Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
വിട്ടുമാറാത്ത വായ്‌നാറ്റം, ആളുകളോട് വര്‍ത്തമാനം പറയാന്‍ പറ്റാത്ത അവസ്ഥ: പല്ലുതേക്കല്‍ മാത്രമല്ല പരിഹാരം
മറ്റുള്ളവരുമായി ഇടപെടുന്നതില്‍ നിന്നും നമ്മളെ പിന്‍വലിക്കുന്ന, ലോകത്ത് വലിയൊരു വിഭാഗം ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വായ്‌നാറ്റം. ചിലയാളുകള്‍ വായ്‌നാറ്റത്തെ വകവെക്കാറില്ല. പക്ഷേ അത്തരം ആളുകളോട് ഇടപെടാന്‍ ബാക്കിയുള്ളവര്‍ മടിക്കും. ചിലയാളുകള്‍ വായ്‌നാറ്റം കാരണം ആരോടും മിണ്ടാതെ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കും.

ആളുകളെ നാണം കെടുത്തുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വായ്‌നാറ്റമെന്നതില്‍ ഒരു സംശയവുമില്ല. അതിനാല്‍ തന്നെ ഈ പ്രശ്‌നത്തില്‍ നിന്നും കരകയറാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ആളുകള്‍ പരീക്ഷിക്കും. എന്നിട്ടും വിട്ടുമാറാത്ത വായ്‌നാറ്റമുണ്ട്. അതിനുള്ള കാരണങ്ങള്‍ മറ്റുചിലതാകാം.
വായ്‌നാറ്റം- കാരണങ്ങള്‍
ഹലിറ്റോസിസ് എന്നാണ് വായ്‌നാറ്റത്തിന് വൈദ്യശാസ്ത്രത്തില്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ട് വായ്‌നാറ്റം ഉണ്ടാകാം. ഉദാഹരണത്തിന് വെളുത്തുള്ളി കൂടുതലായുള്ള ഒരു ഭക്ഷണം കഴിക്കുന്നതും വായില്‍ നിന്ന് ദുര്‍ഗന്ധം വരാനിടയാക്കും. ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ലുതേച്ചാലോ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകിയാലോ അല്ലെങ്കില്‍ ജീരകം പോലുള്ള മൗത്ത് ഫ്രഷ്‌നറുകള്‍ കഴിച്ചാലോ സാധാരണ വായ്‌നാറ്റം വിട്ടകലും. പക്ഷേ, എന്തൊക്കെ ചെയ്താലും മാറാത്ത വായ്‌നാറ്റവും ഉണ്ട്. ക്രോണിക് ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന് പിന്നില്‍ ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ ഉണ്ടാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
വൈറസ് , ബാക്ടീരിയ ഇന്‍ഫെക്ഷന്‍
ചില അവസരങ്ങളില്‍ വായില്‍ നിന്നല്ലാതെ, തൊണ്ടയില്‍ നിന്നുള്ള നിശ്വാസം ദുര്‍ഗന്ധപൂരിതമാകാം. അസുഖങ്ങള്‍ ഉള്ള അവസ്ഥയിലാണ് സാധാരണ ഇങ്ങനെ സംഭവിക്കുക. ജലദോഷം, ശ്വാസകോശ അണുബാധ, ശ്ലേഷ്മം കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുക, തുടങ്ങിയ അവസ്ഥകളില്‍ വായ്‌നാറ്റം കൂടുതലായി അനുഭവപ്പെടും. വൈറസ്, ബാക്ടീരിയ ഇന്‍ഫെക്ഷനുകളാണ് ഇതിന് കാരണം. വായ വരണ്ടുണങ്ങുന്നതും വായ്‌നാറ്റത്തിന് കാരണമാകും. സ്‌ട്രെപ്പ് ഇന്‍ഫക്ഷന്‍ പോലുള്ള സാഹചര്യങ്ങളില്‍ തൊണ്ടയില്‍ കാണപ്പെടുന്ന ബാക്ടീരിയ ശ്വാസത്തിന് ദുര്‍ഗന്ധമേകും.
പരിഹാരം: ഇത്തരത്തില്‍ വൈറസ്, ബാക്ടീരിയ ഇന്‍ഫെക്ഷനുകള്‍ മൂലം ഉണ്ടാകുന്ന വായ്‌നാറ്റം കുറയക്കാനായി ധാരാളം വെള്ളം കുടിക്കുകയും മൂക്കിലെ ബ്ലോക്ക് മാറ്റാന്‍ ആവി പിടിക്കുകയും ശ്ലേഷ്മം നീക്കം ചെയ്യാനുള്ള മറ്റ് വഴികള്‍ പരീക്ഷിക്കുകയും ചെയ്യുക.
അലര്‍ജി
ജലദോഷം പോലെ തന്നെ അലര്‍ജികള്‍ കൊണ്ടും വായ്‌നാറ്റം വരാം. ഇവിടെയും മൂക്ക് ബ്ലോക്ക് ആകുന്നതും ശ്ലേഷ്മം നിറയുന്നതും തന്നെയാണ് പ്രശ്‌നമാകുന്നത്. അതിനാല്‍ മൂക്കിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള കാര്യങ്ങള്‍ തന്നെ ചെയ്യുക. ഇതിലൂടെ വായ്‌നാറ്റം കുറയ്ക്കാം.
ടോണ്‍സില്‍ സ്‌റ്റോണ്‍
ഭക്ഷണം, മൃതകോശങ്ങള്‍, ബാക്ടീരിയ എന്നിവ ടോണ്‍സിലുകളില്‍ (തൊണ്ടയ്ക്കുള്ളില്‍ കാണപ്പെടുന്ന ഗളഗ്രന്ഥികള്‍) അടിയുകയും ഇതിന് ചുറ്റം കാല്‍സ്യം വന്ന് മൂടുമ്പോള്‍ ടോണ്‍സില്‍ സ്‌റ്റോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇതും വായ്‌നാറ്റത്തിന് കാരണമാകും.
പരിഹാരം: ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിയുക.
ആസിഡ് റിഫ്‌ളക്‌സ്
ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് (ഗ്രെഡ്), സാധാരണയായി ആസിഡ് റിഫ്‌ളക്‌സ് എന്ന് വിളിക്കുന്ന ആരോഗ്യപ്രശ്‌നവും വിട്ടുമാറാത്ത വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകുമ്പോള്‍ ദഹിക്കാത്ത ഭക്ഷണം, പിത്തരസം, ദഹനരസങ്ങള്‍ എന്നിവയെല്ലാം അന്നനാളം വഴി തികട്ടിവരും. ഇത് ശ്വാസത്തിന് ദുര്‍ഗന്ധം നല്‍കും.
പരിഹാരം: ആസിഡ് റിഫ്‌ളക്‌സ് ഒഴിവാക്കുന്നതിന് ചികിത്സ തേടുക. വറുത്തതും എരിവുള്ളതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. രാത്രി വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











