Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വിറ്റാമിന്‍ സി കുറവെങ്കില്‍ ആയുസ്സിന് വരെ ദോഷം: രോഗാവസ്ഥകള്‍ ഇതെല്ലാം
വിറ്റാമിന്‍ സി എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഘടകം തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് വിറ്റാമിന്‍ സി. ശരീരത്തിന് ആവശ്യത്തിന് നല്‍കേണ്ട ഒരു പോഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടി നമുക്ക് വിറ്റാമിന്‍ സി സ്ഥിരമാക്കാവുന്നതാണ്. എന്നാല്‍ ചില ആളുകളില്‍ വിറ്റാമിന്‍ സിയുടെ അഭാവം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
ഇത് ചില അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും നല്ലൊരു ശതമാനം ആളുകളിലും വിറ്റാമിന്‍ സിയുടെ അഭാവം വളരെ മോശം ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് മൂലം ശരീരത്തിന് വളരെയധികം ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്നും ശരീരം എന്തൊക്കെ ലക്ഷണങ്ങളെ കാണിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അണുബാധകള്‍ വര്‍ദ്ധിക്കുന്നു
ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ടും അണുബാധകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് ജലദോഷമായും പനിയായും മറ്റ് അസ്വസ്ഥതകളായും നിങ്ങളുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ ഇതിന് കാരണമാകുന്ന ഒന്നാണ് പലപ്പോഴും വിറ്റാമിന്‍ സിയുടെ അഭാവം. ശരീരത്തില്‍ വിറ്റാമിന്‍ സി കുറവെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറക്കുകയും അണുബാധകളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം.
പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍
ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ അപകടകരമായ ഒന്നാണ് പ്രമേഹം എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന്റെ മൂല കാരണത്തേയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയുടെ അഭാവം പലപ്പോവും പ്രമേഹത്തിലേക്ക് എത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് വേണ്ടി വിറ്റാമിന്‍ സി ധാരാളം കഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരില്‍ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നു.

ഹൃദ്രോഗം
ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളും വിറ്റാമിന്‍ സിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. വിറ്റാമിന്‍ സിയുടെ അളവ് കുറയുന്നത് പ്രധാനമായും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്നതിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിന് പലപ്പോഴും വിറ്റാമിന്‍ സിയുടെ കുറവും ഒരു കാരണമാകുന്നു.
വിളര്‍ച്ച
സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ വിളര്‍ച്ച ബാധിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വിറ്റാമിന്‍ സി കുറവുള്ളവരില്‍ പലപ്പോഴും അനിമീയ പോലുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നു. ഇത് രക്തത്തിലെ അയേണിന്റെ അളവ് കുറക്കുകയും വിളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ദന്താരോഗ്യം നശിക്കുന്നു
വിറ്റാമിന്‍ സിയുടെ കുറവ് ദന്താരോഗ്യം നശിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും മുറിവകള്‍ ഉണങ്ങുന്നതിനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ സി. എന്നാല്‍ അതിന്റെ അഭാവം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് വായ്ക്കുള്ളിലും വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് ധാരാളം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കാം.
ന്യൂമോണിയ
വളരെ ഗുരുതരമായ അവസ്ഥയാണ് ന്യൂമോണിയ സൃഷ്ടിക്കുന്നത്. പലപ്പോഴും ശരീരത്തില്‍ വിറ്റാമിന്‍ സി കുറയുന്നത് ന്യൂമോണിയ ബാധിച്ച വ്യക്തിയുടെ ആരോഗ്യം കുറക്കുന്നതിന് കാരണമാകുന്നു. ഇത്തരം അണുബാധകള്‍ നമ്മുടെ ആരോഗ്യത്തെ മരണത്തിലേക്ക് വരെ തള്ളിയിടുന്നതിന് കാരണമാകുന്നു എന്നതാണ് സത്യം. വൈറ്റമിന്‍ സിയുടെ അളവ് കുറയുന്നതും ന്യൂമോണിയയുടെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. ആവശ്യമങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓറഞ്ച്, കിവി, നാരങ്ങ, മാതള നാരങ്ങ, മുന്തിരിങ്ങ, നെല്ലിക്ക എന്നിവ സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് കൂടാതെ പച്ചക്കറികളാണ് കാപ്സിക്കം, സട്രോബെറി, തക്കാളി, ബ്രോക്കോളം, കാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സി ശരീരത്തിന് ആവശ്യമായ തോതില്‍ ലഭ്യമാവണമെങ്കില്‍ ഇത്തരം പച്ചക്കറികളും പഴങ്ങളും ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications