Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
ബദാമും ഉണക്കമുന്തിരിയും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് കുതിര്‍ത്ത് വെച്ച് കഴിക്കണം, കാരണമിത്
ഉണക്കമുന്തിരിയും ബദാമും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവരും കേട്ടിരിക്കും. പക്ഷേ എന്തുകൊണ്ടാണ് ഇവ കുതിര്‍ത്തുവെക്കണം എന്ന് പറയുന്നത് എന്ന് പലര്‍ക്കും അറിയില്ല. പ്രഭാതഭക്ഷണത്തില്‍ ദിവസവും ഇവ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളും പലര്‍ക്കും അറിഞ്ഞെന്ന് വരില്ല. ഇക്കാര്യങ്ങള്‍ അറിയാം.

പ്രാതല്‍ ഒരു രാജാവിനെ പോലെ കഴിക്കണം എന്ന് പറയാറുണ്ട്. പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പോഷകസമ്പുഷ്ടമായ ഭക്ഷണമായിരിക്കണം എന്നാണ് അതിനര്‍ത്ഥം. ഏതുപ്രായത്തില്‍ ഉള്ളവരായാലും ഡയറ്റാണെന്ന് പറഞ്ഞാലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതുമാത്രമല്ല, ഏറ്റവും നല്ല, ശരീരത്തിന് ഇഊര്ജ്ജമേകുന്ന പഴങ്ങള്സ അണ്ടിപ്പരിപ്പുകള്‍ തുടങ്ങി പ്രോട്ടീന്ദായകമായ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
ഉണക്കമുന്തിരിയും ബദാമും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് കഴിക്കണമെന്ന് പറയാറുണ്ട്. തലേദിവസം ഇവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേദിവസം രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലര്‍ക്കും അറിയാം. പക്ഷേ എന്താണ് ഇതിന്റെ രഹസ്യമെന്നും എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും പലര്‍ക്കും അറിയില്ല. അവയൊന്ന് നോക്കാം.
ഏറ്റവും നല്ല തുടക്കം
കുതിര്‍ത്തുവെച്ച ബദാമും ഉണക്കമുന്തിരിയും കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് വേണ്ടി നമ്മള് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബദാമില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ആരോഗ്യദായകമായ കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇവ കഴിച്ചാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജവും വയറ് നിറഞ്ഞിരിക്കുന്നതായുള്ള തോന്നലും ഉണ്ടാകും.
മധുരമായോ ഉപ്പായോ എരിവായോ എന്തെങ്കിലും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കാന്‍ രാവിലെ തന്നെ ബദാമും ഉണക്കമുന്തിരിയും കഴിക്കുന്ന ശീലം നല്ലതാണ്. ആര്‍ത്തവ സമയത്തെ വേദന അകറ്റാനും ദഹനം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഈ സൂപ്പര്‍ഫുഡ് സഹായിക്കും. അതുമാത്രമല്ല വൈറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറ ആയതിനാല്‍ ഉണക്കമുന്തിരിയും ബദാമും കുതിര്‍ത്ത് വെച്ച് കഴിക്കുന്നത് ചര്‍മ്മ, കേശ ആരോഗ്യത്തിനും നല്ലതാണ്. രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്ട്രോളും അകറ്റാന്‍ സഹായിക്കുമെന്നതിനാല്‍ ഹൃദയത്തിനും ഇവ ഗുണം ചെയ്യും. അസിഡിറ്റി കുറയ്ക്കാനുള്ള ഒരു നല്ല വഴി കൂടിയാണിത്.
കുതിര്‍ത്ത് വെക്കുന്നത് എന്തിന്
വെറുതെ കഴിക്കുന്നതിനേക്കാള്‍ ബദാമും ഉണക്കമുന്തിരിയും ഒരു രാത്രി കുതിര്‍ത്ത് വെച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഒന്നുകൂടി നല്ലത്. കാരണം ഇവ രണ്ടിലും ടാനിന് എന്ന ഒരു വസ്തു ഉണ്ട്. അത് പോഷകങ്ങളുടെ ആഗിരണം തടയും. പക്ഷേ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുമ്പോള്‍ ടാനിന് അതില്‍ നിന്ന് പോകുകകയും അവയുടെ പൂര്ണ്ണപോഷണം ശരീരത്തിന് ലഭിക്കുകയും ചെയ്യും. വെളളത്തിലിട്ട് തൊലി കളഞ്ഞ ബദാം ദഹനത്തെയും സഹായിക്കും. കാരണം കൊഴുപ്പ് ദഹിക്കുന്നതിന് ആവശ്യമായ ഒരു എന്‍സൈം തൊലി കളഞ്ഞ ബദാം പുറപ്പെടുവിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications