Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മധുരത്തോട് ആസക്തിയാണോ? ഇനി ഉള്ളം നിറയ്ക്കും മധുരത്തിന് ഈ പഴങ്ങള്‍ ശീലമാക്കാം
മധുരം കഴിക്കാന്‍ താല്പ്പര്യമില്ലാത്തവര് ചുരുക്കമാണ്. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം അല്പം മധുരം നുണയാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍, ഇത് എത്രത്തോളം ആരോഗ്യകരമാണ്, ഇത്തരത്തില്‍ മധുരം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടാവുമോ എന്നത് പലപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ചോക്ലേറ്റ് അല്ലെങ്കില്‍ മധുരപലഹാരം ഉണ്ടാക്കുന്ന പ്രതിസന്ധി നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കണം. മാത്രമല്ല ഇത് പ്രമേഹം വര്‍ദ്ധിക്കുന്നതിനും എന്തിന് ഹൃദയാരോഗ്യത്തെ വരെ പ്രതിസന്ധിയിലേക്ക് ആക്കുന്നതിനും കാരണമാകുന്നു.
എന്നാല്‍ ഇനി മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ അതിന് സഹായിക്കുന്ന ചില ആരോഗ്യകരമായ ഓപ്ഷന് നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതില്‍ വരുന്ന ചില പളങ്ങളുണ്ട്. ഇവ പ്രകൃതിദത്തമായതിനാല്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. അത്രയധികം ഗുണാനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഇത്തരത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ചില പഴങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പീച്ച്
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പീച്ച് പഞ്ചസാരയ്ക്ക് പകരം കഴിക്കാവുന്ന നല്ലൊരു പഴമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മധുരവും ജ്യൂസും എല്ലാം അടങ്ങിയ ഈ രഴം നിങ്ങള്‍ക്ക് ആരോഗ്യപരമായ ധാരാളം ഗുണങ്ങളും നല്കുന്നു. അതില്‍ തന്നെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടങ്ങളില്‍ ഒന്നാണ് ഇതെന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പഴം നിങ്ങളുടെ മധുരത്തോടുള്ള ആസക്തിയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ആപ്രിക്കോട്ട്
മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ തോന്നുമ്പോള്‍ നിങ്ങള്‍ക്ക് ആദ്യം തിരയേണ്ട ഒരു പഴമായി ആപ്രിക്കോട്ട് മാറും. കാരണം അതില്‍ അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും ആപ്രിക്കോട്ട് സഹായിക്കുന്നു. മധുരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ ആപ്രിക്കോട്ട് വളരെയധികം സഹായകമാണ്.
ഓറഞ്ച്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ഓറഞ്ച്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പഞ്ചസാരയോടുള്ള ആസക്തി നിയന്ത്രിക്കുന്നതിന് ഓറഞ്ച് വളരെയധികം സഹായിക്കുന്നു എന്നതാണ് സത്യം. അത്രയധികം പോഷകങ്ങളാണ് ഇവയില്‍ അടങ്ങിയിട്ടുള്ളത്. ആരോഗ്യത്തെ മികച്ചതാക്കുന്നതില്‍ ഓറഞ്ചിനുള്ള പങ്ക് നിസ്സാരമല്ല.
പിയര്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കാവുന്നതാണ് പിയര്‍. അത് നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നതില് പിയര്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യപരമായ ഒരു ബദലാണ് എന്നത് മാത്രമല്ല നിങ്ങളുടെ മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.
ആപ്പിള്‍
ആരോഗ്യകരമായ പഴമാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ദിവസവും ആപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനും ആയുസ്സിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആപ്പിളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
സരസഫലങ്ങള്‍
രുചികരമാണെന്ന് മാത്രമല്ല, ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് സരസഫലങ്ങള്‍. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. സ്ട്രോബെറി, ബ്ലൂബെറി പോലുള്ള സരസഫലങ്ങള്‍ പോഷക ഗുണങ്ങള്‍ നല്‍കുകയും ശരീരത്തെ ആക്റ്റീവ് ആയി നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ മികച്ച ആരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതിനും സരസഫലങ്ങള്‍ സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
