Latest Updates
-
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
എല്ലുകളില്‍ കരുത്ത് നിറയും, ശരീരത്തില്‍ ഊര്‍ജ്ജവും; കാല്‍സ്യം അടങ്ങിയ പഴങ്ങളും പച്ചക്കറികളും
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ധാരാളം പോഷകങ്ങളും ധാതുക്കളും വേണം. അത്തരത്തിലൊന്നാണ് കാല്‍സ്യം. നമ്മുടെ ശരീരത്തില്‍ എല്ലുകളേയും പേശികളേയും പിന്തുണയ്ക്കാന്‍ കാല്‍സ്യം ആവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ കാല്‍സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. തലച്ചോറിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഇടയില്‍ സന്ദേശങ്ങള്‍ എത്തിക്കാന്‍ ഇത് പ്രവര്‍ത്തിക്കുന്നു. ശരീരത്തിലുടനീളം രക്തം കൊണ്ടുപോകാനും കാല്‍സ്യം സഹായിക്കുന്നു. 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിദിനം 1,000 മില്ലിഗ്രാം കാല്‍സ്യവും പുരുഷന്മാര്ക്ക് 1,200 മില്ലിഗ്രാമും ആവശ്യമാണ്.
വിവിധതരം ഭക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് കാല്‍സ്യം ലഭിക്കും. പാല്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ മാത്രമേ കൂടുതല്‍ കാല്‍സ്യം അടങ്ങിയിട്ടുള്ളൂവെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇവ മാത്രമല്ല, ചില പഴങ്ങളും പച്ചക്കറികളും കാല്‍സ്യത്തിന്റെ നല്ല ഉറവിടമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ കാല്‍സ്യം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും പ്രയോജനം ചെയ്യും. മെച്ചപ്പെട്ട ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ദിവസവും കഴിക്കാവുന്ന കാല്‍സ്യം അടങ്ങിയ ചില പഴങ്ങളും പച്ചക്കറികളും ഇതാ.

ഓറഞ്ച്
കാത്സ്യത്തിന്റെയും വിറ്റാമിന്‍ സിയുടെയും നല്ല ഉറവിടമാണ് ഓറഞ്ച്. ഇത് കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ശരീര കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിന്റെ പോഷകങ്ങള്‍ നിങ്ങള്‍ക്ക് മുഴുവനായും ലഭിക്കാന്‍ അത് വെറുതേ കഴിക്കാം അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് ആക്കി കുടിക്കാം.
കെയ്ല്‍
കാല്‍സ്യം ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് കെയ്ല്‍. എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുകയും ചെയ്യുന്ന ഇത് ശരീരത്തിന് വളരെ നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ കെ യും അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അസ്ഥി ധാതുവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സലാഡുകള്‍, സ്മൂത്തികള്‍ എന്നിവയാക്കി കെയ്ല്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇത് ചെറുതായി വേവിച്ച് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും കൂടുതല്‍ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
അത്തിപ്പഴം
കാല്‍സ്യം, പൊട്ടാസ്യം, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയ പഴമാണ് അത്തിപ്പഴം. അസ്ഥികളുടെ ആരോഗ്യം, ഹൃദയാരോഗ്യം, ദഹന പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പഴുത്തതോ ഉണങ്ങിയതോ ആയ അത്തിപ്പഴം ലഘുഭക്ഷണമായി കഴിക്കാം. ധാന്യങ്ങള്‍, സലാഡുകള്‍, അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്തും അത്തി കഴിക്കാം. ഉണങ്ങിയ അത്തിയിലാണ് കാല്‍സ്യം കൂടുതലായുള്ളത്.
ബ്രോക്കോളി
കാല്‍സ്യവും വിറ്റാമിന്‍ സിയും നല്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയുടെ പോഷകങ്ങള്‍ മുഴുവനായി കിട്ടാന്‍ ആവിയില്‍ വേവിച്ച് കഴിക്കുക.
കോളര്‍ഡ് ഗ്രീന്‍സ്
എല്ലുകളുടെ ബലത്തിനും രക്തം കട്ടപിടിക്കുന്നതിനും ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ് കോളാര്‍ഡ് ഗ്രീന്‍സ്. ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. കോളര്‍ഡ് ഗ്രീന്‍സ് ആവിയില്‍ വേവിച്ചോ വറുത്തോ സൂപ്പുകളില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.
ചീര
കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നി ധാരാളമായി അടങ്ങിയ ഇലക്കറിയാണ് ചീര. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും രക്തത്തിലെ ഓക്സിജന്‍ സഞ്ചാരത്തിനും ആവശ്യമായ പോഷകങ്ങള്‍ ഇതിലുണ്ട്. ചീര നിങ്ങള്‍ക്ക് വേവിച്ച് കഴിക്കാം.
കിവി
കിവിയില്‍ ധാരാളമായി കാല്‍സ്യം, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ ലഘുഭക്ഷണമായി കിവി കഴിക്കുക. ഫ്രൂട്ട് സലാഡുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ ചേര്‍ത്തും ഇത് കഴിക്കാം.
ബദാം
ഡ്രൈഫ്രൂട് ഇനത്തില്‍ പെടുന്നതാണ് ബദാം. കാല്‍സ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. അസ്ഥികളുടെ ആരോഗ്യം, ഹൃദയാരോഗ്യം, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ശക്തിപ്പെടുത്താന്‍ ബദാം മികച്ചതാണ്. ദിവസേന നിങ്ങളുടെ ലഘുഭക്ഷണമായി ഒരു പിടി ബദാം കഴിക്കുക. സലാഡുകള്‍, ഓട്സ് എന്നിവയ്ക്കൊപ്പവും ഇത് ചേര്‍ക്കാം. രാത്രി മുഴുവന്‍ കുതിര്‍ത്ത് വച്ച് രാവിലെ ബദാം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications