Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പാലില്‍ കുതിര്‍ത്ത അത്തിപ്പഴം: കരുതും പോലെ നിസ്സാരമല്ല അമൃതാണ് ആയുസ്സിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോവുന്നത്. പലപ്പോഴും നമ്മുടെ ഭക്ഷണശീലങ്ങളും ജീവിത ശൈലിയും എല്ലാം പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇതാകട്ടെ പല വിധത്തിലുള്ള രോഗാവസ്ഥകളേയും നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് മാറ്റം വരുത്താം.
ആരോഗ്യത്തിന് ഗുണം നല്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. അതില്‍ ഒന്നാണ് അത്തിപ്പഴം. ഇത് പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി നമ്മള് ഒരിക്കലും വിചാരിക്കാത്ത ഗുണങ്ങളാണ് ലഭിക്കുന്നത്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന മാറ്റങ്ങള്‍ പാലില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വഴി ഉണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മികച്ച ദഹനം
ദഹന പ്രശ്നങ്ങളുള്ള വ്യക്തിയാണെങ്കില്‍ അവര്‍ക്ക് അത്തിപ്പഴം കഴിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മികച്ചതാക്കുന്നു. കൂടാതെ മലബന്ധം, ദഹനാരോഗ്യം എന്നിവയെ എല്ലാം പ്രശ്നരഹിതമാക്കുന്നതിന് അത്തിപ്പഴം സ്ഥിരമാക്കാം. എന്നാല്‍ ഇവ കുതിര്‍ക്കുമ്പോള്‍ ദഹിക്കാന്‍ എളുപ്പമായതിനാല്‍ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പാലിന്റെ ഗുണങ്ങള്‍ കൂടി ലഭിക്കുന്നതിന് പാലില്‍ കുതിര്‍ത്ത് കഴിക്കാം. ഇത് ആരോഗ്യകരമായ കുടലിന് സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പാലില്‍ കുതിര്‍ത്ത അത്തിപ്പഴം സഹായിക്കുന്നു. കാരണം പാലില്‍ ഉള്ള കാല്‍സ്യവും വിറ്റാമിനുകളും എല്ലാം എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അത്തിപ്പഴത്തിലും കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് അത്തിപ്പഴം. ഇതിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ പോലുള്ള വിറ്റാമിനുകളും തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. കൂടാതെ പാലില്‍ കുതിര്ത്തതായതിനാല് മോയ്സ്ചറൈസിംഗ്, ശാന്തമായ ഗുണങ്ങളുമായുള്ളതാണ് എന്നതില്‍ സംശയം വേണ്ട. ഇത് സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് സഹായിക്കും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും പാലില്‍ കുതിര്‍ത്ത അത്തിപ്പഴം നല്ലതാണ്. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ സി, അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിന് സഹായിക്കുന്നു. മാത്രമല്ല പാലിനൊപ്പം കഴിക്കുന്നത് വഴി അത് രോഗാണുബാധയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
ഹൃദയാരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹൃദയാരോഗ്യം വളരെ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് അത്തിപ്പഴം. കാരണം അത്തിപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തേയും സംരക്ഷിക്കും. പാലിലെ കാല്‍സ്യവുമായി കൂടിച്ചേരുന്നത് വഴി അത് ഹൃദയാരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശരീരഭാരം നിയന്ത്രിക്കാന്‍
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിനും പാലില്‍ കുതിര്‍ത്ത അത്തിപ്പഴം സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍ ആണ് നിങ്ങളുടെ വയറ് നിറഞ്ഞതായി സഹായിക്കുന്നത്. ഇത് അമിത ഭക്ഷണത്തെ നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ പാലിലുള്ള പ്രോട്ടീന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. കൂടാതെ ഇത് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു.
മികച്ച ഉറക്കത്തിന്
മികച്ച ഉറക്കത്തിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും പാലില്‍ കുതിര്‍ത്ത അത്തിപ്പഴം. ഇത് രാത്രി കഴിക്കുന്നത് നല്ല നിലവാരമുള്ള ആരോഗ്യകരമായ ഉറക്കത്തിന് സഹായിക്കുന്നു. മാത്രമല്ല വിശ്രമവും ഉറക്കവും ക്ഷീണമില്ലാത്ത സമയവും എല്ലാം ഇത് വഴി ലഭിക്കുന്നു. ഇത്രയും ഗുണങ്ങള്‍ ഉള്ളതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി മറ്റൊരു ചോയ്സില്ല എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications