Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ആരോഗ്യം അപകടത്തിലാക്കുന്ന ചീത്ത കൊളസ്ട്രോള്‍; പ്രതിരോധമൊരുക്കാം അത്താഴശീലത്തിലൂടെ
Health Tips: ഇന്നത്തെ ജീവിതശൈലിയില്‍ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് അമിത കൊളസ്ട്രോള്‍. ശരീരത്തില്‍ കാണപ്പെടുന്ന മെഴുക്-കൊഴുപ്പ് പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. പുതിയ കോശങ്ങളുടെയും ഹോര്‍മോണുകളുടെയും നിര്‍മ്മാണത്തിനായി നമ്മുടെ ശരീരം ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, കൊളസ്ട്രോളിന്റെ ആധിക്യം ഹൃദയാഘാതവും പക്ഷാഘാതവും ഉള്‍പ്പെടെ ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നു. അതിനാല്‍, സമയബന്ധിതമായി നിങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടതായുണ്ട്.
രണ്ട് തരം കൊളസ്ട്രോളുകള്‍ ഉണ്ട്. ഒന്ന് ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍), മറ്റൊന്ന് ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍). ഇതില്‍ എല്‍.ഡി.എല്‍ എന്നത് ചീത്ത കൊളസ്ട്രോളായി അറിയപ്പെടുന്നു. ഇത് നിങ്ങളുടെ ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുകയും അത് രക്തപ്രവാഹത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനായി നിങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍, ചീത്ത കൊളസ്ട്രോളിന്റെ ഫലങ്ങളും അത് നിയന്ത്രിക്കാനായി ശ്രദ്ധിക്കേണ്ട ചില അത്താഴ ശീലങ്ങളും വായിച്ചറിയാം.(high cholesterol management tips)

കൊളസ്ട്രോള്‍ വളരെയധികം ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും
അമിതമായ അളവില്‍ ചീത്ത (എല്‍ഡിഎല്‍) കൊളസ്ട്രോള്‍ രക്തത്തില്‍ നിറയുന്ന അവസ്ഥയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ഇങ്ങനെ വരുമ്പോള്‍ അധിക എല്‍ഡിഎല്‍ ഹൃദയ ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടുന്നു. ഇത് രക്തചംക്രമണം കുറയാന്‍ കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് തടസം വരുത്തുന്നു. രക്തം കൃത്യമായി ഒഴുകിയില്ലെങ്കില് അത് ഹൃദ്രോഗം, സ്ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള അപകടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളെയും പ്രതികൂലമായി ബാധിക്കും. അധിക കൊളസ്ട്രോള്‍ ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില രാത്രികാല ഭക്ഷണ ശീലങ്ങള്‍ ഇതാ.
ട്രാന്‍സ് ഫാറ്റ് ഉപഭോഗം കുറയ്ക്കുക
പൂരിത കൊഴുപ്പുകളോട് വിട പറയുക എന്നതാണ് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, റെഡ് മീറ്റ് എന്നിവയില്‍ ഇത്തരം കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ഈ ഭക്ഷണങ്ങള്‍ക്ക് പകരം നിങ്ങള്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്ന കോഴി, മത്സ്യം, സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ എന്നിവ പോലുള്ള ലീന്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക.
സസ്യാധിഷ്ഠിത ഭക്ഷണം
എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനായി നിങ്ങള്‍ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങളാണ് ഇവ. നിങ്ങളുടെ പ്രതിവാര ഡയറ്റ് പ്ലാനില്‍ കൂടുതല്‍ കൂടുതല്‍ സസ്യാധിഷ്ഠിത ഭക്ഷണം ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നീ ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ശരീരത്തിന് അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍
ഉയര്‍ന്ന കൊളസ്ട്രോള്‍ ലെവല്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അത് നിയന്ത്രിക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടുത്തുക. ഹൃദയ സംബന്ധമായ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ വളരെയേറെ ഫലപ്രദമാണ്. സാല്‍മണ്‍, അയല, ചിയ വിത്ത്, വാല്‍നട്ട് എന്നിവ ഒമേഗ 3 അടങ്ങിയ മികച്ച ഭക്ഷണങ്ങളില്‍ ചിലതാണ്. എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
അള്‍ട്രാ പ്രോസസ്ഡ് ഫുഡുകള്‍ വേണ്ട
പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരം അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോളിന്റെ അളവിനെയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അത്താഴത്തിന് നിങ്ങള്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ഉയര്‍ന്ന പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
അത്താഴത്തിന് ശേഷം അല്പം നടക്കുക
അത്താഴം കഴിച്ചയുടനെ കിടക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്താഴം കഴിച്ച ഉടന്‍ അല്പം നടക്കുക. ഇത് നിങ്ങള്‍ കഴിച്ച ഭക്ഷണം ദഹിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കും. നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. കൂടാതെ ഉയര്‍ന്ന കൊളസ്ട്രോളിന് പിന്നിലെ മറ്റൊരു കാരണമാണ് പൊണ്ണത്തടി. നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനും ഈ രാത്രി നടത്തം സഹായിക്കും.
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
കൊളസ്ട്രോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും, അതിനാല്‍ കൃത്യ സമയത്തിനുള്ളില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അളവ് ഫലപ്രദമായി നിയന്ത്രിക്കേണ്ടതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കുക എന്നതാണ്. പ്രത്യേകിച്ച് നിങ്ങളുടെ അത്താഴം ശ്രദ്ധിക്കുക. എന്നിരുന്നാലും, എന്തെങ്കിലും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക. ഭക്ഷണക്രമം മാത്രം നിയന്ത്രിച്ചാല്‍ പോരാ. നിങ്ങളുടെ ജീവിതശൈലിയിലും ചില പരിഷ്കാരങ്ങള്‍ വരുത്തണം. പതിവായുള്ള വ്യായാമങ്ങള്‍, നല്ല മാനസികാരോഗ്യം, നല്ല പ്രഭാത ദിനചര്യ മുതലായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ജീവിതശൈലിയിലെ നല്ല മാറ്റങ്ങള്‍ നിങ്ങളുടെ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications