Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഉയര്‍ന്ന യൂറിക് ആസിഡ് നിങ്ങളെ കഷ്ടപ്പെടുത്തുന്നോ? ആശ്വാസത്തിന് ഈ ആയുര്‍വേദ സസ്യങ്ങള്‍
Ayurveda For Uric Acid: മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഉപോല്പ്പന്നമാണ് യൂറിക് ആസിഡ്. ദഹനത്തിന് ശേഷം പ്യൂരിന്‍ തകരുന്നത് മൂലമാണ് ഇത് രൂപം കൊള്ളുന്നത്. പ്യൂരിനുകള്‍ വിവിധ ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉണ്ട്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിച്ചാല്‍ അത് സന്ധികളില്‍ വേദന, സന്ധിവാതം, വൃക്കയിലെ കല്ലുകള്‍ തുടങ്ങിയ ഗുരുതരമായ അവസ്ഥകള്‍ക്ക് കാരണമാകും.
അതിനാല്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതിന് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ പ്രകൃതിദത്തമായ ചില രീതികള്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്. അതിനായി ആയുര്‍വേദം നിങ്ങളെ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡ് അളവ് (uric acid) സ്വാഭാവികമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങള്‍ ഇതാ.

യൂറിക് ആസിഡ് ഉയരാന്‍ കാരണം
രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡിന്റെ കാരണങ്ങള്‍ - ഡൈയൂററ്റിക്സ്, അമിതമായ മദ്യപാനം, അമിതമായി സോഡ, ഫ്രക്ടോസ് തുടങ്ങിയവ കഴിക്കുന്നത്, പാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം, വൃക്ക പ്രശ്നങ്ങള്‍, രക്താര്‍ബുദം, മെറ്റബോളിക് സിന്‍ഡ്രോം, അമിതവണ്ണം, സോറിയാസിസ്, പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം.
ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍
* കഠിനമായ സന്ധിവേദന, പേശികള്‍ക്ക് ചുറ്റുമുള്ള വേദന
* പേശീകാഠിന്യം
* സന്ധികള്‍ക്ക് ചുറ്റുമുള്ള വീക്കവും ചുവപ്പും
* മൂത്രത്തില്‍ രക്തം
* മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്
* അടിക്കടിയുള്ള മൂത്രനാളി അണുബാധ
* സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ബാധിച്ച ആളുകള്‍ക്കും അധിക ലക്ഷണങ്ങള്‍ അനുഭവപ്പെടാം. (high uric acid signs)
ചിറ്റമൃത്
ആയുര്‍വേദത്തില്‍ ധാരാളം ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് ഗിലോയ് അഥവാ ചിറ്റമൃത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പതിവായി ചിറ്റമൃത് കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിന്റെ തണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ഗ്ലാസ് ജ്യൂസ് ദിവസവും കഴിക്കുന്നത് സന്ധികളുടെ വീക്കം കുറയ്ക്കാനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഞെരിഞ്ഞില്‍
ഡൈയൂററ്റിക്, വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങള്‍ നിറഞ്ഞ് ഞെരിഞ്ഞില്‍ വളരെ ജനപ്രിയമാണ്. അധിക യൂറിക് ആസിഡ് ഉള്‍പ്പെടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ, ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും മൂത്രനാളിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
തഴുതാമ
പ്രകൃതിദത്ത ഡൈയൂററ്റിക് ആയി വര്‍ത്തിക്കുന്ന തഴുതാമ മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെയും മൂത്രനാളി ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ത്രിഫല
ത്രിഫല ഒരു പരമ്പരാഗത ആയുര്‍വേദ സസ്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ഒരു പ്രകൃതിദത്ത പോഷകമായി പ്രവര്‍ത്തിക്കുന്നു. ത്രിഫല ഉപാപചയ ആരോഗ്യത്തെ സഹായിക്കുകയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഇത് വാത, പിത, കഫം എന്നിവയുള്‍പ്പെടെ മൂന്ന് ദോഷങ്ങള്ക്കെതിരായി പ്രവര്‍ത്തിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ത്രിഫലയില്‍ അടങ്ങിയിട്ടുണ്ട്.
ഉലുവ
ശക്തമായ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന സപ്പോണിനുകളും ഫ്ളേവനോയിഡുകളും പോലുള്ള പ്രത്യേക സംയുക്തങ്ങള്‍ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉലുവ പതിവായി കഴിക്കുന്നത് സന്ധി വേദന ഒഴിവാക്കാനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ട
ഇന്ത്യ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരളമായി ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട, ആയുര്‍വേദ ചികിത്സകള്‍ക്കും ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണിത്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിര്‍വീര്യമാക്കുന്നതിന് ഇത് വളരെയേറെ ഗുണം ചെയ്യും. കറുവപ്പട്ട തേന്‍ ചേര്‍ത്ത് കഷായം ഉണ്ടാക്കി കഴിക്കുക. സന്ധിവാത രോഗികളില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
വേപ്പ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ് വേപ്പ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനായി പണ്ടുകാലം മുതല്ക്കേ വേപ്പ് ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം കുറയ്ക്കാനും വേപ്പ് ഉപയോഗിക്കുന്നു. ഈ ആയുര്‍വേദ സസ്യം വളരെ കാര്യക്ഷമമായ ഒന്നായി കണക്കാക്കപ്പെടുന്നു, മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇത് ഉണ്ടാക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
