Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തണുപ്പ് കാലത്താണ് ബദാം കഴിക്കേണ്ടത്, കഴിക്കുന്നത് ഇങ്ങനെയെങ്കില്‍ ഗുണങ്ങള്‍ ഇരട്ടി
ബദാം ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. അതിലുപരി അത് കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ബദാം കഴിക്കുന്നത് ആരോഗ്യകരമാണ് എന്നതിനേക്കാള്‍ അത് തണുപ്പ് കാലത്ത് കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഈ ലേഖനം. തണുപ്പ് കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അിതില്‍ ബദാം ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഗുണം ഇരട്ടിയാക്കുന്നു.
തണുപ്പ് കാലത്ത് ശരീരത്തിലെ ചൂട് നിലനിര്‍ത്തുന്നതിനുള്ള പോഷകസമൃദ്ധമായ തിരഞ്ഞെടുപ്പാണ് ബദാം എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇത് പാര്‍ശ്വഫലങ്ങളും നല്‍കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളില്‍ നല്ലൊരു ശതമാനത്തിനേയും ഇല്ലാതാക്കുന്നതിന് ബദാം സഹായിക്കുന്നു. ഇവ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്, അവയെ അനുയോജ്യമായ ലഘുഭക്ഷണമാക്കി മാറ്റുന്നു. തണുപ്പ് കാലത്ത് ബദാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. അതിലുപകി ഇവ നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

പോഷക ഗുണങ്ങള്‍
ബദാം പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാം പതിവായി കഴിക്കുന്നത് ഊര്‍ജ്ജ നില നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അവയുടെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും അമിത ഭക്ഷണം കഴിക്കുന്നതിനുള്ള ത്വര ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പിന്തുണക്കുന്നതാണ് എന്തുകൊണ്ടും ബദാം.
ബദാം എങ്ങനെ ശരീരത്തെ ചൂടാക്കുന്നു
ബദാം അവയുടെ പോഷക ഘടന കാരണം ശരീരത്തില്‍ ഊഷ്മളത സൃഷ്ടിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ ശരീരത്തിലെ താപനില കൃ്ത്യമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, അവ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതും അതോടൊപ്പം ഇവയെല്ലാം സ്വഭാവികമായി ശരീര താപനില വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. തണുപ്പ് കാലം ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതില്‍ അതുകൊണ്ട് തന്നെ ബദാം ഒരു മികച്ച ഓപ്ഷനാണ്.
ബദാം ഉള്‍പ്പെടുത്താനുള്ള വഴികള്‍
ദൈനംദിന ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് വളരെ ലളിതമാണ്. അവ തനിയേ അല്ലെങ്കില്‍ വറുത്തോ കഴിക്കാവുന്നതാണ്. ഇത് കൂടാതെ വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കാം. അതല്ലാതേയും സലാഡുകളിലോ ഓട്സ്മീലോ പൊടിച്ച ബദാം ചേര്‍ക്കാവുന്നതാണ്. ബദാം ബട്ടര്‍ ടോസ്റ്റില്‍ സ്പ്രെഡ് ചെയ്യുന്നതോ സ്മൂത്തികളിലേക്ക് ചേര്‍ത്തതോ മികച്ച സ്വാദ് നല്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാണ് ശൈത്യകാലത്ത് നല്‍കുന്നത് എന്നത് കൊണ്ട് തന്നെ ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ബദാം എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications