Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് സ്പെഷ്യല്‍ പാല് : ഹൃദയാരോഗ്യവും ഓര്‍മ്മശക്തിയും
ആരോഗ്യത്തിന് ആയുര്‍വ്വേദം എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചിലഅവസരങ്ങളില്‍ ആയുര്‍വ്വേദം ചേരുന്ന പാനീയങ്ങള്‍ കുടിക്കുന്നത് നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് വഴി ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കുന്നതിന് പാല് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. എന്നാല്‍ ഇവയില്‍ ജാതിക്കയും കുങ്കുമപ്പൂവും കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. ഒന്നിലധികം പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് പാല് എന്ന് നമുക്കറിയാം. റൈബോഫ്ലേവിന്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും പാലില്‍ ധാരാളമുണ്ട്. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല, എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതണ് പാല്.

ആയുര്‍വ്വേദവും പാലും
ആയുര്‍വ്വേദ പ്രകാരം പാല് കുടിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. അതില്‍ മഞ്ഞള്‍പ്പാല്‍ ആണ് ആരോഗ്യത്തിന് വളരെയധകം മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് മഞ്ഞള്‍പ്പാല്‍ കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. എന്നാല്‍ ഇനി അല്പം കുങ്കുമപ്പൂവും ജാതിക്കയും ചേര്‍ത്ത പാല് കുടിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഈ ആയുര്‍വ്വേദ സ്പേഷ്യല്‍ പാല് കുടിക്കുന്നത് വഴി ഉണ്ടാവുന്നത് എന്ന് നോക്കാം.
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ പാല് മികച്ചതാണ്. കാരണം ഇതിലെ ജാതിക്കയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കി മസ്തിഷ്ക കോശങ്ങളെ നാശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതില്‍ കുങ്കുമപ്പൂവ് കൂടി ചേരുന്നതോടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കുങ്കുമപ്പൂവ് എന്തുകൊണ്ടും മികച്ചതാണ്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തടയാന്‍ ഒരു നുള്ള് കുങ്കുമപ്പൂ പാലിലിട്ട് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയുര്‍വ്വേദ പ്രകാരം കഴിക്കാവുന്ന പാലാണ് ഇത്. കാരണം ഇതിലടങ്ങിയിട്ടുള്ള കുങ്കുമപ്പൂവില്‍ റൈബോഫ്ലേവിന്‍, തയാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. അതുപോലെ തന്നെ ഇതില്‍ ധാരാളം ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇതുമൂലം രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ ജാതിക്ക നിങ്ങളുടെ ശരീരത്തിലെ രക്തതംക്രമണത്തെ കൃത്യമാക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ഇത് വഴി സാധിക്കും.
ദഹനക്കേടിന് പരിഹാരം
പലപ്പോഴും ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ പലരിലും ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് നിങ്ങളില്‍ മറ്റ് ചില പ്രതിസന്ധികളിലേക്ക് എത്തിക്കും. എന്നാല്‍ ഇത്തരം പ്രശ്നത്തെ രാത്രിയില്‍ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. അതിന് ശേഷം കിടക്കുന്നതിന് മുന്‍പായി ആയുര്‍വ്വേദ പ്രകാരം തയ്യാറാക്കിയ പാല് കുടിക്കാവുന്നതാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും അതുമൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
നല്ല ഉറക്കത്തിന്
പലര്‍ക്കും ഉറക്കമില്ലായ്മ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദ പ്രകാരം തയ്യാറാക്കിയ ഈ പാല് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഉറക്ക സംബന്ധമായ പ്രശ്നങ്ങളെ തടയുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി അല്പം പാല് കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുകളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ നല്‍കുകയും ചെയ്യുന്നു.
വേദന പ്രതിരോധിക്കും
വേദന പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതില്‍ പല്ല് വേദനയും., തലവേദനയും നടുവേദനയും എല്ലാം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്അതിനുള്ള ഏറ്റവും നല്ല ആയുര്‍വ്വേദ പരിഹാരമാണ് ആയുര്‍വ്വേദ പ്രകാരം തയ്യാറാക്കിയ ഈ പാല്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ ക്യാന്‍സര്‍ പോലുള്ള ഗുരുതരാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തയ്യാറാക്കുന്നത് എങ്ങനെ?
ആരോഗ്യത്തിന് ധാരാളം ഗുണം നല്കുന്ന ജാതിക്ക - കുങ്കുമപ്പൂവ് പാല് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. .അതിന് വേണ്ടി ഒരു പാത്രത്തില്‍ പാല് ചൂടാക്കുക. ശേഷം അതിലേക്ക് 1 ടീസ്പൂണ്‍ ജാതിക്കപ്പൊടി മിക്സ് ചെയ്യുക. ഇതിലേക്ക് 2-3 കുങ്കുമപ്പൂവ് ചേര്‍ത്ത് ഇളക്കാവുന്നതാണ്. നിങ്ങള്‍ക്ക് മധുംര ആവശ്യമെങ്കില്‍ അതിന് വേണ്ടി അല്പം ഈന്തപ്പഴവും ബദാമും ചേര്‍ക്കാവുന്നതാണ്. ഇത് കിടക്കുന്നതിന് മുന്പ ഒരു ഗ്ലാസ്സ് കുടിച്ചാല്‍ അത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











