Latest Updates
-
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍
പാചക എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കുന്നവര്‍ അറിയാന്‍, ഈ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്
നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ എണ്ണ ഉപയോഗിക്കാറുണ്ടോ. എന്തൊരു ചോദ്യമല്ലേ, എണ്ണയില്ലാതെ പിന്നെ എന്ത് പാചകം. പക്ഷേ ആരോഗ്യം കണക്കിലെടുത്ത് പാചകത്തിന് എണ്ണ ഉപയോഗിക്കാത്തവരും ഉണ്ട്. എന്നാല്‍ മറ്റൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ ഉപയോഗിച്ച എണ്ണ പാചകത്തിന് വീണ്ടും ഉപയോഗിക്കാറുണ്ടോ. ഇത്തവണയും ഉണ്ടെന്ന് ഉത്തരം പറയുന്നവര്‍ ഏറെയുണ്ടാകും. കാരണം മിക്ക വീടുകളിലും എന്തെങ്കിലും വറക്കാനോ പൊരിക്കാനോ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. അല്ലെങ്കില്‍ അത് വെറുതേ കളയേണ്ടി വരില്ലേ.

പപ്പടം വറക്കാനോ, പൂരിയുണ്ടാക്കാനോ, എണ്ണയില്‍ പൊരിച്ചെടുക്കുന്ന പലഹാരങ്ങള്‍ ഉണ്ടാക്കാനോ ഉപയോഗിക്കുന്ന എണ്ണ വെറുതെ കളയാന്‍ ആര്‍ക്കും തോന്നാറില്ല. എണ്ണയുടെ വിലയും സാധനങ്ങള്‍ വെറുതേ കളയാനുള്ള മടിയും കാരണമാണ് പലരും ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. അത് ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നയാണ് മിക്കവരും ഇത് ആവര്‍ത്തിക്കുന്നത്. പക്ഷേ ഈ ശീലം മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് ബോധ്യപ്പെട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ആ പതിവ് തുടരില്ല.
ഭക്ഷണസാധനങ്ങള്‍ വറുത്തെടുക്കാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും ഇന്‍ഫ്‌ളമേഷനും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം ന്യൂറോഡീജനറേറ്റീവ് അസുഖങ്ങളും ഗുരുതരമായ മറ്റ് അസുഖങ്ങളും ഉണ്ടാകാം.
തലച്ചോറിനെ ഗുരുതരമായി ബാധിക്കും
ഏറെക്കാലം ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച ആളുകളില്‍ മസ്തിഷ്‌കത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദഹന വ്യവസ്ഥ, തലച്ചോറ്, വൃക്ക എന്നിവ തമ്മിലുള്ള ബാലന്‍സ് അവതാളത്തിലാകുന്നത് കൊണ്ടാണിത്. മാത്രമല്ല, പുനരുപയോഗിക്കുന്ന പാചക എണ്ണ മൂലം ശരീരത്തില്‍ വിഷ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഉപയോഗിച്ച പാചക എണ്ണ പുനരുപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഇനി അഥവാ ഉപയോഗിച്ചാല്‍ തന്നെ പരമാവധി മൂന്ന് തവണയേ ഉപയോഗിക്കാവൂ എന്നും ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ എന്തുസംഭവിക്കും?
ഉയര്‍ന്ന താപനിലയില്‍ പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അവയുടെ സ്വാഭാവികമായ രാസഘടനയില്‍ വ്യത്യാസമുണ്ടാകുന്നു. അങ്ങനെ എണ്ണയിലെ ഗുണപരമായ ആന്റിഓക്‌സിഡന്റുകളുടെ അളവ് കുറയ്ക്കുകയും ട്രാന്‍സ് ഫാറ്റുകള്‍, അക്രൈലമൈഡ്, ആല്‍ഡിഹൈഡ് എന്നിങ്ങനെയുള്ള ശരീരത്തിന് ദോഷം ചെയ്യുന്ന സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
എണ്ണ ഒന്നിലധികം തവണ ചൂടാക്കുമ്പോള്‍ അതിലെ ആരോഗ്യ ഗുണങ്ങളെല്ലാം നഷ്ടമാകുന്നു. പിന്നീട് ഓരോ തവണയും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വിഷാംശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചൂടാക്കുന്നതിലൂടെ, എണ്ണയിലെ ഫാറ്റി ആസിഡുകളുടെ ഘടന വ്യത്യാസപ്പെടുകയും റിയാക്റ്റീവ് ഓക്‌സിജന്‍ പോലുള്ളവയുടെ ലിപ്പിഡ് ഓക്‌സിഡേഷന്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പാചക എണ്ണ പുനരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അല്‍ഷിമേഴ്‌സ്, മറവിരോഗം പോലുള്ള ന്യൂറോഡീജനറേറ്റീവ് അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമേ, ഈ ശീലം കൊളസ്‌ട്രോള്‍ അധികരിക്കാനും ഹൃദയാഘാതത്തിനും ഹൃദ്രോഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകുമെന്ന് മിക്ക പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പാചക എണ്ണ വീണ്ടും ഉപയോഗിക്കുമ്പോഴുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍
തലച്ചോറിനുണ്ടാകുന്ന തകരാറിന് പുറമേ എണ്ണ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിക്കുമ്പോള്‍ വേറെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
അര്‍ബുദ സാധ്യത വര്‍ധിക്കുന്നു
എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആല്‍ഡിഹൈഡ് എന്ന വിഷവസ്തു കാര്‍സിനോജെനിക് ആണ്. അവ അര്‍ബുദത്തിന് കാരണമായേക്കും.
അസിഡിറ്റി പ്രശ്‌നങ്ങള്‍
അസിഡിറ്റി ഇക്കാലത്ത് മിക്കവരുടെയും ആരോഗ്യപ്രശ്‌നമാണ്. ഭക്ഷണശേഷം തൊണ്ടയിലും വയറ്റിലും പൊള്ളുന്ന പോലുള്ള തോന്നല്‍ ഉണ്ടായാല്‍ അത് ഒരുപക്ഷേ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനാലാകാം. അസിഡിറ്റി പ്രശ്‌നങ്ങള്‍ വഴിയോര ബജിക്കടകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ട്.
പൊണ്ണത്തടി
പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക വഴി പൊണ്ണത്തടിയും അനാരോഗ്യകരമായ വണ്ണവും ഉണ്ടാകാം.
പാചക എണ്ണ ആരോഗ്യത്തിന് ദോഷമാകാതെ എങ്ങനെ ഉപയോഗിക്കാം
- പാചക എണ്ണ തിരഞ്ഞെടുക്കുമ്പോള്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ കൂടുതലുള്ള എണ്ണ തിരഞ്ഞെടുക്കുക
- എണ്ണ പരിധിയിലധികം ചൂടാക്കി പുകഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- അമിത ഓക്‌സിഡേഷന്‍ തടയുന്നതിനായി എണ്ണയുടെ താപനില പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കുക.
- വറുക്കുന്നതിനും പൊരിക്കുന്നതിനും എണ്ണ പരമാവധി കുറച്ച് ഉപയോഗിക്കുക. അപ്പോള്‍ കൂടുതല്‍ എണ്ണ ബാക്കിയാവില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











