Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
എ.സി യുടെ തണുപ്പില്‍ സുഖിക്കുന്നവരാണോ നിങ്ങള്‍? ശരീരത്തിലുണ്ടാകും ഈ പ്രശ്‌നങ്ങള്‍
കഠിനമായ ചൂടില്‍ ഒരല്‍പം ശീതള പാനീയം കുടിക്കുന്നത്, അല്ലെങ്കില്‍ ഒരു എയര്‍ കണ്ടീഷന്‍ഡ് റൂമില്‍ വിശ്രമിക്കുന്നത് വളരെയേറെ സുഖകരമായ കാര്യമാണ്. പ്രത്യേകിച്ച് വേനല്‍കാല രാത്രികളില്‍ സുഖ നിദ്രക്കായി മുറികളില്‍ എസി ഉപയോഗിക്കുന്നത് പോലെയുള്ള സന്ദര്‍ഭങ്ങളില്‍. വീട്ടിലോ ഓഫീസിലോ എന്തിന് യാത്രയില്‍ പോലും എസി ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. അതിനാല്‍ തന്നെ എയർ കണ്ടീഷണറുകൾക്ക് വളരെ പരിചിതമാണ്, അത് ഒരു ആഡംബരത്തെക്കാൾ അത്യാവശ്യമായി മാറിയിരിക്കുന്നു.
എന്നാൽ ദീർഘനേരം എസികളിൽ തുടരുന്നത് ചില ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ? ചൂടുള്ള കാലാവസ്ഥയിൽ എസി എത്ര തണുപ്പും വിശ്രമവും നൽകുന്നുണ്ടെങ്കിലും, അത് നമ്മുടെ ശരീരത്തിൽ ചില പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാൽ, നിങ്ങൾ കൂടുതൽ നേരം എസി മുറികളില്‍ ചിലവഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ കാര്യങ്ങള്‍ വായിക്കുക. കൂടുതല്‍ സമയം എസി മുറിയില്‍ ചെലവഴിച്ചാല്‍ ചുവടെ പറയുന്ന പ്രശ്നങ്ങള്‍ സംഭവിച്ചേക്കാം :

ചൊറിച്ചില്‍ ഉള്ള വരണ്ട ചര്‍മ്മം
എസിയില്‍ ഇരിക്കുന്നതിനൊപ്പം അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ ചർമ്മത്തെ വളരെയധികം വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. കുറച്ച് മണിക്കൂറുകൾക്ക് ശേഷം നിങ്ങളുടെ ചർമ്മം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയേക്കാം, എന്നാൽ വരണ്ട ചർമ്മം മൂലമുണ്ടാകുന്ന വിഷമതകള്‍ ചിലപ്പോള്‍ നീണ്ടുനിന്നേക്കാം.
നിർജ്ജലീകരണം
മറ്റ് മുറികളെ അപേക്ഷിച്ച് എസി ഉള്ള മുറികളിൽ നിർജ്ജലീകരണ നിരക്ക് കൂടുതലാണ്. എസി, മുറിയിൽ നിന്ന് വളരെയധികം ഈർപ്പം വലിച്ചെടുക്കുന്നതിനാല്‍, തീര്‍ച്ചയായും നിർജ്ജലീകരണം അനുഭവപ്പെട്ടേക്കാം. കുറഞ്ഞ താപനിലയിലാണ് എസി സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ നിര്ജ്ജലീകരണ തോത് കൂടുകയും ഇതിനെ അവഗണിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ശ്വസന പ്രശ്നങ്ങൾ
ദീർഘനേരം എസിയിൽ ഇരിക്കുന്നത് മൂക്കിലും തൊണ്ടയിലും കണ്ണിലും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങൾക്ക് വരണ്ട തൊണ്ട, റിനിറ്റിസ്, മൂക്കില്‍ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാം. മൂക്കിലെ കഫ മെംബറേനില്‍ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് റിനിറ്റിസ്. വൈറൽ അണുബാധ മൂലമോ അലർജി പ്രതിപ്രവർത്തനം മൂലമോ ആണ് ഇത് സംഭവിക്കുന്നത്.
ആസ്ത്മയും അലർജിയും
ആസ്ത്മയോ അലർജിയോ ഉള്ളവരിൽ എസി അവരുടെ ആരോഗ്യാവസ്ഥ വഷളാക്കും. അലര്‍ജ്ജിയുള്ളവരിൽ, വീടിലെ എസി വലിയ പ്രശ്നങ്ങള്‍ക്ക് കാരനമാവുകയില്ലെങ്കിലും, മറ്റു സ്ഥലങ്ങളില്‍ ഉദാഹരണത്തിന് സിനിമ തീയേറ്റര്‍ പോലെയുള്ള സ്ഥലങ്ങളിലെ എസി ആസ്ത്മ അല്ലെങ്കില്‍ അലര്‍ജ്ജി ഉള്ളവരുടെ സ്ഥിതി കൂടുതല്‍ കഠിനമാക്കും. നിങ്ങളുടെ എസി ശരിയായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നില്ലെങ്കിലും ഇതേ അവസ്ഥ വന്നേക്കാം.
അലസത
ഏറെ നേരം എസിയിൽ ഇരിക്കുന്നവരിൽ അലസതയും മന്ദതയും ഉണ്ടാകാറുണ്ട്. അതിനാല്‍ ജോലിസ്ഥലങ്ങളില്‍ എസിക്ക് പകരം പ്രകൃതിദത്ത വെൻ്റിലേഷൻ ഉണ്ടായിരിക്കുന്നതാണ് നല്ലത്.
തലവേദന
എസി കാരണം നിർജ്ജലീകരണം സംഭവിക്കുന്നത് തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകും. മൈഗ്രെയിനിൻ്റെ കാര്യത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു കാരണമാണ് നിർജ്ജലീകരണം. എസി മുറികളിൽ കയറി ഇറങ്ങുമ്പോഴോ, ഏറെ നേരം എസിയിലിരുന്ന് പെട്ടെന്ന് പുറത്ത് ചൂടിൽ പോകുമ്പോഴോ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, എസി മുറികൾ ശരിയായി പരിപാലിക്കാത്ത സന്ദർഭങ്ങളിലും നിങ്ങൾക്ക് തലവേദനയും മൈഗ്രേനും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വരണ്ട കണ്ണുകൾ
നിങ്ങൾക്ക് വരണ്ട കണ്ണുകളുണ്ടെങ്കിൽ, എസിയിൽ കൂടുതൽ നേരം നിൽക്കുന്നത് ഈ പ്രശ്നത്തെ വഷളാക്കും. വരണ്ട കണ്ണുകളാണെങ്കിൽ കൂടുതൽ ചൊറിച്ചിലും അലര്‍ജ്ജിയും അനുഭവപ്പെടും. ഡ്രൈ ഐ സിൻഡ്രോം ഉള്ളവർ എസിയിൽ അധികനേരം നിൽക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പകർച്ചവ്യാധികൾ
കൂടുതൽ നേരം എസിയിൽ ഇരിക്കുന്നത് നിങ്ങളുടെ മൂക്ക് വരണ്ടതാക്കും. കഫം മൂലമുണ്ടാകുന്ന അസ്വസ്ഥതകളോ കഫം ഉണങ്ങുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളോ അനുഭവപ്പെട്ടേക്കാം. അതോടൊപ്പം നാസികാ ദ്വാരത്തില്‍ മ്യൂക്കസിൻ്റെ അഭാവം ഉണ്ടാകുന്നതിനാല്‍ വൈറൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications