ ചപ്പാത്തിയില്‍ കലോറി കുറവാണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഭക്ഷണമാണ് അവയെന്ന് പറയാം. പഴകിയ ചപ്പാത്തിയില്‍ അന്നജം വിഘടിക്കുന്നതിനാല്‍ കലോറിയുടെ അളവ് കുറയും.
പ്രമേഹം നിയന്ത്രിക്കുന്നു
അപ്പോള്‍ ഉണ്ടാക്കിയ ചപ്പാത്തിയെ അപേക്ഷിച്ച്, പഴയ ചപ്പാത്തിയുടെ ഗ്ലൈസീമിക് ഇന്‍ഡെക്സ് (ജിഐ) കുറവാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ ഘടനയില്‍ ഉണ്ടാകുന്ന മാറ്റവും പഞ്ചസാരയുടെ വിഘടനം പതുക്കെയാക്കുന്നു. അതുകൊണ്ട് വളരെ പതുക്കയെ രക്തത്തിലെ ഗ്ലൂക്കോസ് വര്ധിക്കുകയുള്ളു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥായിയായി നിലനില്ക്കാന് സഹായിക്കും.
പഴകിയ ചപ്പാത്തിയുടെ പ്രധാന ആരോഗ്യഗുണങ്ങള്‍ ഇവയാണ്. എന്നാല്‍ ഇവ കൂടാതെ, പഴയ ചപ്പാത്തി ഉപയോഗിച്ച് മറ്റ് പല പുതിയ വിഭവങ്ങളും ഉണ്ടാക്കാന്‍ കഴിയുമെന്നതും ഭക്ഷണം പാഴായിപ്പോകുന്നത് തടയാമെന്നതും അവയുടെ ഗുണവശങ്ങള്‍ തന്നെയാണ്. എന്നിരുന്നാലും പഴകിയ ചപ്പാത്തിക്ക് ചില നെഗറ്റീവ് വശങ്ങളും ഉണ്ട്. അതിലെ പ്രോട്ടീനിന്റെയും വൈറ്റമിനുകളുടെയും അളവ് കുറയുമെന്നതാണ് അതിലൊന്ന്. പഴക്കത്തിലൂടെ അവ വിഘടിക്കുന്നതാണ് കാരണം. കൂടുതല്‍ കാലം പഴകിയ ചപ്പാത്തി ഫ്രിഡ്ജില്‍ വെച്ചാല്‍ അതില്‍ പൂപ്പല്‍ വളരാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഉണ്ടാക്കി 12 മണിക്കൂര്‍ കഴിഞ്ഞാല്‍ പരമാവധി പെട്ടെന്ന് കഴിക്കുക. അതുപോലെ ശരിയായി, ശുചിയായി അവ എടുത്തുവെക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications