Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഈ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ പാല് കുടിക്കരുത്, കാരണം ഇതെല്ലാം
പാല് ആരോഗ്യത്തിന് വളരെ നല്ലതാണ്, എന്നാല്‍ ഇത് കുടിക്കുമ്പോള്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉണ്ടാക്കുന്നു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പാലില്‍ ധാരാളം, കാല്‍സ്യം, പ്രോട്ടീന്‍, ആവശ്യത്തിന് വിറ്റാമിനുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ചില രോഗാവസ്ഥകള്‍ ഉള്ളവരില്‍ ദോഷങ്ങളും നല്കുന്നു. പലപ്പോഴും ഗുണത്തിന് പകരം ദോഷം നല്കുന്ന ചിലരുണ്ട്. ഓരോ ശരീരവും പാലിനോട് എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഇവര്‍ പരമാവധി പാല് കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പാല് ഉപയോഗിക്കുമ്പോള്‍ ചിലരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. ആര്‍ക്കൊക്കെയാണ് ഇത്തരത്തില്‍ പാലിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കം. ആരൊക്കെ പാലിന്റെ ഉപയോഗം നിയന്ത്രിക്കണം എന്നും നമുക്ക് നോക്കാം.

ലാക്ടോസ് പ്രശ്നങ്ങള്‍
പലപ്പോഴും ലാക്ടോസ് പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ പൂര്‍ണമായും പാല് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ അവസ്ഥയുള്ളവരില്‍ ശരീരത്തില്‍ ലാക്ടോസ് എന്ന എന്‍സൈമിന്റെ കുറവ് പാലിനെ ദഹിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളില്‍ അതികഠിനമായ വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് അലര്‍ജി ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇവര്‍ പാല് ഉപയോഗിക്കാവൂ.
ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍
ചിലരില്‍ പാലിന്റെ ഉപയോഗം പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. അതിന്റെ ഫലമായി പാലിലെ ചില പ്രോട്ടീനുകള്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍, ചൊറിച്ചില്‍, ശരീരത്തില്‍ വീക്കം, ശ്വാസ തടസ്സം എന്നിവയുണ്ടാക്കാം. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഹൃദ്രോഗികള്‍
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും അതുപോലെ തന്നെ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉള്ളവരിലും കൊഴുപ്പ് കൂടുതല്‍ അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും ഉപേക്ഷിക്കേണ്ടതാണ്. കാരണം ഇവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് വളരെ അധികമാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും അത് വഴി ഹൃദയ സംബന്ധമായ രോഗാവസ്ഥ വര്ദ്ധിക്കുകുയം ചെയ്യും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

അയേണ്‍ കുറവ്
നിങ്ങളില്‍ അയേണ്‍ കുറവുള്ളവരെങ്കില്‍ പലപ്പോഴും പശുവിന് പാല് അമിതമായി കുടിക്കുന്നത് മൂലം സംഭവിക്കാം. കാരണം പാല് അമിതമായി കുടിക്കുന്നത് ശരീരത്തില്‍ അയേണിന്റെ കുറവ് വിളര്‍ച്ചയ്ക്കും അതുപോലെ തന്നെ ക്ഷീണത്തിനും കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത്തരക്കാര്‍ പലപ്പോഴും സമീകൃതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണക്രമം ഉറപ്പാക്കുന്നതിന് ശ്രദ്ധിക്കണം.
രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍
നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറവെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ അസംസ്കൃത പാല് വളരെയികം അപകടം വരുത്തുന്നു. പലപ്പോഴും പാസ്ചുറൈസ് ചെയ്യാത്ത പാലില്‍ ഹാനീകരമായ ബാക്ടീരിയകള്‍ ഉണ്ടാനുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും അതുപോലെ തന്നെ ഗര്‍ഭിണികളിലും ഗുരുതരമായ അണുബാധകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
