Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
അടിക്കടിയുള്ള മൂത്രശങ്ക, പക്ഷേ മൂത്രം പോകാന്‍ ബുദ്ധിമുട്ട്, അവഗണിക്കരുത് ഈ ലക്ഷണം
അമ്പതോ അറുപതോ വയസ്സിന് ശേഷം ശരീരം പലതരത്തിലുള്ള അസ്വസ്ഥകളും വയ്യായ്കകളും ശരീരം കാണിക്കാറുണ്ട്. മിക്കവരും പ്രായത്തിന്റേതായ ബുദ്ധിമുട്ടികളായിരിക്കും എന്ന രീതിയില്‍ അവ അവഗണിക്കാറാണ് പതിവ്. പക്ഷേ അവയില്‍ പലതും ശരീരം കാണിക്കുന്ന രോഗലക്ഷണങ്ങള്‍ ആകാം. അത്തരം ലക്ഷണങ്ങളെ ഗൗരവത്തില്‍ എടുക്കുക തന്നെ വേണം.

അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, എന്നാല്‍ മൂത്രം പോകാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, പൂര്‍ണ്ണമായും മൂത്രമൊഴിക്കാന്‍ കഴിയാതിരിക്കുക, രാത്രിയില്‍ രണ്ടുമൂന്ന് തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്ക്കുക എന്നിങ്ങനെയുള്ള ചില ലക്ഷണങ്ങള്‍ പുരുഷന്മാരില് കാണാറുണ്ട്. പ്രായമായവരിലാണ് ഇത് കൂടുതലായും കാണുന്നത്. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
എന്താണ് പ്രോസ്റ്റേറ്റ്
പുരുഷന്മാരുടെ പ്രത്യുല്ല്പ്പാദന വ്യവസ്ഥയുടെ ഭാഗമായുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ബീജങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അവയുടെ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്ന ശുക്ലം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. മൂത്രസഞ്ചിയുടെ തൊട്ട് താഴെയായാണ് വാള്‍നട്ടിന്റെ ആകൃതിയുള്ള പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കമുണ്ടാകുമ്പോഴാണ് അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതും.
പ്രോസ്റ്റേറ്റ് കാന്‍സര്‍
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവരിലും കണ്ടുവരുന്നു. 65 വയസ്സ് കഴിഞ്ഞവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം യുവാക്കളിലും ഈ കാന്‍സര്‍ ഉണ്ടാകാം. ചിലപ്പോള്‍ വളരെ അപകടകാരിയും അതേസമയം കൂടുതലായി കാണപ്പെടുന്നതുമായ ഒരു കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.
മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി വളരെ പതുക്കെയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നും മറ്റിടങ്ങളിലേക്ക് അധികമായി പടരാറുമില്ല. ചില കേസുകളില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഈ കാന്‍സര്‍ കൊണ്ട് ഉണ്ടാകാറില്ല. വളരെ ചെറിയ ചികിത്സയോ അല്ലെങ്കില്‍ ചികിത്സ ആവശ്യമില്ലാത്ത കേസുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് വളരെ ഗുരുതരവും ആകാറുണ്ട്. ഇവ അതിവേഗം മറ്റിടങ്ങളിലേക്ക് പടരും. അതുകൊണ്ടുതന്നെ തുടക്കത്തില്‍ രോഗം കണ്ടുപിടിക്കുന്നത് വളരെ നിര്‍ണ്ണായകമാണ്.
മറ്റ് ലക്ഷണങ്ങള്‍
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ, ശുക്ലത്തില്‍ രക്തസാന്നിധ്യം, നടവിലും പിന്‍ഭാഗത്തും തുടകളിലും നെഞ്ചിലും എല്ലുകളിലും നീര്, വേദന എന്നിവയും പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ് വീക്കം കാരണം ഗുദഭാഗത്ത് മര്‍ദ്ദം വരുമ്പോള്‍ മലബന്ധവും അനുഭവപ്പെടാം. അതിയായ ക്ഷീണം, ഭാരം കുറയല്‍, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും രോഗികളില്‍ അനുഭവപ്പെടാം.
രോഗസാധ്യത, തിരിച്ചറിയല്‍
65 വയസ്സ് കഴിഞ്ഞവരിലും പിതാവിനോ സഹോദരനോ മുമ്പ് രോഗം വന്നിട്ടുണ്ടെങ്കിലോ ഈ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
രക്തപരിശോധനയിലൂടെയും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലബോറട്ടറി പരിശോധനകളിലൂടെയും രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. ഗുരുതരമായ രോഗമാണെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ സാധാരണ അസുഖങ്ങള്‍ പോലെ ചികിത്സയിലൂടെ വേഗത്തില്‍ മാറ്റിയെടുക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
