Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
മീനും മുട്ടയും ഇറച്ചിയും കഴിക്കുന്നതിന്റെ ഫലം ഒറ്റയ്ക്ക് തരും; മുരിങ്ങയില, എന്നും കഴിക്കാന്‍ അത്യുത്തമം
ഇലയും പൂവും കായുമടക്കും ഒരു ഭാഗവും വിടാതെ നമ്മള് ആഹാരത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെടിയാണ് മുരിങ്ങ. അത്രയ്ക്ക് ആരോഗ്യഗുണങ്ങളാണ് മുരിങ്ങയുടെ ഓരോ ഭാഗത്തും ഉള്ളത്. പ്രസവം കഴിഞ്ഞവര്‍ക്ക് ഒരു ഔഷധം പോലെ മുരിങ്ങിലച്ചോറ് നല്കുന്ന പതിവ് പണ്ടുകാലം മുതല്‍ക്കുണ്ട്. നല്ല ചൂട്ചോറ് നെയ്യില്‍ മുരിങ്ങയില ഇട്ട് വാട്ടി കഴിക്കുന്നത് രുചികരം മാത്രമല്ല, മുലപ്പാര്‍ വര്‍ധനയ്ക്ക് അത്യുത്തമമാണ്. അതുപോലെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കാനും മുരിങ്ങയ്ക്ക് കഴിവുണ്ട്.

മുരിങ്ങയുടെ ഏറ്റവുമധികം ഗുണങ്ങള്‍ കായിലാണോ പൂവിലാണോ ഇലയിലാണോ എന്ന് പലര്‍ക്കും സംശയമുണ്ട്. മുരിങ്ങയുടെ ഇപ്പറഞ്ഞ എല്ലാ ഭാഗങ്ങളും ഗുണകരമാണ്. എങ്കിലും മുരിങ്ങയില കൂട്ടത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം മറ്റ് പല പോഷകാഹാരങ്ങളും കഴിക്കുന്നതിന്റെ ഗുണം മുരിങ്ങയില മാത്രം കഴിച്ചാല്‍ ലഭിക്കും. കറിയായോ, തോരനായോ ചോറിലിട്ടോ അല്ലെങ്കില്‍ ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തിയോ മുരിങ്ങയില കഴിക്കാം. സൂപ്പായും ചിലയാളുകള്‍ മുരിങ്ങിയല കഴിക്കാറുണ്ട്. എങ്ങനെ ആയാലും മുരുങ്ങിയില കഴിക്കാന്‍ എല്ലാവരും ശ്രമിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചെറുപ്പം മുതല്ക്കേ മുരിങ്ങയില നല്‍കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും പ്രോട്ടീനും മറ്റ് അവശ്യപോഷകങ്ങളും ലഭിക്കാനും സഹായിക്കും.
മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍ എന്തെല്ലാമാണെന്നും അവ ശരീരത്തിന് എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്നും നോക്കാം.
പ്രോട്ടീന്‍
മുരിങ്ങയിലയില്‍ 10.74 ശതമാനം മുതല്‍ 30.29 ശതമാനം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് പേശീവളര്‍ച്ചയെയും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനെയും സഹായിക്കുന്നു. ശരീരത്തില്‍ എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതുപോലെ ചര്മ്മാരോഗ്യത്തിലും രക്തത്തിന്റെയും പ്രതിരോധവ്യവസ്ഥയുടെയും ആരോഗ്യത്തിലും പ്രോട്ടീന്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
അവശ്യ അമിനോ ആസിഡുകള്‍
കൂടാതെ മുരിങ്ങയിലയില്‍ അവശ്യ അമിനോ ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ സിന്തസിസ്, പേശീവികാസം, നാഡീസംവേദന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നിവയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ് ഈ അമിനോ ആസിഡുകള്‍. പക്ഷേ, ശരീരത്തിന് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഈ അമിനോ ആസിഡുകള്‍ ഭക്ഷണത്തിലൂടെയേ നമുക്ക് ലഭിക്കൂ. അതിനുള്ള ഏറ്റവും മികച്ച സ്രോതസ്സാണ് മുരിങ്ങയില.
ബീറ്റ-കരോട്ടിന്‍
മുരിങ്ങയിലെ മറ്റൊരു പ്രധാന പോഷകഘടകം ബീറ്റ-കരോട്ടിന്‍ അഥവാ പ്രോവൈറ്റമിന്‍ എ ആണ്. ശരീരം ഇതിനെ വൈറ്റമിന്‍ എ ആക്കി മാറ്റും. മികച്ച കാഴ്ചശക്തി, പ്രതിരോധശേഷി, ചര്‍മ്മാരോഗ്യം എന്നിവയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വൈറ്റമിനാണ് എ.
ഒമേഗ-3 ഫാറ്റി ആസിഡ്
കൂടാതെ മുരിങ്ങയിലയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. രക്തപര്യയന വ്യവസ്ഥയുടെ ആരോഗ്യത്തിന് അവ അത്യന്താപേക്ഷിതമാണ്. കൂടാതെ, നീര്‍ക്കെട്ട് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ-3 ഫാറ്റി ആസിഡിന് കഴിവുണ്ട്.
ഒമേഗ-6 ഫാറ്റി ആസിഡ്
മുരിങ്ങയിലയില്‍ ഒമേഗ-6 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും ഒമേഗ-6 ഫാറ്റി ആസിഡിന് പങ്കുണ്ട്. മാത്രമല്ല, ആവശ്യമായ അളവില്‍ ഒമേഗ-6 ഫാറ്റി ആസിഡ് ശരീരത്തിലെത്തേണ്ടത് കോശസ്തരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ആവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
