Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം, കുട്ടികള്‍ക്ക് നല്‍കണം സുരക്ഷ
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ മലേറിയ, ന്യുമോണിയ, വയറിളക്കം, എച്ച്ഐവി, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് വേഗത്തില്‍ ഇരകളാകുന്നു. കുട്ടികള്‍ക്ക് സ്കൂള്‍ എന്നത് അവരുടെ രണ്ടാമത്തെ വീടാണ്. കാരണം അവര്‍ അവരുടെ ദിവസത്തിന്റെ പകുതിയും അവിടെയാണ് ചെലവഴിക്കുന്നത്. സ്കൂളില്‍ മറ്റ് കുട്ടികളുമായി ഇടപഴകുന്നതിലൂടെ കുട്ടികള്‍ക്ക് പരാന്നഭോജികള്‍, വൈറസ്, ബാക്ടീരിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പകര്ച്ചവ്യാധികളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.

കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍
കുട്ടികളില്‍ നേരിട്ട് അടുത്തിടപഴകിയാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ വികസിക്കാം. മിക്ക കുട്ടികളും അവരുടെ കളിപ്പാട്ടങ്ങളും വിവിധ വസ്തുക്കളും വായില്‍ വയ്ക്കുക. കൂടാതെ, ധാരാളം അണുക്കള്‍ വഹിക്കുന്നുണ്ടെങ്കിലും അവര്‍ ഇടയ്ക്കിടെ കൈ കഴുകുകയോ ഇവയില്‍ സ്പര്ശിച്ചതിനുശേഷമോ ചെയ്യാറില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളും അണുബാധയെ ചെറുക്കുന്നതില്‍ ദുര്‍ബലരാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന 5 പകര്‍ച്ചവ്യാധികള്‍ ഇതാ:
ജലദോഷം
കുട്ടികളില്‍ ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ജലദോഷം. ജലദോഷമോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാക്കുന്ന 200ലധികം വൈറസുകളുണ്ട്. സാധാരണയായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദോഷത്തിന് വിധേയരാകുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ജലദോഷം വരുന്നത് സാധാരണയായി കുറവാണ്. രോഗിയായ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ചുമ, തുമ്മല്‍ സ്രവങ്ങളിലൂടെയോ ജലദോഷം പടരുന്നു. രോഗം ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഒരാഴ്ച വരെ അത് നീണ്ടുനില്‍ക്കുകയും ചെയ്യും.
ചെങ്കണ്ണ്
വൈറസ്, ബാക്ടീരിയ എന്നിവ കാരണം ചെങ്കണ്ണ് വരാം. ഇത് ഒരു കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ വീക്കം കാരണം കണ്ണ് പിങ്ക് നിറത്തില്‍ കാണപ്പെടും. കണ്ണില്‍ ചൊറിച്ചില്‍, കത്തുന്ന സംവേദനം, കണ്ണുനീര് എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയായി ചെങ്കണ്ണിന് ചികിത്സയൊന്നും ആവശ്യമില്ല, രണ്ടു ദിവസം കൊണ്ടുതന്നെ മാറും. എന്നാല്‍ ഇതിനുശേഷവും മാറുന്നില്ലെങ്കിലോ കഠിനമായ വേദന, കാഴ്ച മങ്ങല്‍ എന്നിവയുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ചുമ
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് ചുമ. സ്രവതുള്ളികളിലൂടെയാണ് ഇത് പടരുന്നത്. ചുമ പിടിപെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസുഖം കനത്തേക്കാം. അത്തരം ചുമയുടെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ രോഗികളായിരിക്കുന്നിടത്തോളം കാലം അത് പകര്‍ച്ചവ്യാധിയായി തുടരും.
വയറുവേദന
വയറ്റിലെ ഫ്ളൂ വൈറല്‍ ഗ്യാസ്ട്രോഎന്റൈറ്റിസ് മൂലമാകാം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് ആമാശയ പനിയുടെ സാധാരണ ലക്ഷണങ്ങള്‍. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇത്. ചില കുട്ടികളില്‍ പനി 10 ദിവസം വരെ നീണ്ടുനില്‍ക്കും. ഈ രോഗമുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കാം. അതിനാല്‍ ഈ രോഗം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. അസുഖമുള്ള ഒരാളുമായി നേരിട്ട് അടുത്തിടപഴകുകയോ മലിനമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ ചെയ്താല്‍ വയറ്റിലെ ഇന്‍ഫ്ളുവന്‍സ പടരുന്നു. ഇത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇടയ്ക്കിടെ കൈ കഴുകുക എന്നതാണ്. വ്യക്തി ശുചിത്വവും പാലിക്കുക.
പേന്‍ ശല്യം
മനുഷ്യന്റെ തലയില്‍ നിന്ന് രക്തം വലിച്ചെടുത്ത് ജീവിക്കുന്ന ചെറിയ പരാന്നഭോജികളായ പ്രാണികളാണ് പേന്‍. തലയില്‍ നിന്ന് തലയുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ എളുപ്പത്തില്‍ പടരുന്നതിനാല്‍ കുട്ടികളിലെ ഒരു സാധാരണ പകര്‍ച്ചവ്യാധിയായി പേന്‍ശല്യത്തെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പേന്‍ ശല്യം ഒരു ഗുരുതരമായ രോഗമല്ല. പക്ഷേ അവ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ തലയില്‍ നിന്ന് പേന്‍ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications