Latest Updates
-
2026 സെപ്റ്റംബർ 5: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; രാഹുകാലവും യമകണ്ഠകവും ഒഴിവാക്കി കാര്യങ്ങൾ ചെയ്യൂ -
2026 സെപ്റ്റംബർ 5: ഇന്ന് ഭാഗ്യം തിളങ്ങുന്ന 4 രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 5 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനിറവും മന്ത്രവും അറിയാം -
സെപ്റ്റംബർ 4 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; 12 രാശികളുടെയും സമ്പൂർണ്ണ പ്രവചനങ്ങൾ ഇതാ -
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം
തീവ്രത കൂടിയ വേദന, അസ്വസ്ഥത; ശൈത്യകാലത്ത് ഹൃദയം ഈ രീതിയില്‍ പണിതരുന്നുണ്ടോ?
കാലാവസ്ഥയിലെ മാറ്റം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ശൈത്യകാലത്ത് താപനില കുറയുന്നു. ഈ സീസണില്‍ നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍, ശൈത്യകാലമാണ് ഹൃദയത്തിന് ഏറ്റവും അപകടകരം. ഈ സീസണാണ് ഹൃദയാരോഗ്യം കുത്തനെ വഷളാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ പറയുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളും ശൈത്യകാല സീസണില്‍ വര്‍ദ്ധിക്കുന്നു. തണുത്ത താപനില രക്തക്കുഴലുകളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു. അത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. മുന്നേതന്നെ ഹൃദയ സംബന്ധമായ അവസ്ഥകളുള്ളവര്‍ക്ക് ഇത് പ്രത്യാഘാതമുണ്ടാക്കും. ശൈത്യകാലത്ത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കണമെന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് മഞ്ഞുകാലത്ത് ഹാര്‍ട്ട് അറ്റാക്ക് മരണങ്ങള് കൂടുന്നു
ഇന്‍ഫ്ലുവന്‍സ, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ശൈത്യകാലത്ത് വഷളാകുന്നു. ഈ അസുഖങ്ങള്‍ ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും, പ്രത്യേകിച്ച് ഹൃദയധമനികളില്‍. അണുബാധകള്‍ പ്രേരിപ്പിക്കുന്ന കോശജ്വലന പ്രതികരണം ധമനികളിലെ ഫലകങ്ങളുടെ വികാസത്തിന് കാരണമായേക്കാം. ഇത് ഹൃദയാഘാത സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
ശൈത്യകാലത്തെ അലസമായ ജീവിതശൈലിയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. തണുത്ത താപനിലയില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം കുറയുന്നതിനും കാരണമാകുന്നു. ശൈത്യകാലത്തെ ഭക്ഷണക്രമം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും, ഇവ രണ്ടും ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളാണ്.
കൂടാതെ, ശൈത്യകാലത്ത് സ്വാഭാവിക സൂര്യപ്രകാശം കുറയുന്നത് വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഇതെല്ലാം ശൈത്യകാലത്ത് നിങ്ങളുടെ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.
ശൈത്യകാലത്ത് നിങ്ങളുടെ ഹൃദയം സംരക്ഷിക്കാന്‍
ഹൃദ്രോഗത്തിന്റെ ചരിത്രമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍, ശൈത്യകാലത്ത് ഉയര്‍ന്ന ജാഗ്രത പാലിക്കണം. ഹൃദയാരോഗ്യകരമായ ഒരു ജീവിതശൈലി ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചിട്ടയായ വ്യായാമത്തില്‍ ഏര്‍പ്പെടുക, സമീകൃതാഹാരം പാലിക്കുക, സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കുക എന്നിവയെല്ലാം നിര്‍ണായക ഘടകങ്ങളാണ്. നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഉടനടി വൈദ്യസഹായം തേടുക. കാരണം നേരത്തെയുള്ള ഇടപെടല്‍ നിങ്ങളുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള വിവിധ ഘടകങ്ങള്‍ മനസിലാക്കുകയും സജീവമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ശൈത്യകാലത്ത് ഹൃദയാഘാതം കുറയ്ക്കുന്നതില്‍ കാര്യമായ വ്യത്യാസമുണ്ടാക്കും.
ശൈത്യകാലത്ത് ഹൃദയത്തെ എങ്ങനെ ആരോഗ്യത്തോടെ നിലനിര്‍ത്താം
മിക്ക അസുഖങ്ങളെയും പോലെ, നിങ്ങളുടെ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രതിരോധ നടപടികളുണ്ട്. അത്തരം ചില പ്രതിരോധ നടപടികള്‍ ശൈത്യകാലത്ത് നിങ്ങളുടെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ശൈത്യകാലത്ത് നന്നായി ഭക്ഷണം കഴിക്കുക. വറുത്തതോ, കൊഴുപ്പുള്ളതോ, മധുരമുള്ളതോ, കൊളസ്ട്രോള്‍ കൂടുതലോ ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കാരണം ഇവ ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഊഷ്മളമായി തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തണുത്ത താപനിലയില്‍ നിങ്ങളുടെ ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ആവശ്യമായ വസ്ത്രം ധരിക്കാന്‍ ശ്രമിക്കുക.
അല്പം കഠിനമായി തോന്നിയാലും ശൈത്യകാലത്ത് ശാരീരികമായി സജീവമായിരിക്കുക. പുറത്ത് പോയി വ്യായാമം ചെയ്യേണ്ടതില്ല. യോഗ, നൃത്തം, സൗമ്യമായ എയറോബിക്സ്, ഹോം വ്യായാമങ്ങള്‍, ധ്യാനം എന്നിവ നിങ്ങള്‍ക്ക് പരിശീലിക്കാം. ചിട്ടയായ വ്യായാമം നിങ്ങളെ ഫിറ്റായിരിക്കാനും ശരീരത്തിലെ ഊഷ്മളമായി നിലനിര്‍ത്താനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍, കഠിനമായ അദ്ധ്വാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
അമിതമായി മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കുക. വൃക്ക, രക്തക്കുഴലുകള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ഈ അസുഖങ്ങള്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുകവലി നിര്‍ത്തുക എന്നതാണ് മറ്റൊരു കാര്യം. കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ചൂടുള്ള ഭക്ഷണം കഴിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍, തണുപ്പുള്ള ദിവസങ്ങളില്‍ വീടിനുള്ളില്‍ തന്നെ തങ്ങുന്നതാണ് നല്ലത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എങ്ങനെ കണ്ടെത്താം?
എല്ലാ ഹൃദ്രോഗങ്ങളും മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തരുന്നില്ല. ഏതെങ്കിലും ലക്ഷണങ്ങളെ കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തുകയും ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും ചെയ്യുക. താഴെപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഉടനടി പരിശോധന നടത്തുക.
* നെഞ്ചില്‍ വേദന അല്ലെങ്കില്‍ എന്തെങ്കിലും അസ്വസ്ഥത
* നെഞ്ചെരിച്ചില്‍, ദഹനക്കേട്, വയറുവേദന
* തോളിലും കൈയിലും വേദന
* തലകറക്കം
* ശ്വാസം മുട്ടല്‍
* ഹൃദ്രോഗികളില്‍ നീണ്ടുനില്‍ക്കുന്ന ചുമ
* പെട്ടെന്നുള്ള തളര്‍ച്ച, ക്ഷീണം
* ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വിയര്‍പ്പ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications