Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
അയ്യോ എന്തൊരു ചൂട് ! കൊടുംചൂടില്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം
വേനല്‍ച്ചൂടില്‍ വലയുകയാണ് കേരളം. ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥ, എത്ര വെള്ളം കുടിച്ചാലും ശമിക്കാത്ത ദാഹം, കുളിച്ചിറങ്ങുമ്പോള്‍ പോലും ശരീരത്തിലൂടെ ഒഴുകുന്ന വിയര്‍പ്പുചാലുകള്‍, ഉറക്കമില്ലാ രാത്രികള്‍. അതെ, താപനില പുതിയ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറുമ്പോള്‍ ആരോഗ്യകാര്യത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണം.

ഈ സാഹചര്യത്തില്‍ കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് ശരീരം കൂളാക്കാന്‍ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും അത്യന്താപേക്ഷിതമാണ്.
ചൂട് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍
നമ്മുടെ ശരീരം അതിമമായി ചൂടാകുമ്പോള്‍, അസഹിനീയമായ ചൂട് അനുഭവപ്പെടുക മാത്രമല്ല, വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും അത് കാരണമാകും. താപം കൊണ്ടുള്ള തളര്‍ച്ച അഥവാ heat exhaustion എന്ന് ഈ അവസ്ഥയെ വിളിക്കാം. വിയര്‍ക്കല്‍, തളര്‍ച്ച, ക്ഷീണം, ഉയര്‍ന്ന ശരീര താപനില എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം. അതികഠിനമായ അമിത താപം മൂലമുണ്ടാകുന്ന താപ ആഘാതത്തോട് ചേര്‍ന്നു നില്ക്കുന്ന അവസ്ഥ തന്നെയാണ് താപ ക്ഷയവും. താപ ആഘാതം മൂലം ആശയക്കുഴപ്പം, ബോധക്ഷയം, എന്തിന് മരണം വരെ സംഭവിക്കാം.
തലച്ചോറ്, ഹൃദയം പോലുള്ള ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് 36.1 ഡിഗ്രി സെല്‍ഷ്യസിനും 37.2 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം.
അന്തരീക്ഷ താപനില ഉയരുമ്പോള്‍ ശരീരം തണിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരീരതാപനില നിയന്ത്രിക്കാനും വിയര്‍ക്കല്‍ പോലെ ശരീരത്തിനുള്ളിലെ താപ നിയന്ത്രണ സംവിധാനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനും ആവശ്യമാണ്. കാരണം അമിത ചൂട് താപം കൊണ്ടുള്ള തളര്‍ച്ച, താപ ആഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കും.
താപം കൊണ്ടുള്ള തളര്‍ച്ചയുടെ ലക്ഷണങ്ങള്‍
- അമിത ദാഹം
- പേശി വേദന
- ഓക്കാനിക്കല്‍
- തലവേദന
- അമിതമായ വിയര്‍ക്കല്‍
- തളര്‍ച്ച
താപ ആഘാതത്തിന്റെ ലക്ഷണങ്ങള്‍
ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമ്പോഴാണ് താപ ആഘാതം സംഭവിക്കുന്നത്. അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
- കടുത്ത തലവേദന
- ആശയക്കുഴപ്പം
- വിയര്‍ക്കല്‍ നില്ക്കുക
ശ്രദ്ധിക്കേണ്ടത് ആരെല്ലാം
കഠിനചൂടില്‍ ശരീര താപനില നിയന്ത്രിക്കാന്‍ ശരീരം ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നതിനാല്‍ ശിശുക്കള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെയാണ് താപം മൂലമുള്ള തളര്‍ച്ചയും താപ ആഘാതവും ഏറ്റവുമധികം ബാധിക്കുക. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും കഠിന ചൂട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.ഹൃദ്രോഗം, പ്രമേഹം, വൃക്ക രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ കഠിനചൂട് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് വൈദ്യ സഹായം തേടേണ്ടതാണ്.
വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങള്‍
പരമാവധി വെയിലത്തിറങ്ങാതെ വായുസഞ്ചാരമുള്ള, അകത്തളങ്ങളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കുകയാണ് വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇനി ജോലി മൂലമോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ പുറത്ത് ഇറങ്ങാതിരിക്കാന്‍ കഴിയാത്തവരാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് വെയിലില്‍ നിന്നും ഇടവേളകള്‍ എടുത്ത് അകത്തളത്തിലോ തണലത്തോ ഇരിക്കുക. അടുത്തെവിടെയെങ്കില് എയര്‍ കണ്ടീഷനിംഗ് ഉള്ള പൊതു ഇടങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ പോയി വിശ്രമിക്കുക.
വീട്ടില്‍ തണുപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക
വീട്ടില്‍ എയര്‍ കണ്ടീഷനിംഗ് ഇല്ലെങ്കിലും ജനാലകളു കതകും അടച്ചിട്ട് സൂര്യപ്രകാശം വീട്ടിനുള്ളിലേയ്ക്ക് കടക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുക. രാത്രികാലത്ത് പുറത്ത് അന്തരീക്ഷം തണുക്കുമ്പോള്‍ ജനല്‍ തുറന്നിട്ട് തണുത്ത കാറ്റ് അകത്തേക്ക് കടന്നുവരാന്‍ അനുവദിക്കുക. ഓവന് പോലെ അകത്തെ താപനില കൂട്ടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
വെള്ളം ഒപ്പം കൊണ്ടുനടക്കുക
കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം എളുപ്പം നഷ്ടപ്പടാം. അത് നിര്‍ജലീകരണത്തിന് കാരണമാകും. ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ ശ്രദ്ധിക്കുകയാണ് ഇതിനുള്ള പോംവഴി. എവിടെ പോയാലും വെള്ളം കൊണ്ടുനടക്കാന്‍ ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളവും പഴച്ചാറുകളും കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാതിരിക്കും. ദാഹിക്കുന്നില്ലെങ്കില്‍ കൂടിയും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക.
ശരീരത്തിന് തണുപ്പ് നല്‍കുക
ചൂട് അസഹിനീയമായി തോന്നിയാല്‍ എസി ഇട്ട് ശരീരം തണുപ്പിക്കുകയോ ഐസ് കൊണ്ട് ശരീരത്തില്‍ ഒപ്പുകയോ ചെയ്യാം. ഐസ് ഉപയോഗിക്കുമ്പോള്‍ നേരിട്ട് ഐസ് ശരീരത്തില്‍ വെക്കാതെ, ഒരു തുണിയില്‍ പൊതിഞ്ഞ് കഴുത്ത്, കൈ പോലുള്ള സ്ഥലങ്ങളില്‍ വെക്കുക.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
വേനല്‍ക്കാലത്ത് അയഞ്ഞ, ഭാരം കുറഞ്ഞ, ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെള്ളയും ഇളം നിറങ്ങളും സൂര്യപ്രകാശം പ്രതിഫലിപ്പിക്കും. അതേസമയം കടുംനിറങ്ങള്‍ ചൂട് ആഗിരണം ചെയ്യും. പുറത്തുപോകുമ്പോള്‍ വസ്ത്രങ്ങളുടെ സംരക്ഷണം ഇല്ലാത്ത ശരീര ഭാഗങ്ങളില്‍ സണ്‍സ്ക്രീന്‍ പുരട്ടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
