Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണി; ഈ രോഗങ്ങള്‍ ഏറ്റവുമധികം
ഒരു നിശ്ചിത പ്രായത്തിന് ശേഷം ഓരോ വ്യക്തിക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിലും ശരീരത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഏത് പ്രായത്തിലുള്ളവരായാലും സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ചില സാധാരണ രോഗങ്ങളുണ്ട്. ഇവയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സ്ത്രീകളെ പൊതുവായി ബാധിക്കുന്ന ചില രോഗങ്ങള്‍ ഇതാ.

ഹൃദ്രോഗം
പുരുഷന്മാര്ക്ക് മാത്രമാണ് ഹൃദ്രോഗവും രക്താതിമര്‍ദ്ദവും അധികമായി കണ്ടുവരുന്നത് എന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് അധികമായി പ്രത്യക്ഷപ്പെടുന്നത്. രോഗാവസ്ഥയും മരണനിരക്കും പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് കൂടുതല്‍. നിങ്ങളുടെ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം എന്നിവ ശ്രദ്ധിക്കുക എന്നതാണ് ഇതില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം.
കാന്‍സര്‍
വളരെ ഗുരുതരമായ ഒരു രോഗമാണ് ക്യാന്‍സര്‍. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് മാരകമായേക്കാം. രണ്ട് തരത്തിലുള്ള ക്യാന്‍സറുകളാണ് സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. സ്തനാര്‍ബുദവും സെര്‍വിക്കല്‍ ക്യാന്‍സറും ഈ രോഗത്തിന്റെ അപകടകരമായ രണ്ട് തരങ്ങളാണ്.
സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍
സ്തനാര്‍ബുദം തിരിച്ചറിയാന്‍ ഏറ്റവും മികച്ച കാര്യം സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കുക എന്നതാണ്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുക. 40 അല്ലെങ്കില്‍ 45 വയസ്സിന് ശേഷം സ്ത്രീകള്‍ പതിവായി അള്‍ട്രാസൗണ്ടും മാമോഗ്രാമും ചെയ്യേണ്ടതായുണ്ട്. ഇന്ത്യയില്‍ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും ആഗോളതലത്തില്‍ 5,00,000 സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രതിവര്‍ഷം 2,80,000ത്തിലധികം മരണങ്ങള്‍ക്കും കാരണമാകുന്നു. ഇത് തടയാന്‍ പാപസ്മിയര്‍ പോലുള്ള ഒരു ലളിതമായ പരിശോധന മതി. എന്തെങ്കിലും അസാധാരണത കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഏതൊരു പെണ്‍കുട്ടിക്കും 18 വയസ്സിന് ശേഷവും ഓരോ 3 വര്‍ഷത്തിലൊരിക്കലോ പാപസ്മിയര്‍ ടെസ്റ്റ് ചെയ്യുക
പ്രത്യുല്പാദന പ്രശ്നങ്ങള്‍
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് പ്രത്യുല്പാദന പ്രശ്നങ്ങള്‍. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്തുന്ന മറ്റൊരു പ്രശ്നമാണ്. അടുത്തിടെ ഒരു യുഎന്‍ റിപ്പോര്‍ട്ടില്‍, ഗര്‍ഭധാരണം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കാരണം ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 15 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് പേരും ഈ പ്രശ്നം അനുഭവിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം പലപ്പോഴും സ്ത്രീകളില്‍ ഈ പ്രശ്നം കാണപ്പെടുന്നു.
വിളര്‍ച്ചയും പോഷകാഹാരക്കുറവും
ഇന്ത്യയില്‍ ജനസംഖ്യയുടെ 50 ശതമാനം പേരെയും വിളര്‍ച്ച ബാധിക്കുന്നു. സ്ത്രീകളിലെ നിശബ്ദ കൊലയാളി എന്നും ഇതിനെ വിളിക്കാം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ അസുഖം കൂടുതലായി സ്ത്രീകളെയാണ് ബാധിക്കുന്നത്. ഇന്ത്യയിലെ മാതൃമരണങ്ങളില്‍ 40 ശതമാനവും വിളര്‍ച്ച മൂലമാണ് സംഭവിക്കുന്നത്. ഓരോ രണ്ട് ഇന്ത്യന്‍ സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും വിളര്‍ച്ച ബാധിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
എയ്ഡ്സ്
സ്ത്രീകളില്‍ സംഭവിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ അടുത്തത് ഇതാണ്. എച്ച്ഐവി വൈറസ് മൂലമുണ്ടാകുന്ന എയ്ഡ്സ് ഇന്നും പല സ്ത്രീകളും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളെ പ്രധാനമായി പിടികൂടുന്നതാണ് ഈ ഗുരുതരമായ രോഗം. ദരിദ്ര രാഷ്ട്രങ്ങളില്‍ 20 നും 59 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണമാണ് ഈ രോഗം.
മാനസിക പ്രശ്നങ്ങള്‍
ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്നങ്ങളും സ്ത്രീകളില്‍ അധികമായി കണ്ടുവരുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കാരണം അവരുടെ മാനസികാരോഗ്യം വളരെയധികം ബാധിക്കപ്പെടുന്നു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകള്‍ ഇപ്പോഴും വിഷാദം, സമ്മര്‍ദ്ദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് ഇരകളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
