Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നവര്‍ അറിയാന്‍...
ഇന്നത്തെ കാലത്ത് രോഗാവസ്ഥകള്‍ ഓരോന്നായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും മാറ്റേണ്ടതും നമ്മുടെ ഭക്ഷണശീലങ്ങള്‍ തന്നെയാണ്. പലപ്പോഴും നിസ്സാരമായി ഇത്തരം കാര്യങ്ങളെ കണക്കാക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് ഒലീവ് ഓയില്പോലുള്ളവയാണെങ്കില് അവയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലരും വാചാലരാവുന്നു.
എന്നാല്‍ ഉപയോഗിക്കുന്നത് എപ്രകാരമാണ് എന്ന ഒരു കണ്ഫ്യൂഷന് പലരിലും നില്ക്കുന്നതിനാല് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പലരും പുറകിലേക്ക് നില്ക്കും. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് പലപ്പോഴും എപ്രകാരമാണ് എന്തൊക്കെയാണ് ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്തെല്ലാം അറിഞ്ഞിരിക്കണം നമ്മുടെ അറിവുകളെല്ലാം ശരിയാണോ എന്നെല്ലാം നമുക്ക് നോക്കാം.

ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍
ഒലീവ് ഓയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമായതു കൊണ്ട് തന്നെ ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വിറ്റാമിന്‍ ഇ, പോളിഫെനോള്‍സ് തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ ആരോഗ്യ ഗുണങ്ങള്‍ ഒലീവ് ഓയിലിനെ ഏതൊരു ഭക്ഷണക്രമത്തിലും ചേര്‍ക്കേണ്ട അനിവാര്യ ഘടകമാക്കി മാറ്റുന്നു.
എല്ലാ ഓലീവ് ഓയിലും ഒരു പോലെ
പലപ്പോഴും ഒലിവ് ഓയില്‍ എന്ന് പറയുമ്പോള്‍ പലരും എതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി പോരുന്നു. എന്നാല്‍ ഇവ പല വിധത്തിലാണ് ഉള്ളത് എന്ന് ആദ്യം മനസ്സിലാക്കണം. ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ ഒലീവ് ഓയില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ഡ്രസ്സിംങിന് വേണ്ടി മാത്രം
സാലഡ്, ചിക്കന്‍ പോലുള്ളവ ഉണ്ടാക്കിയാല്‍ അതില്‍ ഡ്രസ്സിംഗിന് വേണ്ടി മാത്രം ഒലിവ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഏത് വിധത്തിലുള്ള ഭക്ഷണത്തിലും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല സൂപ്പുകളില്‍ വരെ ചേര്‍ക്കുന്നത് കൊണ്ട് തെറ്റില്ല. ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനം എന്ന് ഓര്‍ക്കുക.
ആരോഗ്യം നശിപ്പിക്കുന്നു
പലപ്പോഴും ഒലീവ് ഓയില്‍ ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വഴി ആരോഗ്യം പ്രതിസന്ധിയിലാവുന്നു എന്നൊരു ചിന്തയുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള പാചകത്തിനും ഒലീവ് ഓയില്‍ ഉപയോഗിക്കാം എന്നാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. അത് മാത്രമല്ല നമ്മളെ വലക്കുന്ന പല പ്രതിസന്ധിക്കും ഇത് വഴി പരിഹാരം കാണുന്നതിനും സാധിക്കുന്നു എന്നാണ് പറയുന്നത്.
അമിതവണ്ണത്തിന് കാരണമാകുന്നു
പലപ്പോഴും ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും കുടവയറിനും കാരണമാകുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ശരീരത്തിന് കത്തിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഓലീവ് ഓയില്‍ ഉപയോഗിക്കുമ്പോഴാണ് അത് പ്രശ്നങ്ങളുണ്ടാക്കുന്നത്. അല്ലാത്ത പക്ഷം യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
