Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കത്തുന്ന ചൂടില്‍ ശരീരത്തിന് കുളിര്‍മ; തണ്ണിമത്തന് നല്‍കും അത്ഭുത ഗുണങ്ങള്‍
കത്തുന്ന ചൂടാണ് നാട് മുഴുവന്‍. ഈ കനത്ത ചൂടില്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. പലതരത്തിലുള്ള അസുഖങ്ങള്‍ വേനല്‍ക്കാലത്ത് പടരുന്നു. മിക്ക പ്രശ്നങ്ങളും ഉടലെടുക്കുന്നത് നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കാത്തതിനാലാണ്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന സാധനങ്ങള്‍ അധികമായി കഴിക്കണം. ചൂടിനെ തോല്‍പ്പിക്കാനും ശരീരത്തിന് ആരോഗ്യം നല്‍കാനും ഇത് സഹായിക്കും.
അത്തരത്തിലൊന്നാണ് തണ്ണിമത്തന്. ജലാംശം നല്‍കുന്നത് മുതല്‍ അവശ്യ പോഷകങ്ങള്‍ നല്കുന്നതു വരെ, തണ്ണിമത്തന് നിങ്ങളുടെ വേനല്‍ക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മികച്ച ഫലവര്‍ഗമാണ്. വേനല്‍ക്കാലത്ത് തണ്ണിമത്തന് നിങ്ങളുടെ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജലാംശം
വേനല്‍ക്കാലത്ത് നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനായി ജലാംശം ശ്രദ്ധിക്കേണ്ടതാണ്. തണ്ണിമത്തന് സ്വാഭാവിക ദാഹശനിയായി പ്രവര്‍ത്തിക്കുന്നു. തണ്ണിമത്തനില്‍ നല്ല അളവില്‍ വെള്ളമുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കാനാകും. അതോടൊപ്പം നടുവേദന, തലകറക്കം, വായ വരള്‍ച്ച, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളും മാറും
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ തണ്ണിമത്തന് വളരെയേറെ ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കും. തണ്ണിമത്തന് നാരുകളാല്‍ സമ്പുഷ്ടമാണ്, ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. തണ്ണിമത്തന് കഴിക്കുന്നതിലൂടെ ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും മാറിക്കിട്ടും. വേനല്‍ക്കാലത്ത് വയറിളക്കം പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ തണ്ണിമത്തന് കഴിക്കുന്നത് ആശ്വാസം നല്‍കും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതാണ് തണ്ണിമത്തന്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. തണ്ണിമത്തനിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ അളവ് ആരോഗ്യമുള്ള ചര്‍മ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കുന്നു. തണ്ണിമത്തന് കഴിക്കുന്നത് ശരീരത്തിലെ ഏത് തരത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍ 100 ഗ്രാം തണ്ണിമത്തനില്‍ 6.2 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതില്‍ കലോറി കുറവായതിനാല്‍ തടി കൂടുമെന്ന് ഭയപ്പെടേണ്ടതില്ല. നെഗറ്റീവ് കലോറി ഉള്ള ഒരു പഴമാണ് തണ്ണിമത്തന്. വീട്ടിലിരുന്നു തടി കുറക്കണമെങ്കില്‍ വേനല്‍ക്കാലത്ത് ദിവസവും തണ്ണിമത്തന് കഴിക്കുക. തണ്ണിമത്തനില്‍ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് വളരെ നേരം വയര്‍ നിറഞ്ഞതായി നിലനിര്‍ത്തുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ധാരാളം പോഷകങ്ങള്‍ തണ്ണിമത്തനില്‍ ഉണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും തണ്ണിമത്തനില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ ഇത് തടയുന്നു.
നല്ല കാഴ്ചശക്തി
തണ്ണിമത്തനില്‍ ലൈക്കോപീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൈക്കോപീന്‍ നിങ്ങളുടെ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. ലൈക്കോപീനിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കും. പ്രായമായവരില്‍ അന്ധതയ്ക്ക് കാരണമാകുന്ന ഒരു സാധാരണ നേത്ര പ്രശ്നമാണ് മാക്യുലര്‍ ഡീജനറേഷന്‍.
പല്ലുകള്‍ പരിപാലിക്കുന്നു
തണ്ണിമത്തനില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മോണയുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. ഇത് പ്ലാക്ക് ബില്‍ഡ്-അപ്പ് മന്ദഗതിയിലാക്കുന്നു. അതിനാല്‍, തണ്ണിമത്തന് കഴിക്കുന്നത് മോണയെ ശക്തിപ്പെടുത്തുകയും ബാക്ടീരിയകളില്‍ നിന്ന് മോണയെ സംരക്ഷിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാനും ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
തണ്ണിമത്തനില്‍ സൈഡര്ലൈന് എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ തണ്ണിമത്തന് കഴിക്കുന്നത് വളരെയേറെ നല്ലതാണ്.
ചര്‍മ്മ പോഷണം
തണ്ണിമത്തനില്‍ കാണപ്പെടുന്ന പോഷകങ്ങള്‍ ഉള്ളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുകയും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, വിറ്റാമിന്‍ എ ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇത് മിനുസമാര്‍ന്നതും കൂടുതല്‍ യുവത്വമുള്ളതുമായ ചര്‍മ്മവും നല്കുന്നു. തണ്ണിമത്തന് പതിവായി കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications