Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്!
ഫ്രൈഡ് റൈസ് സിന്‍ഡ്രം: ഫുഡികള്‍ മാത്രമല്ല, പഴയ ഭക്ഷണം ചൂടാക്കി ഉപയോഗിക്കുന്ന എല്ലാവരും പേടിക്കണം
അരിഭക്ഷണം കഴിക്കാത്ത ആളുകള്‍ ഈ ലോകത്തുണ്ടാവില്ല. മലയാളികള്‍ക്ക് ചോറ് പോലെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ചോറും മറ്റ് പല തരത്തിലുള്ള അരിഭക്ഷണങ്ങളും നിലവിലുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, വൈറ്റമിന്‍, മറ്റ് പല ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ള അരിഭക്ഷണങ്ങള്‍ മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്.

കാര്യമിതൊക്കെയാണെങ്കിലും എളുപ്പത്തില്‍ കേടുവരുന്ന ഭക്ഷണം കൂടിയാണ് ചോറ്. പാകം ചെയ്ത,ശരിയായി സൂക്ഷിക്കാത്ത, കേടുവന്ന ചോറ് കഴിച്ചാല്‍ അത് ഭക്ഷ്യവിഷബാധയുണ്ടാക്കും. പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും ഛര്‍ദ്ദിയും വയറിളക്കവുമെല്ലാം ഇതുമൂലം ഉണ്ടാകും. ഈ അവസ്ഥയ്ക്ക് പൊതുവായി പറയുന്ന പേരാണ് ഫ്രൈഡ് റൈഡ് സിന്‍ഡ്രം.
എന്താണ് ഫ്രൈഡ് റൈസ് സിന്‍ഡ്രം?
ബാസിലസ്സ് സിറിയസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്കാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രം എന്ന് പറയുന്നത്. കേടായ ചോറ്, പാസ്ത പോലുള്ള ഭക്ഷ്യവസ്തുക്കളിലാണ് ഈ ബാക്ടീരിയ കൂടുതലായി ഉണ്ടാകുകയെങ്കിലും ഏത് തരം ഭക്ഷണവും ഇവ തങ്ങളുടെ ആലയമാക്കി മാറ്റുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ സമയവും താപനിലയും ഒത്തുവന്നാല്‍ ഭക്ഷണത്തെ വിഷമാക്കി മാറ്റാന്‍ മിടുക്കരാണിവര്‍.
മറ്റ് ഭക്ഷ്യവിഷബാധകളില്‍ സംഭവിക്കുന്നത് പോലെ, ഭക്ഷണം വേണ്ട താപനിലയില്‍ ശരിയായി പാകം ചെയ്യാത്തപ്പോഴും സൂക്ഷിക്കാത്തപ്പോഴുമാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രം ഉണ്ടാകുന്നത്. ചോറ് വേവിക്കുക, ശരിയായി സൂക്ഷിച്ചുവെക്കാതിരിക്കുക, വീണ്ടുമെടുത്ത് ചൂടാക്കുക എന്നിവ ബാക്ടീരിയയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മറ്റ് ഭക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രതല വിസ്തീര്‍ണ്ണം കൂടുതലായതുകൊണ്ട് കീടാണുക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ ധാരാളം ഇടം ചോറിലുണ്ട്.
ഫ്രൈഡ് റൈസ് സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍
ദഹന വ്യവസ്ഥയ്ക്കുണ്ടാകുന്ന അണുബാധയാണ് ഇവിടെ വിഷബാധയുണ്ടാക്കുന്നത്. അതിനാല്‍ സാധാരണ ദഹനപ്രശ്നങ്ങളുടേതിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും ഉണ്ടാകുക.
വയറിളക്കം
പനി
ഓക്കാനം
വയറുവേദന
ഛര്‍ദ്ദി
ഫ്രൈഡ് റൈസ് സിന്‍ഡ്രം എങ്ങനെ തടയാം
ഫ്രൈഡ് റൈസ് സിന്‍ഡ്രം തടയുന്നതിനായി, ചോറില്‍ ബാക്ടീരിയ വരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് നോക്കാം.
