Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ചില ആഹാരങ്ങള്‍ ഇവ
Cholesterol: നമ്മുടെ ജീലിത ശൈലി മൂലം ലഭിക്കുന്ന അസുഖമാണ് കൊളസ്ട്രോള്‍. കഴിക്കുന്ന ആഹാരങ്ങളുടെ പ്രശ്നം കൊണ്ടും, വ്യായമക്കുറവ് കൊണ്ടും നമുക്ക് കൊളസ്ട്രോള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, പാരമ്പര്യമായും കൊളസ്ട്രോള്‍ വരാം. കൊളസ്ട്രോള്‍ വന്നാല്‍ ചില ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതായി വരും. ആരോഗ്യം ശ്രദ്ധിക്കേണ്ടി വരും. വ്യായാമം നിര്‍ബന്ധവുമാണ്. അതുപോലെ, കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് കഴിക്കാവുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. ഇവ കഴിച്ചാലും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമെന്ന ഭയവും വേണ്ട. ഇത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍
നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിനായി ഓട്സ്, ബാര്‍ളി, നട്സുകളും വിത്തുകളും, പഴങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്. ഈ ആഹാരങ്ങളില്‍ ചീത്ത കൊളസ്ട്രോള്‍ കുറവാണ്. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ നിന്നും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ഓരോ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും നാരുകള്‍ എത്രത്തോളം അടങ്ങിയിരിക്കുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
മത്സ്യം
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് മത്സ്യം കഴിക്കാവുന്നതാണ്. സാല്‍മണ്‍, അയല, മത്തി, ചൂര പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സാല്ണ് മത്സ്യത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ, അയലയിലും മത്തിയിലും ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ചൂരയില്‍ പൂരിത കൊഴുപ്പ് കുറവാണ്. കൂടാതെ, ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
പ്രോട്ടീന്‍
കൊളസ്ട്രോള്‍ ഉള്ളവര്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ബീന്‍സ്, പരിപ്പ് പോലെയുള്ള പയറുവര്‍ഗ്ഗങ്ങളും, പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്ന ടോഫൂ, അതുപോലെ, പ്രോബയോടിക് ഉല്പന്നങ്ങളായ തൈര്, യോഗര്‍ട് എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്.
മറ്റ് ഉല്പന്നങ്ങള്
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഉല്പന്നങ്ങള് കഴിക്കാവുന്നതാണ്. ഇതിനായി അവക്കാഡോ, ഒലീവ് ഓയില്‍, നട്സ് എന്നിവ തിരഞ്ഞെടുക്കാം. അതുപോലെ, തവിട് കളയാത്ത അരി കഴിക്കുന്നത് നല്ലതാണ്. ക്വിനോവ കഴിക്കുന്നത് നല്ലതാണ്. ക്വിനോവയില്‍ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ക്വിനോവ പോലെ തന്നെ, ഗോതമ്പും കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ പാല് ഉല്പന്നങ്ങള് കഴിക്കുന്നതും, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവയും കഴിക്കാവുന്നതാണ്. ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലും ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
ഒഴിവാക്കേണ്ടവ
ട്രാൻസ്ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍, പ്രത്യേകിച്ച്, വെണ്ണ, ചിലതരം എണ്ണകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications