Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവെയുള്ള പറച്ചില്. വെളുത്ത വിഷമെന്ന വിശേഷണമൊക്കെ അറിയാമെങ്കിലും പഞ്ചസാര പൂര്ണ്ണമായി ഉപേക്ഷിക്കാന് പലര്ക്കും കഴിയാറില്ല. മധുരമില്ലെങ്കില് പിന്നെയെന്ത് ജീവിതമല്ലേ. പ്രമേഹം ഉള്ളവര് പോലും പഞ്ചസാരയ്ക്ക് ബദല് മാര്ഗ്ഗങ്ങള് തേടുന്നു. അപ്പോള്പ്പിന്നെ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാത്ത, ആരോഗ്യമുള്ളവര്ക്ക് അല്പ്പമൊക്കെ പഞ്ചസാര കഴിക്കാമല്ലോ എന്നാണ് മിക്കവരുടെയും ചിന്ത.

പഞ്ചസാര വില്ലനാകുന്നത് എങ്ങനെ
പഞ്ചസാര കൊണ്ട് ശരീരത്തിനുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങള് ചര്ച്ചയാകുമ്പോള് അമിതവണ്ണമാണ് പലരും ആദ്യം പറയുക. എങ്ങനെയാണ് പഞ്ചസാര അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നത്? ശരീരത്തില് കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി പഞ്ചസാരയ്ക്ക് നേരിട്ട് ബന്ധമൊന്നും ഇല്ലെന്നാണ് ചില പഠന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. പക്ഷേ പഞ്ചസാരയും അമിതവണ്ണവും തമ്മില് ഒരു അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങളിലെല്ലാം അമിതമായ അളവില് പഞ്ചസാര കാണപ്പെടുന്നു. മധുരം, കൊഴുപ്പ് എന്നിവ കൂടുതലായ അത്തരം ഭക്ഷണങ്ങള് കഴിക്കുന്നവര്ക്ക് സ്വാഭാവികമായി വണ്ണം കൂടുകയും ചെയ്യുന്നു.
പഞ്ചസാര മറ്റൊന്നിനും ഒപ്പമല്ലാതെ കഴിക്കുന്നതിലൂടെ കലോറി അമിതമായി ശരീരത്തിലെത്തുന്നില്ലെന്നാണ് ജേണല് ന്യൂട്രിയന്റ്സില് പ്രസിദ്ധീകരിച്ച ഒരു പഠനം അവകാശപ്പെടുന്നത്. പക്ഷേ പിന്നെ എങ്ങനെയാണ് പഞ്ചസാര വില്ലനാകുന്നത്. ഭക്ഷണങ്ങളിലും പാനീയങ്ങളിലും പഞ്ചസാര ചേര്ക്കുമ്പോള് അവയുടെ രുചി കൂടും. ഇതുമൂലം ഒരു വ്യക്തി കൂടുതല് അളവില് അവ കഴിക്കാന് സാധ്യതയുണ്ട്. അത് വണ്ണം കൂടുന്നതിന് കാരണമാകും.
എത്രത്തോളം പഞ്ചസാര കഴിക്കാം?
നിയന്ത്രിത അളവില് പഞ്ചസാര കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ആരോഗ്യത്തിന് ദോഷമുണ്ടാകാതിരിക്കാന് പഞ്ചസാരയുടെ അളവ് പ്രതിദിന കലോറി ഉപഭോഗത്തിന്റെ അഞ്ച് ശതമാനത്തില് കൂടുതല് ആകരുതെന്നാണ് സര്ക്കാര് നിര്ദ്ദേശിക്കുന്നത്.
പഞ്ചസാരയുടെയും മധുരത്തിന്റെയും ഉപഭോഗം നിയന്ത്രിക്കണമെന്ന് പറയുമ്പോള് മധുരമുള്ള പഴങ്ങളും വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും ഒഴിവാക്കുന്നവരുണ്ട്. ചിലര് കാപ്പിയിലും ചായയിലും അരടീസ്പൂണ് പഞ്ചസാര ഇടുന്നത് വരെ നിര്ത്തും. പക്ഷേ അതല്ല വേണ്ടത്. ആഡഡ് ഷുഗര് എന്നറിയപ്പെടുന്ന, സൂക്രോസ് അല്ലെങ്കില് ഡെക്ട്രോസ് പോലെ ഭക്ഷണങ്ങള് സംസ്കരിക്കുമ്പോള് ചേര്ക്കുന്ന പഞ്ചസാരയുടെ അളവാണ് നിയന്ത്രിക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാല് പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള് കുറച്ചാല് തന്നെ പഞ്ചസാര നിയന്ത്രണം ഫലപ്രദമാകും.
ഡോക്ടര്മാരുടെ മുന്നറിയിപ്പുകള് ഇല്ലെങ്കില് മാങ്ങയും തണ്ണിമത്തനും ഉള്പ്പടെ നല്ലപോലെ മധുരമുള്ള പഴങ്ങള് കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല. കാപ്പിയിലും ചായയിലും പഞ്ചസാര ചേര്ക്കാം. വീട്ടില് തന്നെ ഉണ്ടാക്കുന്ന പഞ്ചസാര ചേര്ത്ത പലഹാരങ്ങളും കഴിക്കാം. പക്ഷേ കോണ്ഫ്ളേക്സ്, കുക്കികള്, ജാമുകള്, ബിസ്കറ്റുകള്, ജ്യൂസുകള്, കാര്ബണേറ്റഡ് പാനീയങ്ങള്, കെച്ചപ്പ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
