Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
മുപ്പതുകളിലേക്ക് കടക്കുമ്പോള് സ്ത്രീകള് സിങ്കിനെ മറക്കരുത്
നിങ്ങളുടെ ഭക്ഷണക്രമമാണ് എപ്പോഴും ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതില് സംശയം വേണ്ട. ആരോഗ്യ ഗുണങ്ങള് എപ്പോഴും മികച്ച് നില്ക്കുന്ന ഭക്ഷണങ്ങള് വേണം നമ്മള് പ്രാധാന്യം നല്കുന്നതിനും. പ്രത്യേകിച്ച് സ്ത്രീകള് കഴിക്കുന്ന ഭക്ഷണത്തില് അല്പം കൂടുതല് പ്രാധാന്യം കൂടി നല്കേണ്ടതാണ്. വളര്ച്ചക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളില് ഒന്നാണ് സിങ്ക് എന്നതില് സംശയം വേണ്ട. ശരീരത്തിലെ നിര്ണായക മാറ്റങ്ങള്ക്കും പ്രവര്ത്തനങ്ങള്ക്കും സിങ്ക് അത്യാവശ്യമാണ്.
ഡിഎന്എ രൂപീകരണം, കോശങ്ങളുടെ വളര്ച്ച, മുറിവ് ഉണക്കല് എന്നിവ മുതല് രോഗപ്രതിരോധ സംവിധാനത്തിന് വരെ സഹായകമാവുന്ന ഒന്നാണ് സിങ്ക്. ഇത് നിങ്ങള്ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സിങ്ക് അത്യാവശ്യമായി വേണ്ടത് തന്നെയാണ്. എന്നാല് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അല്പം കൂടുതല് അളവില് സിങ്ക് ശരീരത്തിന് അത്യാവശ്യമാണ്. എന്തുകൊണ്ടെന്ന് നോക്കാം.

പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്ന കാര്യത്തില് എന്തുകൊണ്ടും അനിവാര്യമാണ് സിങ്ക്. ഇത് എല്ലാ വിധത്തിലുള്ള അണുബാധകള്ക്ക് പരിഹാരം കാണുന്നതിനും അത്യന്താപേക്ഷിതമാണ്. രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിലൂടെ, സിങ്ക് നിങ്ങളെ ആരോഗ്യത്തോടെയും രോഗാവസ്ഥകളില് നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും പൂര്ണമായും ഇല്ലാതാക്കുന്നു.
മുഖക്കുരുവിന് പ്രതിരോധം
മുഖക്കുരുവിനെ പ്രതിരോധിക്കുന്ന കാര്യത്തില് എന്തുകൊണ്ടും മികച്ചതാണ് സിങ്ക്. പലപ്പോഴും ഇത് വഴി ഹോര്മോണുകളുടെ അളവ് നിയന്ത്രിക്കപ്പെടുകയും മുഖക്കുരു ഉണ്ടാവുന്നതിനെ കുറക്കുകയും ചെയ്യുന്നു. കൂടാതെ, സുഷിരങ്ങള് അടയ്ക്കാനും മുഖക്കുരു രൂപപ്പെടുന്നതിന് കാരണമാകുന്ന സബത്തിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
എല്ലുകള് പെട്ടെന്ന് പൊട്ടുന്നതും ദുര്ബലവുമാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് പിന്നില് പല കാരണങ്ങള് ഉണ്ട്. അതില് ഒന്നാണ് സിങ്കിന്റെ കുറവ്. ഇത് പലപ്പോഴും സ്ത്രീകളില് ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് പ്രായം കൂടുന്നതിന് അനുസരിച്ച് ഇത്തരം പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എന്തുകൊണ്ടും സിങ്ക്.
ലൈംഗികാരോഗ്യത്തിന് മികച്ചത്
സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന ലൈംഗികാരോഗ്യ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സിങ്ക് ഉപയോഗിക്കാവുന്നതാണ്. പ്രത്യുല്പാദന ആരോഗ്യത്തിനും ലൈംഗിക പ്രവര്ത്തനത്തിനും ആവശ്യമായ ഈസ്ട്രജന്, പ്രൊജസ്ട്രോണ് എന്നീ ഹോര്മോണ് ഉത്പാദനത്തിന് ഇത് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നല്കുന്നു. പുരുഷന്മാരില് ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സിങ്ക് അനിവാര്യമാണ്.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
ദഹന സംബന്ധമായ പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സിങ്ക്. ശരീരത്തിലെ ശരീരത്തിലെ കാര്ബോഹൈഡ്രേറ്റുകള്, പ്രോട്ടീനുകള്, കൊഴുപ്പുകള് എന്നിവക്കും ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്ത്തുന്നതിനും സഹായിക്കുന്നു സിങ്ക്. ഒപ്റ്റിമല് ന്യൂട്രിയന്റ് ആഗിരണത്തിലൂടെ, മെച്ചപ്പെട്ട ദഹനവ്യവസ്ഥയ്ക്കും സിങ്ക് അനിവാര്യം തന്നെയാണ്.
കണ്ണുകള്ക്ക് നല്ലത്
കണ്ണുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സിങ്ക്. 30- ന് ശേഷം നിങ്ങള്ക്ക് വളരെയധികം പ്രശ്നങ്ങള് നേരിടേണ്ടി വരുന്നുണ്ട്. ഇത് നിങ്ങളില് തിമിര സാധ്യതയെ വരെ വര്ദ്ധിപ്പിക്കുന്നു. മോളിക്യുലര് ന്യൂട്രീഷന് ഫുഡ് റിസര്ച്ച് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്, ഫ്രീ റാഡിക്കലുകളെ നിര്വീര്യമാക്കാനും ഓക്സിഡേറ്റീവ് നാശത്തില് നിന്ന് കണ്ണ് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റ് എന്സൈമുകള് അടങ്ങിയ ഒന്നാണ് സിങ്ക് എന്നതില് സംശയം വേണ്ട. ഇത് കാഴ്ച ശക്തി വര്ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
പ്രത്യുത്പാദന ആരോഗ്യത്തിന്
പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു സിങ്ക്. സ്ത്രീകളില് സിങ്കിന്റെ അപര്യാപ്തത പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും അണ്ഡാരോഗ്യമില്ലായ്മക്ക് സിങ്ക് ശരീരത്തില് ഇല്ലാത്തത് കാരണമാകുന്നു. ആര്ത്തവ ചക്രത്തില് ഉടനീളം പലപ്പോഴും ഹോര്മോണ് അസന്തുലിതാവസ്ഥ പലരും നേരിടുന്നു. അതിനെ പ്രതിരോധിക്കുന്നതിന് സിങ്ക് മികച്ചതാണ്. ഗര്ഭധാരണ സാധ്യതയും ഇത് വഴി വര്ദ്ധിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
