Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മനുഷ്യന് ഏറ്റവും കൂടുതല്‍ ഉയരം വെക്കുന്ന സമയം, പ്രായമാകുമ്പോള്‍ ഉയരം കുറയാനുള്ള കാരണം
നിങ്ങളില്‍ പലര്‍ക്കും ഈ വസ്തുത അറിയില്ലായിരിക്കും. പക്ഷേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മറ്റുസമയങ്ങളെ അപേക്ഷിച്ചത് രാവിലെ മനുഷ്യര്‍ക്ക് ഉയരം കൂടുതലാണെന്നാണതാണ് ആ വസ്തുത. നീണ്ട വിശ്രമത്തിന് ശേഷം ഉറക്കമെഴുന്നേറ്റ് കിടക്കയില്‍ നിന്നും എഴുന്നേല്ക്കുന്ന ആ സമയം മനുഷ്യര്‍ക്ക് ഉയരം കൂടുതലായിരിക്കുമത്രേ. എന്തായിരിക്കും അതിന് കാരണം. നോക്കാം.

നട്ടെല്ലിന്റെ മായാജാലം
നട്ടെല്ലാണ് അതിന്റെ കാരണക്കാരന്‍. നല്ലൊരു ഉറക്കത്തിന് ശേഷം മനുഷ്യര്‍ക്ക് സാധാരണ ഉയരത്തേക്കാള്‍ കുറച്ച് സെന്റിമീറ്ററുകള്‍ കൂടുതല്‍ ഉയരം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ഉയരം ദിവസം മുഴുവന്‍ നിലനില്ക്കുകയില്ല. നട്ടെല്ല് കാണിക്കുന്ന ഈ മായാജാലത്തിന്റെ കാരണം എന്താണെന്ന് നോക്കാം.
നട്ടെല്ലിലെ എല്ലുകള്‍ കശേരുക്കളാല്‍ പരസ്പരബന്ധിതമാണ്. ഒരു ദിവസം നമ്മള് ചെയ്യുന്ന പല പല കാര്യങ്ങളും ജോലികളും കാരണം ഈ കശേരുക്കള് അമര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉയരത്തില്‍ ചെറിയൊരു കുറവ് സംഭവിക്കുന്നു. എന്നാല്‍ രാത്രിയില്‍ നമ്മള് നിവര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ നട്ടെല്ലില്‍ യാതൊരുവിധ സമ്മര്‍ദ്ദവും അനുഭവപ്പെടുന്നില്ല. അപ്പോള്‍ കശേരുക്കള്‍ക്കിടയില്‍ ശരിയായ അകലം പാലിക്കപ്പെടുന്നു. അങ്ങനെ ഒരാളുടെ ഉയരം കുറച്ച് സെന്റിമീറ്ററുകള്‍ കൂടുന്നു.
കശേരുക്കള്‍ക്കിടയിലെ പാഡുകള്‍
24 കശേരുക്കളും ഒരു സാക്രവുമാണ് (ഏറ്റവും താഴെയുള്ള അസ്ഥി) നട്ടെല്ലില്ലുള്ളത്. ഓരോ കശേരുവിനുമിടയിലും മൃദുവായ ഒരു പാഡ് ഉണ്ട്. ചലനങ്ങള്‍ സാധ്യമാക്കുക, കശേരുക്കള്‍ക്കിടയിലെ കുഷ്യനായി വര്‍ത്തിക്കുക എന്നിവയാണ് ഈ പാഡിന്റെ ജോലി. ഡിസ്ക് എന്നും വിളിക്കുന്ന ഈ പാഡുകള്‍ ഓരോ കശേരുവിനും ഇടയില്‍ ഉണ്ട്. ഇവയ്ക്ക് ന്യൂക്ലിയസ് പള്‍പോസസ് എന്നറിയപ്പെടുന്ന ന്യൂക്ലിയസും ഉണ്ട്. ജലത്തില്‍ നിന്നുള്ള ഒരു ജലാറ്റിനസ് വസ്തു കൊണ്ടാണ് ഇവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
കിടക്കയില്‍ കിടന്നുള്ള നീണ്ട വിശ്രമത്തിന് ശേഷം രാവിലെകളില്‍ ഈ ഡിസ്കുകള്‍ കൂടുതല്‍ സമ്മര്‍ദ്ദാവസ്ഥയില്‍ ആയിരിക്കും അതുകൊണ്ട് അതിനുള്ളില്‍ കൂടുതല്‍ വെള്ളം നിറച്ചുവെക്കാനും ശ്രമിക്കും. ഇതും രാവിലെ എഴുന്നേല്ക്കുമ്പോള് ഉയരത്തില്‍ ചെറിയ വ്യത്യാസം തോന്നുന്നതിന്റെ ഒരു കാരണമാണ്. ഒന്നോ രണ്ടോ സെന്റിമീറ്ററുകള്‍ മാത്രമായിരിക്കും ഈ ഉയരവ്യത്യാസം. എന്നാല്‍ ദിവസം മുഴുവനുമുള്ള ജോലികളും ഡിസ്കിനുള്ള ജലാംശം കുറയുന്നതും കാരണം ഈ അധിക ഉയരം കുറയും.
പ്രായം കൂടുമ്പോള്‍ ഉയരം കുറയുന്നത്
പ്രായം കൂടുമ്പോള്‍ ഉയരം കുറയുന്നത് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന കാര്യമാണ്. ദൈനംദിന ജീവിതത്തില്‍ നമ്മളത് ആളുകളില്‍ കാണുന്നുണ്ട്. ഡിസ്കുകള്‍ വഴക്കം കുറഞ്ഞ് കൂടുതല്‍ ദൃഢമാകുകയും റീജനറേഷനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഓസ്റ്റിയോപോറോസിസ് പോലുള്ള ഡീജനറേറ്റീവ് അസുഖങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാറുണ്ട്.
സ്ത്രീകള്‍ക്ക് കൂടുതല്‍ ഉയരം നഷ്ടപ്പെടും
പ്രായം കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉയരത്തില്‍ കാര്യമായ വ്യത്യാസം സംഭവിക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മുപ്പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അഞ്ച് സെന്റിമീറ്റര്‍ വരെ ഉയരം കുറയാം. എണ്‍പത് വയസിന് ശേഷം ആറ് സെന്റിമീറ്റര്‍ വരെ ഉയരം കുറയാം.
പുരുഷന്മാര്ക്കും ഉയരം കുറയും
സ്ത്രീകള്‍ക്ക് മാത്രമല്ല, പ്രായമാകുമ്പോള്‍ പുരുഷന്മാര്ക്കും ഉയരം കുറയും. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ഉയരം കുറയുന്നത് കുറവാണ്. എഴുപത് വയസുവരെ പുരുഷന്മാരില് ശരാശരി 1.5 സെന്റിമീറ്റര്‍ ഉയരമേ കുറയുന്നുള്ളു. എണ്‍പത് വയസിന് ശേഷം ഇത് അഞ്ച് സെന്റിമീറ്റര്‍ വരെയാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
