പ്രമേഹം നിയന്ത്രിക്കാന്‍ കറുവപ്പട്ട വെള്ളം, ഉപയോഗം ഇങ്ങനെ

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, അത് പൂര്‍ണ്ണമായും അകറ്റാന്‍ പ്രയാസമാണ്. എന്നാല്‍ മരുന്നുകളിലൂടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വലിയ തോതില്‍ അത് നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ക്ക് ഏറ്റവുമധികം വേണ്ടത് ജീവിതശൈലി നിയന്ത്രണവും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമാണ്. ഇത്തരം ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധിവരെ നിങ്ങള്‍ക്ക് നിയന്ത്രണത്തിലാക്കാനാകും.

പ്രമേഹത്തെ നിയന്ത്രിക്കുന്ന ചില സാധനങ്ങളുണ്ട്. പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സുഗന്ധവ്യഞ്ജനത്തെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. അതാണ് കറുവപ്പട്ട. ഇത് പ്രമേഹ രോഗികള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ കറുവപ്പട്ട നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

Cinnamon Water for diabetes

പ്രമേഹത്തിന് കറുവപ്പട്ട

ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. ഗ്രാമ്പൂ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം കറുവപ്പട്ടയിലുണ്ട്. ഇത് ശരീരത്തില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. മൂന്ന് മാസത്തേക്ക് ദിവസവും 500 മില്ലിഗ്രാം കറുവപ്പട്ട സത്ത് കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ള മുതിര്‍ന്നവരില്‍ സമ്മര്‍ദ്ദം 14% കുറയ്ക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തി.

രോഗസാധ്യത കുറയ്ക്കുന്നു

കറുവപ്പട്ട എല്‍.ഡി.എല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുന്നു. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് കുറയ്ക്കാനായി കറുവപ്പട്ട എളുപ്പത്തില്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നതാണ് മറ്റൊരു പ്രശ്നം. കറുവപ്പട്ടയ്ക്ക് ഇത് നിയന്ത്രണത്തിലാക്കാനും ആരോഗ്യകരമായ കൊളസ്ട്രോള്‍ നില നിലനിര്‍ത്താനും കഴിയും. കറുവപ്പട്ട കഴിക്കുന്നത് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ വളരെയധികം കുറയ്ക്കും. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ട്ത് പ്രധാനമാണ്. കറുവപ്പട്ട ഇതിന് നിങ്ങളെ സഹായിക്കുന്നു.

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ കറുവപ്പട്ട നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് നീക്കുന്നതില്‍ ഇന്‍സുലിന്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാര കണ്‍ട്രോള്‍ ചെയ്യുന്നു

കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും വീക്കത്തിനും കാരണമാകുന്നു. ഇത് നിങ്ങളുടെ കോശങ്ങള്‍ക്ക് അമിതമായ കേടുപാടുകള്‍ വരുത്തുന്ന ഒരു നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ കറുവപ്പട്ട നിങ്ങളെ സഹായിക്കുന്നു. ഇത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്തുന്നു.

കറുവപ്പട്ട വെള്ളം തയാറാക്കുന്ന വിധം

പ്രമേഹരോഗികള്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ അവരുടെ രോഗത്തെ തടഞ്ഞുനിര്‍ത്താവുന്നതാണ്. കറുവപ്പട്ട വെള്ളം ഉണ്ടാക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക. ഒരു നുള്ള് കറുവപ്പട്ട പൊടിയോ 1 ഇഞ്ച് കറുവപ്പട്ടയോ രാത്രി മുഴുവന്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ആറ്റി ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നതിന് മറ്റ് വഴികളുമുണ്ട്. എന്നാല്‍ ഇവയിലേതെങ്കിലും തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. പ്രമേഹരോഗികള്‍ക്ക് കറുവപ്പട്ട വെള്ളം ഗുണം ചെയ്യുമെങ്കിലും, അത് വൈദ്യ പരിചരണത്തിന് പകരമാവില്ല. കറുവപ്പട്ട സപ്ലിമെന്റുകള്‍ കഴിക്കുന്നതിനോ ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ മുമ്പായി നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, August 3, 2024, 19:43 [IST]
X
Desktop Bottom Promotion