കൃത്യമായി സൂക്ഷിക്കുക
പാകം ചെയ്യാത്ത അരിയും പാസ്തയുമെല്ലാം തണുത്ത, ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കു. പാകം ചെയ്യേണ്ട സമയത്ത് മാത്രം പുറത്തെടുക്കുക.
നന്നായി കഴുകുക
ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈ ശുചിയാക്കുക
പൂര്‍ണ്ണമായി പാകം ചെയ്യുക
ചൂടുവെള്ളത്തിലോ റൈസ് കുക്കറിലോ ഭക്ഷണം ആവശ്യത്തിന് പാകം ചെയ്യുക.
കഴിക്കുക. പാകം ചെയ്ത ഭക്ഷണം ഉടന്‍ കഴിക്കുക
വേഗത്തില്‍ തണുപ്പിക്കുക
പാകം ചെയ്ത ഭക്ഷണങ്ങള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ പുറത്തുവെക്കാതിരിക്കുക. ചൂട് കൂടുതലുള്ള സ്ഥലങ്ങളാണ് ഒരു മണിക്കൂറില്‍ കൂടുതല്‍ പുറത്ത് വെക്കരുത്. ബാക്കി വന്ന ഭക്ഷണം അടപ്പുള്ള, പരന്ന പാത്രങ്ങളിലാക്കി ഉടന്‍ ഫ്രിഡ്ജിലേയ്ക്ക് വെയക്കുക.
ഒരിക്കല്‍ മാത്രം ചൂടാക്കുക
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം 73.8 ഡിഗ്രി സെല്‍ഷ്യല്‍ നല്ലവണ്ണം ചൂടാക്കി ഉപയോഗിക്കുക. ഒരിക്കല്‍ മാത്രമേ ഭക്ഷണം ചൂടാക്കുക. ഇവ വീണ്ടും ഫ്രിഡ്ജില്‍ വെക്കാനോ പിന്നീട് വീണ്ടും ചൂടാക്കാനോ പാടില്ല.
കളയാന്‍ മടിക്കരുത്
പാകം ചെയ്ത ഭക്ഷണം രണ്ടുദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വെക്കരുത്, കൃത്യമായി സൂക്ഷിച്ചെങ്കില്‍ കൂടിയും. രണ്ടു ദിവസം കഴിഞ്ഞ ഭക്ഷണം എടുത്തുകളയാന്‍ ഒരു മടിയും കാണിക്കാതിരിക്കുക.
ഫ്രൈഡ് റൈസ് സിന്‍ഡ്രം കേസുകള്‍
2011ല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഈ അസുഖം ബാധിച്ച് മരിച്ച ഒരാളുടെ കേസ് പ്രതിപാദിക്കുന്നുണ്ട്. 2008ലാണ് ഈ സംഭവം നടക്കുന്നത്. ബെല്‍ജിയത്തില്‍ 20 വയസുള്ള ഒരു വിദ്യാര്‍ത്ഥി ബാക്കിവന്ന സ്പഗെറ്റി കഴിച്ചതിനെ ഉടനടി മരിക്കുകയായിരുന്നു. അഞ്ചുദിവസം മുമ്പ് പാകം ചെയ്ത, ഫ്രിഡ്ജില്‍ വെക്കാതെ അടുക്കളയില്‍ തന്നെ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മരിച്ചത്.
ഭക്ഷണം ചൂടാക്കി കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും കടുത്ത ഛര്‍ദ്ദിയും ദഹനപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്തു. അടുത്ത ദിവസം, രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇയാളുടെ കരള്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാക്കി വന്ന പാസ്തയില്‍ വലിയ അളവില്‍ ബാസിലസ് സിറിയസ് ബാക്ടീരിയയെ കണ്ടെത്തി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications