Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാവിലെ എണീറ്റ് ആദ്യം ചായയാണോ നിങ്ങള്‍ കുടിക്കാറ്? ആരോഗ്യത്തിന് തട്ടുകേട് വരുന്നത് ഇങ്ങനെ
രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കാത്ത ആരാണ് ഉള്ളത്. ബെഡ് കോഫി കിട്ടിയില്ലെങ്കിൽ മടി പിടിച്ചു അവിടെ തന്നെ കിടക്കുന്നവർ പോലും ഉണ്ട് അല്ലേ? കുറ്റം പറയാൻ പറ്റില്ലല്ലോ 95 ശതമാനം ഇന്ത്യക്കാരും അങ്ങനെതന്നെയാണ്. രാവിലെ തന്നെ നല്ല ചൂടുള്ള ഒരു കപ്പ് ചായ കയ്യിൽ കിട്ടിയാലുള്ള ഒരു ഉണർവും ഉന്മേഷവും ഒക്കെ ഒന്ന് വേറെ തന്നെയാണ്. അതിനുപരി അത് നമ്മുടെ ശീലമായി അല്ലെങ്കിൽ ദുഃശീലമായി മാറി എന്ന് തന്നെ പറയാം. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? എന്ന് നാം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല അല്ലേ. ചായയോ കാപ്പിയോ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ശീലമല്ല, ഇതിന് ധാരാളം ദോഷവശങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് അറിയണ്ടേ.
നിങ്ങൾ രാവിലെ തന്നെ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് ചായയോ കാപ്പിയോ ഏതുമാകട്ടെ, ഇവ രണ്ടും അസിഡിറ്റി സ്വഭാവമുള്ളവയാണ്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ശ്വസന നിരക്ക് എന്നിവയെ ബാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഉത്തേജകമായ 'കഫീൻ' നിങ്ങൾക്ക് ഉന്മേഷം നൽകും. പക്ഷേ അത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ചായയോ കാപ്പിയോ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിന്റെ ദോഷവശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. നിങ്ങളുടെയും പ്രീയപ്പെട്ടവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഇവ അറിഞ്ഞിരിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു
ചായയിലോ കാപ്പിയിലോ ഉള്ള ഉത്തേജകങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ കോശങ്ങൾക്ക് യാതൊരു പോഷകവും നൽകുന്നുമില്ല. അതുകൊണ്ടാണ് രാവിലെ ചായ/ കോഫി വെറും വയറ്റിൽ കഴിക്കുന്നത് ദോഷകരമാണെന്ന് പറയുന്നത്. കൂടാതെ, രാവിലെ വെറും വയറിൽ ചായ കുടിക്കുമ്പോൾ ശരീരത്തിലെ ആസിഡ്-ആൽക്കലൈൻ ബാലൻസ് തടസ്സപ്പെടുകയും ഓക്കാനം ഉണ്ടാകുകയും ചെയ്യും.
അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു
ചായ/ കാപ്പി നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു. അതിനാൽ നിങ്ങൾക്ക് ദീർഘനേരം വിശപ്പ് അനുഭവപ്പെടില്ല. എന്നാൽ കൂടുതൽ സമയം വിശന്നിരിക്കുന്നത് രാവിലെ കലോറി കുറവുണ്ടാക്കുകയും പിന്നീട് നിങ്ങൾക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു.
ഉപാപചയം മന്ദീഭവിപ്പിക്കുന്നു
രാവിലെ ചായയോ കാപ്പിയോ കുടിക്കുമ്പോൾ അത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. അത് നിങ്ങൾക്ക് ഒന്നും കഴിക്കാൻ തോന്നിക്കില്ല. ഇത് നിങ്ങളുടെ ഉപാപചയത്തെയും ദഹനവ്യവസ്ഥയെയും ബാധിക്കുന്നു. അതേസമയം ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് നിങ്ങളുടെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.
ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. രാവിലെ ചായയും കാപ്പിയും ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് ഗ്യാസ്ട്രിക് പ്രശ്‌നമുണ്ടാക്കും. വെറും വയറ്റിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.
ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുന്നു
ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കും. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് പലർക്കും ഉണർവും ഊർജസ്വലതയും നൽകുമെങ്കിലും , അത് നിങ്ങളുടെ ബയോളജിക്കൽ ക്ലോക്കിൽ അസ്വസ്ഥതകൾ ഉണ്ടാക്കും.
രാവിലെ ചായയോ കോഫിയോ കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങൾ മനസിലാക്കിക്കഴിഞ്ഞു . അതിനാൽ രാവിലെ വെറും വയറിൽ ചായ/ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷം നിങ്ങൾക്ക് കഫീൻ അടങ്ങിയ പാനീയം കഴിക്കാം, അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകില്ല.
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ നിങ്ങൾക്ക് ഒരു ദിവസം ആരംഭിക്കാം. അതിൽ പഴങ്ങളും പിന്നെ സാധാരണ കഴിക്കുന്ന പറാത്ത , പൊഹ, ഇഡ്ഡലി, ദോശ, റൊട്ടി പച്ചക്കറികൾ എന്നിവയെല്ലാം ഉൾപ്പെടുത്താം. ഈ രീതിയിൽ കഴിക്കുമ്പോൾ തന്നെ നിങ്ങളുടെ വയർ നിറഞ്ഞതായി അനുഭവപ്പെടും, ചായയോ കാപ്പിയോ കഴിക്കാൻ തോന്നുകയില്ല.
ഇതുകൂടാതെ, കഫീൻ ഇല്ലാത്ത ഹെർബൽ ടീ നിങ്ങൾക്ക് രാവിലെ കുടിക്കാവുന്നതാണ്. അതിനൊപ്പം ഒരു പിടി ഡ്രൈ ഫ്രൂട്ട്സും കഴിക്കാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
