Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കാപ്പിയില്‍ വറുത്ത ഉലുവ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ക്ക് കടിഞ്ഞാണിടാം
നിരവധി ആളുകള്‍ കുടിക്കാന്‍ താല്പര്യപ്പെടുന്ന ഒരു പാനീയമാണ് കാപ്പി. കാപ്പി കുടിക്കുന്നതിലൂടെ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നുണ്ട്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, അമിതവണ്ണം കുറയ്ക്കാനും ശരീരത്തില്‍ നിന്നും ക്ഷീണം അകറ്റാനും കാപ്പി സഹായിക്കുന്നുണ്ട്.

കാപ്പി പലരും പലവിധത്തിലാണ് തയ്യാറാക്കുന്നതും കുടിക്കുന്നതും. ചിലര്‍ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി ഉപയോഗിക്കും. മറ്റു ചിലര്‍ സാധാ കാപ്പിപ്പൊടി ഉപയോഗിക്കും. എന്നാല്‍ മറ്റു ചിലര്‍ കാപ്പിക്കുരു വാങ്ങി അവ വീട്ടില്‍ തന്നെ പൊടിച്ച് കാപ്പിപ്പൊടി തയ്യാറാക്കി ഉപയോഗിക്കുന്നത് കാണാം. കാപ്പി ഏത് വിധത്തില്‍ തയ്യാറാക്കിയാലും അതില്‍ കുറച്ച് ഉലുവ വറുത്ത് പൊടിച്ച് ചേര്‍ത്താല്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കാപ്പിയില്‍ ഉലുവ ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ഉലുവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. 2023-ല്‍ പ്രസിദ്ധീകരിച്ച സിസ്റ്റമാറ്റിക് റിവ്യൂ ആന്റ് മെറ്റ അനാലിസീസ് എന്ന പഠനത്തില്‍ ഉലുവയ്ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ, കൊളസ്ട്രോള്‍ കുറയ്ക്കാനും ശേഷിയുള്ളതായി പറയുന്നു. അതിനാല്‍, ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഉലുവ സഹായിക്കുന്നു. കൂടാതെ, കാപ്പി കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇതും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശരീരഭാരം
അമിതവണ്ണം കുറയ്ക്കാന്‍ കാപ്പിയില്‍ ഉലുവ വറുത്ത് ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒപ്പം കാപ്പി കുടിക്കുന്നതും വിശപ്പ് കുറയ്ക്കുന്നതാണ്. ആഹാരം കഴിച്ചാലും വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നതാണ്. കൂടാതെ, കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ ഊര്‍ജവും ലഭിക്കുന്നു. അതിനാല്‍, അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണതയും കുറയുന്നതാണ്. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ശരീരവീക്കം
ഉലുവയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കാപ്പിയിലും ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, യൂറിക് ആസിഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന വീക്കവും കുറയ്ക്കുന്നതാണ്.
ദഹനം
കാപ്പിയില്‍ ഉലുവ ചേര്‍ക്ക് കുടിച്ചാല്‍ ദഹനം മെച്ചപ്പെടുന്നതാണ്. ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. പ്രത്യേകിച്ച്, അസിഡിറ്റി കുറയും, കീഴ് വായു ശല്യം കുറയും. ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതാണ്.
മറ്റു ഗുണങ്ങള്‍
ദിവസേന ഉലുവ ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, മുപ്പാല് വര്‍ദ്ധിക്കാന്‍ ഉലുവ വളരെയധികം സഹായിക്കും. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള ചൂട് കുറയ്ക്കാനും ഉലുവ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉലുവ ചേര്‍ത്ത് കാപ്പി അമിതമായി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം, വയറിളക്കം, ഛര്‍ദ്ദി തലവേദന, അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മിതമായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
