Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പഴത്തൊലി കൊണ്ട് കേക്ക്, ഗോതമ്പിനേക്കാള്‍ പോഷക സമ്പുഷ്ടമെന്ന് പഠനം
തലക്കെട്ട് കാണുമ്പോള്‍ തന്നെ പലരും മുഖം ചുളിച്ചുകാണും. വന്ന് വന്ന് എന്തെല്ലാം സാധനങ്ങള്‍ കൊണ്ടാണ് കേക്ക് ഉണ്ടാക്കുന്നത് എന്നായിരിക്കും പലരും ചിന്തിക്കുക. പക്ഷേ പഴം കഴിച്ച് നമ്മള് വെറുതേ വലിച്ചെറിയുന്ന പഴത്തൊലി ആളൊരു കേമനാണെന്ന് സമീപകാലത്തായി പല പഠനങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്തകള്‍ കണ്ട് സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനുമെല്ലാം ആളുകള്‍ പഴത്തൊലി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

പക്ഷേ ഇതൊന്നുമല്ല ഇപ്പോഴത്തെ വാര്‍ത്ത. പഴത്തൊലി ഗോതമ്പിനേക്കാള്‍ നല്ലതാണത്രേ. വെറുതെ പറയുകയല്ല. ഒരു പഠനം പരീക്ഷിച്ച് തെളിയിച്ചതാണ്. എന്താണ് ആ പഠനം പറയുന്നതെന്ന് നോക്കാം.
പഴത്തൊലി ബേക്കിംഗിന്
പഴത്തൊലി ഉണക്കി പൊടിച്ച് അത് കേക്കും മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങളും ഉണ്ടാക്കുന്നത് രുചികരം മാത്രമല്ല ആരോഗ്യദായകവുമാണെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. പഴത്തൊലി അരച്ച് മുഖത്തും തലമുടിയിലുമൊക്കെ തേച്ചിട്ടുണ്ടെങ്കിലും ബേക്കിംഗിനായി സ്വതവേ ആരും പഴത്തൊലി ഉപയോഗിച്ചിട്ടുണ്ടാകില്ല. എന്നാല്‍ പഴത്തൊലി പൊടി കേക്കും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സുരക്ഷിതമാണെന്നാണ് മാത്രമല്ല, അവ ആരോഗ്യത്തിന് വളരെ നല്ലതുമാണ്.
പഴത്തൊലി പൊടി ഉപയോഗിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ രുചി കുറയുമോ എന്ന പേടിയും വേണ്ടതില്ല. കാരണം പഴത്തൊലി പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ കഴിച്ച ഉപഭോക്താക്കള്‍ അവ രുചികരമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പഴത്തൊലി പൊടി ചേര്‍ത്താല്‍ ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ നിറവും ചേര്‍ക്കേണ്ടതില്ല. കാരണം മഞ്ഞത്തൊലിയുടെ സ്വാഭാവികമായ മഞ്ഞനിറം ഉല്‍്പ്പന്നങ്ങള്‍ക്ക് ലഭിക്കും.
സാധാരണ ഇത്തരം കേക്ക്, ബ്രെഡ്, കുക്കികള്‍ തുടങ്ങിയ ബേക്കിംഗ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന ഗോതമ്പ്, മൈദ എന്നിവയുടെ പത്ത് ശതമാനം പഴത്തൊലി പൊടി ചേര്‍ക്കാനാണ് പഠനം നിര്‍ദ്ദേശിക്കുന്നത്. പഴത്തൊലി പൊടിയുടെ അളവ് കൂടിയാല്‍ ഫൈബര്‍ കൂടുതലായതിനാല്‍ വിഭവം കട്ടിയായി പോകാന്‍ സാധ്യതയുണ്ട്. അതേസമയം 7.5 ശതമാനം അളവില്‍ പഴത്തൊലി പൊടി ചേര്‍ക്കുകയാണെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ രുചിയും രൂപവും പെര്‍ഫെക്ട് ആയിരിക്കും. ഇവ മൂന്നുമാസത്തോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് പഴത്തൊലി ബേക്കിംഗ് ഉല്‍പ്പന്നങ്ങളുടെ മറ്റൊരു മേന്മ.
ഗുണമേന്മ
കേക്ക് അല്ലെങ്കില്‍ ബ്രെഡ് ഉണ്ടാക്കുമ്പോള്‍ ഗോതമ്പുപൊടിയുടെ പത്ത് ശതമാനത്തിന് പകരമായി പഴത്തൊലി പൊടി ചേര്‍ത്താല്‍ അതില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായിരിക്കുമെന്നാണ് പഠനം കണ്ടെത്തിയത്. മാത്രമല്ല, പഴത്തൊലിയില്‍ ധാരാളം ധാതുക്കളും കാന്‍സറിനെ പ്രതിരോധിക്കുന്ന പോഷകങ്ങളും ഫൈബറും മഗ്നീഷ്യവും പൊട്ടാസ്യവും ആന്റിഓക്സിഡന്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അതുപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളിലൂടെ ശരീരത്തിലെത്തും. പഴത്തൊലി മാത്രമല്ല, മാങ്ങയുടെയും മറ്റ് പഴങ്ങളുടെയും തൊലി കേക്കില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച് തൊലി ഇതിനകം തന്നെ കേക്കുകളില്‍ ഉപയോഗിക്കുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications