Latest Updates
-
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മാറുന്ന കാലാവസ്ഥയില്‍ രോഗപ്രതിരോധശേഷി മുഖ്യം; നെല്ലിക്ക ജ്യൂസ് നല്‍കും ഗുണങ്ങള്‍
Health Tips: കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ആളുകള്‍ക്ക് പിടിപെടുന്നു. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള ആളുകള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലാവരും തന്നെ ശക്തമായ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ജ്യൂസുകളും കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തും. അതിനാല്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി നിങ്ങള്‍ക്ക് വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് കഴിക്കാവുന്നതാണ്. ഉയര്‍ന്ന പോഷകഗുണമുള്ള നെല്ലിക്ക ജ്യൂസ് നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ കരള്‍, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും മികച്ചതാണ്. നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് പല രോഗങ്ങളെയും തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പല വിധത്തില്‍ നിങ്ങള്‍ക്ക് നെല്ലിക്ക ജ്യൂസ് തയാറാക്കാം. എങ്ങനെയൊക്കെയാണ് അത് എന്ന് നമുക്ക് നോക്കാം.

നെല്ലിക്കയും ഇഞ്ചിയും
ഒരു കഷ്ണം ഇഞ്ചിയും 4 - 5 മല്ലിയിലയും 5 - 6 നെല്ലിക്കയും എടുക്കുക. മല്ലിയിലയ്ക്ക് പകരം പുതിനയിലയും ഉള്‍പ്പെടുത്താം. അവ ഒന്നിച്ച് അടിച്ചെടുത്ത് അതില്‍ കുറച്ച് കറുത്ത ഉപ്പ് അല്ലെങ്കില്‍ വറുത്ത ജീരകം ചേര്‍ത്ത് കഴിക്കുക. ഈ പാനീയത്തിന് ആന്റി ബാക്ടീരിയല്‍, ആന്റിപൈറിറ്റിക് ഗുണങ്ങള്‍ ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുകയും ചുമ, തലവേദന എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.
നെല്ലിക്ക ചായ
ചായ പ്രേമികള്‍ക്ക് ശരീരഭാരം കുറയ്ക്കാനായി ഈ ചായ പരീക്ഷിക്കാം. ആരോഗ്യകരവും രുചികരവുമായ ഈ ചായ മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാകും. നിങ്ങള്‍ക്ക് വേണ്ടത് കാല് കപ്പ് വെള്ളവും, ഒരു ടീസ്പൂണ്‍ നാടന്‍ ഉണങ്ങിയ നെല്ലിക്ക പൊടിയും കുറച്ച് ഇഞ്ചിയും മാത്രം. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇഞ്ചിപ്പൊടിയും ചതച്ച ഇഞ്ചിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വയ്ക്കുക. വെള്ളം കുറയുന്നതുവരെ മിശ്രിതം കുറച്ച് നേരം തിളപ്പിക്കുക. ഇതിനുശേഷം ഇത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വിടുക. നിങ്ങള്‍ക്ക് മധുരം വേണമെങ്കില്‍ ഈ പാനീയത്തില്‍ കുറച്ച് തേന്‍ ചേര്‍ക്കുക.
കറ്റാര്‍ വാഴയും നെല്ലിക്കയും
നെല്ലിക്ക ജ്യൂസില്‍ കറ്റാര്‍ വാഴ സത്ത് ചേര്‍ത്ത് കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കയും കറ്റാര്‍ വാഴയും തുല്യ അളവില്‍ കലര്‍ത്തി ജ്യൂസ് ആക്കി കഴിക്കുക. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന മികച്ച പാനീയമാണ്.
നെല്ലിക്ക സര്‍ബത്ത്
ആരോഗ്യത്തിനായി നിങ്ങള്‍ക്ക് തേന്‍, ഒരു നുള്ള് ഉപ്പ്, ചതച്ച കുരുമുളക് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ നെല്ലിക്ക സര്‍ബത്ത് കഴിക്കാം. ഈ പാനീയം ദഹനത്തിനും, കാഴ്ചശക്തി മെച്ചപ്പെടുത്താനും, രക്തം ശുദ്ധീകരിക്കാനും, കരള്‍, ഹൃദയം, എല്ലുകള്‍ എന്നിവ ശക്തിപ്പെടുത്താനും പൈല്‍സ്, മലബന്ധം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഗുണം ചെയ്യും.
നെല്ലിക്ക ജ്യൂസ്
ചുമ, പനി എന്നിവയ്ക്കുള്ള ശക്തമായ വീട്ടുവൈദ്യമായി നെല്ലിക്ക ജ്യൂസിനെ കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ ചെറിയ അളവില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പ്രതിരോധ ശേഷി കൂട്ടാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഒരു ചെറിയ ഭാഗം (20-30 മില്ലി) നെല്ലിക്ക ഒരു ഗ്ലാസ് വെള്ളത്തില്‍ ലയിപ്പിക്കുക. രുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലേക്ക് നിങ്ങള്‍ക്ക് കുറച്ച് നാരങ്ങ നീരും തേനും കലര്‍ത്താം.
നെല്ലിക്കയും മഞ്ഞളും
ഒരു ഇഞ്ച് നീളമുള്ള മഞ്ഞള്‍, നെല്ലിക്ക പൊടി, കുറച്ച് തേന്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്. ഇതെല്ലാം കലര്‍ത്തി പാനീയമാക്കി കുടിച്ചാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുകയും നിങ്ങള്‍ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി ആസ്വദിക്കുന്നതിനുമായി ഈ നെല്ലിക്ക പാനീയങ്ങള്‍ തയ്യാറാക്കി കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications