Latest Updates
-
ചന്ദ്രൻ കന്നി രാശിയിലേക്ക്: ഇന്നത്തെ ഈ മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്നത് വലിയ നേട്ടങ്ങൾ, യുപിഐ ഇടപാടിൽ ജാഗ്രത! -
2026 ഓഗസ്റ്റ് 14: ആകാശത്ത് വിസ്മയമായി ശുക്രൻ; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 13: ബുധ-ശുക്ര യോഗം; ഈ രാശിക്കാർക്ക് വൻ നേട്ടം, സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത! -
ഇന്ന് രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം; ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? -
2026 ഓഗസ്റ്റ് 13: ബുധാദിത്യ രാജയോഗം; കരിയറിൽ വൻ നേട്ടവുമായി ഈ 4 രാശിക്കാർ -
2026 ഓഗസ്റ്റ് 13: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 13: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഇനി കരിയറിലും സമ്പത്തിലും വൻ നേട്ടം! -
മകം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: ഈ നക്ഷത്രക്കാർക്ക് രാജകീയ നേട്ടങ്ങൾ, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം, നിങ്ങളുടെ നക്ഷത്രഫലം അറിയാം! -
ഹരിയാലി തീജ് 2026: ദാമ്പത്യ ഐശ്വര്യത്തിന് ഈ വ്രതാനുഷ്ഠാനങ്ങൾ, രാശിപ്രകാരം ചെയ്യേണ്ട പ്രത്യേക പൂജകൾ
തെറ്റായ സമയത്തെ ഭക്ഷണം ശരീരത്തിന് ദോഷം; ഭക്ഷണം കഴിക്കാന്‍ അനുയോജ്യ സമയം ഇത്
കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ആരോഗ്യകരമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുമ്പോള്‍ മാത്രമേ ശരീരത്തിന് അതിന്റെ പൂര്‍ണ ഗുണം ലഭിക്കൂ. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം തെറ്റായ സമയത്ത് കഴിച്ചാല്‍, പാര്‍ശ്വഫലങ്ങള്‍ കാണാനിടയുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയം വളരെ പ്രധാനമാണ്.
തെറ്റായ സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ആന്തരിക ഘടികാരം തടസ്സപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഭക്ഷണക്രമം ഉണ്ടാക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ദിവസവും ഓരോ ഭക്ഷണം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ശരിയായ ഭക്ഷണ സമയം
പ്രഭാതഭക്ഷണം
ഉണര്‍ന്ന് 30 മിനിറ്റിനുള്ളില്‍ ഭക്ഷണം കഴിക്കുക.പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ സമയം രാവിലെ 7 മണിയാണ്. പ്രഭാതഭക്ഷണം എല്ലായ്പ്പോഴും നാരുകളാല്‍ സമ്പുഷ്ടവും ഊഷ്മളവുമായിരിക്കണം എന്ന് വിദഗ്ധര്‍ പറയുന്നു. തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ചൂടുള്ള പ്രഭാതഭക്ഷണങ്ങളായ മില്ലറ്റ് റൊട്ടി, ഓട്സ്, കഞ്ഞി അല്ലെങ്കില്‍ പുഴുങ്ങിയ മുട്ട എന്നിവ ദഹനം എളുപ്പമാക്കാനും ഊര്‍ജ്ജം നല്‍കാനും സഹായിക്കും.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിന് അനുയോജ്യമായ സമയം ഉച്ചയ്ക്ക് 12:45 ആണ്. നിങ്ങളുടെ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ 4 മണിക്കൂര്‍ ഇടവേള നിലനിര്‍ത്താന്‍ ശ്രമിക്കുക. മിക്ക പോഷകാഹാര വിദഗ്ധരും ഉച്ചഭക്ഷണം ഹൃദ്യമായ ഒന്നായിരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഇത് വളരെ അധികമോ കുറവോ ആയിരിക്കരുത്. പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഈ പോഷകങ്ങളെല്ലാം അടങ്ങിയ ഉച്ചഭക്ഷണം നിങ്ങള്‍ കഴിക്കുമ്പോള്‍, ഈ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ നിങ്ങളുടെ ശരീരം കൂടുതല്‍ സമയമെടുക്കും. ഉച്ചഭക്ഷണം 12:30 മുതല്‍ 2 മണി വരെ കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.
അത്താഴം
അത്താഴം ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്. അത് അല്പം ലഘുവായിരിക്കണം. അങ്ങനെ കഴിച്ചാല്‍ ആമാശയം ഭാരം കുറഞ്ഞതായി അനുഭവപ്പെടുകയും വയറുവേദനയും ഗ്യാസ് പ്രശ്നങ്ങളും കുറയുകയും ചെയ്യും. അതിനാല്‍, വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത് ദിവസത്തിലെ അവസാന ഭക്ഷണം ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം എന്നാണ്. അതായത് വൈകുന്നേരം 6:30 മുതല്‍ 8 വരെ നിങ്ങള്‍ക്ക് അത്താഴം കഴിക്കാം. പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ 4-6 മണിക്കൂര്‍ ഇടവേള ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അത്താഴത്തിനും ഉറങ്ങുന്ന സമയത്തിനും ഇടയില്‍ 3 മണിക്കൂര്‍ ഇടവേള നിലനിര്‍ത്തണം.
ലഘുഭക്ഷണം
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമിടയില് നിങ്ങള്‍ക്ക് വിശപ്പ് തോന്നുന്നുവെങ്കില്‍, കുറച്ച് പഴങ്ങള്‍ കഴിക്കുക. ഈ സമയത്ത് മാത്രമേ പഴങ്ങളുടെ ശരിയായ ഗുണങ്ങള്‍ ലഭിക്കൂ.
വൈകുന്നേരങ്ങളില്‍, പഴച്ചാറുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് ആമാശയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും അത്താഴ സമയം വരെ നിലനിര്‍ത്താന്‍ ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. വൈകുന്നേരങ്ങളില്‍, ഒരാള്‍ക്ക് ഊര്‍ജം കുറവായിരിക്കും, പഴച്ചാറുകള്‍ കുടിക്കുന്നത് അത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി, വൈകുന്നേരം 4 മണിക്ക് പഴച്ചാറുകള്‍ കഴിക്കാന്‍ ശ്രമിക്കുക.
വര്‍ക്ക്ഔട്ട് ഭക്ഷണം
ഒഴിഞ്ഞ വയറ്റില്‍ ഒരിക്കലും വ്യായാമം ചെയ്യരുത് (പ്രത്യേകിച്ച് ഭാരോദ്വഹനം). ശരിയായ പ്രീ-വര്‍ക്ക്ഔട്ട് ഭക്ഷണം കഴിക്കുക. പ്രോട്ടീന്‍ സാന്‍ഡ് വിച്ച് (ചിക്കന്‍, ട്യൂണ മുതലായവ), പ്രോട്ടീന്‍ ഷേക്ക്, ഗോതമ്പ് ബ്രെഡിനൊപ്പം മുട്ട, പീനട്ട് ബട്ടര്‍ സാന്‍ഡ് വിച്ച് എന്നിവ ആകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications