Latest Updates
-
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക ജാഗ്രതയും ശ്രദ്ധിക്കണം! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? 2026 നവംബർ 11-ലെ രാഹുകാലവും യമകണ്ടകവും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊളസ്ട്രോള്‍ പിടിച്ചുകെട്ടാം, മല്ലിയില ഒരു മിടുക്കന് ഔഷധം
Health Tips: നമ്മുടെ അടുക്കളയിലുള്ള ഒട്ടുമിക്ക വസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇവ രുചി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്. അത്തരത്തിലൊന്നാണ് മല്ലിയില. മല്ലിയില കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലും മല്ലിയില ഏറെ ഫലപ്രദമാണ്.
ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നല്ല ദഹനാരോഗ്യം നിലനിര്‍ത്തുന്നതിനും മല്ലിയില ഉപയോഗിക്കുന്നത് ഫലപ്രദമാകും. അതിനാല്‍, എല്ലാ പ്രായത്തിലുമുള്ളവരും നിര്‍ബന്ധമായും മല്ലിയില ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

കൊളസ്ട്രോള്‍ സാധ്യത കുറയുന്നു
മൃഗ പഠനങ്ങള്‍ കാണിക്കുന്നത് കൊളസ്ട്രോള്‍ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ മല്ലിയില സഹായിക്കുന്നു എന്നാണ്. എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മല്ലിയില ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ മല്ലിയില കഴിക്കുന്നതിന്റെ ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മല്ലിയില കഴിക്കുന്നത് ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ മല്ലിയില ഗുണം ചെയ്യും. മല്ലിയിലയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തില്‍ പഞ്ചസാര ഉയരുന്നത് തടയുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ മല്ലി സഹായിക്കുമെന്ന് മൃഗ പഠനങ്ങള്‍ കാണിക്കുന്നു.
ഫലപ്രദമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്
മല്ലിയിലയില്‍ ധാരാളം ഫലപ്രദമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, മല്ലിയിലയോ മല്ലിയോ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഗുണം ചെയ്യും. പഠനങ്ങള്‍ അനുസരിച്ച്, ഇതില്‍ ക്വെര്‍സെറ്റിന്‍, ടോക്കോഫെറോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയ്ക്ക് കാന്‍സര്‍ പ്രതിരോധം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ എന്നിവയുണ്ട്. ഗുരുതരമായ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
മല്ലിയില ദഹനത്തിന് ഗുണം ചെയ്യും
ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഉദരരോഗ സാധ്യത തടയുന്നതിനും മല്ലിയില വളരെയേറെ ഗുണം ചെയ്യും. വയറുവേദനയും വീക്കവും കുറയ്ക്കാന്‍ മല്ലിയിലയുടെ സത്ത് ദിവസവും മൂന്നു പ്രാവശ്യം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് 8 ആഴ്ച നീണ്ടുനിന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നീക്കാനും മല്ലിയില സഹായകരമാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മല്ലിയില കഴിക്കാവുന്നതാണ്. മല്ലിയിലയിലെ എത്തനോള്‍ സത്തില്‍ ധാരാളം ഫ്ളേവനോയിഡ് സംയുക്തങ്ങള്‍ ഉണ്ട്. ഈ സംയുക്തങ്ങള്‍ ഇമ്മ്യൂണോമോഡുലേറ്ററായി പ്രവര്‍ത്തിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
വിളര്‍ച്ച
നിങ്ങള്‍ വിളര്‍ച്ച അനുഭവിക്കുന്നുണ്ടെങ്കില്‍ മല്ലിയിലയ്ക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇരുമ്പ് ധാരാളമായി അടങ്ങിയ മല്ലിയില നിങ്ങളുടെ ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച അകറ്റാന്ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍, വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ മല്ലിയില ക്യാന്‍സറിനെ വരെ പ്രതിരോധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
മല്ലിയിലയില്‍ പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
