Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്ട്രോക്ക് വരുന്നതിന് വളരെ മുമ്പേ മുഖത്തും സംസാരത്തിലും പ്രകടമാകും ഈ മാറ്റങ്ങള്‍, തിരിച്ചറിയല്‍ നിര്‍ണ്ണായകം
ലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നവോ അത്രയും ആപത്ത് കുറയ്ക്കാവുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. അവസരോചിത ഇടപെടലിലൂടെയും ചികിത്സയിലൂടെയും സ്ട്രോക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലക്ഷണം തിരിച്ചറിയുക എന്നതാണ്. സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജീവന് തന്നെ രക്ഷിക്കാനാകും. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സട്രോക്കും ഹൃദയാഘാതവും വരുന്നതിന് മുമ്പ് വ്യക്തമായ സൂചനകള്‍ ശരീരം നല്‍കാറുണ്ട്. സ്ട്രോക്ക് വരുന്നതിന് മുമ്പ് വളരെ വ്യക്തമായി തിരിച്ചറിയാവുന്ന ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മുഖത്തെ മാറ്റങ്ങള്‍
സ്ട്രോക്കിന്റെ ഒരു നിര്‍ണായക സൂചനയാണ് മുഖത്ത് വരുന്ന മാറ്റങ്ങള്‍. മുഖം ഒരു വശത്തേക്ക് കോടുകയോ ആകൃതിയില്‍ വ്യത്യാസം വരികയോ ചെയ്യാം. ഈ ലക്ഷണം പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും എളുപ്പത്തില്‍ കണ്ടെത്താനാകുകയും ചെയ്യും. മുഖത്തിന്റെ ഒരു വശം തൂങ്ങുകയോ മരവിക്കുകയോ ചെയ്യുമ്പോഴാണ് മുഖം തൂങ്ങുന്നത്. ഒരു വശം കോടുമ്പോള്, ചിരിയില്‍ പ്രകടമായ വ്യത്യാസം അറിയാനാകും. ഈ ലക്ഷണം ഒരു സ്ട്രോക്കിന്റെ ഒരു പ്രധാന മുന്നറിയിപ്പാണ്, ഇങ്ങനെ കണ്ടാല്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.
നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം
മുഖം തൂങ്ങുകയും കോടുകയും ചെയ്യുന്നത് പെട്ടെന്ന് തിരിച്ചറിയുന്നത് അടിയന്തര വൈദ്യശാസ്ത്ര ഇടപെടല്‍ സാധ്യമാക്കും. സ്ട്രോക്ക് എത്രയും വേഗം ചികിത്സിച്ചാല്‍, സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഉടനടിയുള്ള വൈദ്യസഹായം ആരോഗ്യത്തിലുണ്ടാകാനിടയുള്ള ദീര്‍ഘകാല ആഘാതങ്ങള്‍ തടയുകയും വേഗത്തില്‍ സുഖം പ്രപിക്കാന്‍ സഹായിക്കുകയും ചെയ്യും.
സംസാരത്തിലെ ബുദ്ധിമുട്ട്
ഒരു സ്ട്രോക്ക് തിരിച്ചറിയുന്നതില്‍ സംഭാഷണ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. ആശയവിനിമയത്തിലെ മാറ്റങ്ങള്‍, അവ്യക്തമായ സംസാരം അല്ലെങ്കില്‍ വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ സ്ട്രോക്കിന്റെ സൂചനയാകാം.
സ്ട്രോക്ക് വരുന്നതിന് മുന്നോടിയായി സംസാരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. വ്യക്തമായി സംസാരിക്കാനോ മറ്റുള്ളവരെ മനസ്സിലാക്കാനോ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഭാഷ അപഗ്രഥിക്കാനുള്ള തലച്ചോറിന്റെ കഴിവ് കുറയുന്നതാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.
മറ്റ് ലക്ഷണങ്ങള്‍
മുഖത്തെ മാറ്റം സംസാരത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പുറമേ, കൈകളുടെ ബലഹീനത, മരവിപ്പ്, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത്, പെട്ടെന്നുള്ള ആശയക്കുഴപ്പം, കാഴ്ചക്കുറവ്, കടുത്ത തലവേദന എന്നിവയും സ്ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ഒരു സൂചനയായി കണക്കാക്കി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നത് ചിലപ്പോള്‍ ജീവന് തന്നെ രക്ഷപ്പെടുത്താന്‍ സഹായിക്കും. സ്ട്രോക്ക് എത്ര വേഗത്തില്‍ ചികിത്സിക്കപ്പെടുന്നുവോ അത്രയും സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അടിയന്തര ചികിത്സയിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ പ്രത്യേക ചികിത്സകള്‍ ഉപയോഗിക്കുന്നു. ദ്രുതഗതിയിലുള്ള ഈ ഇടപെടല്‍ കൂടുതല്‍ ആപത്ത് തടയാനും ചികിത്സാഫലം ഗണ്യമായി മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിരോധ നടപടികള്‍
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കും. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, പുകവലി ഒഴിവാക്കല്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നതും പ്രമേഹം നിയന്ത്രിക്കുന്നതും പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
