Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇടയ്ക്കിടയ്ക്ക് വലതുവശത്ത് തലവേദന വരാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം
തലവേദന വന്നാല്‍ അന്നത്തെ ദിവസം തന്നെ പോക്കാണ്! ചിലര്‍ക്ക് അമിതമായിട്ടുള്ള ക്ഷീണം, കാഴ്ച മങ്ങല്‍, ഓക്കാനം, ഛര്‍ദ്ദിക്കാന്‍ വരല് എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളും വന്നേക്കാം. ചിലര്‍ക്ക് നെറ്റി പുകയുന്നത് പോലെ തോന്നും. എന്നാല്‍, മറ്റു ചിലര്‍ക്ക് ഏതെങ്കിലും ഒരു വശത്ത് മാത്രം തലവേദന അനുഭവപ്പെടാം. അത്തരത്തില്‍ ഒരു വശത്ത് തലവേദന അനുഭവപ്പെട്ടാല്‍, പ്രത്യേകിച്ച്, വലതുവശത്ത് അമിതമായിട്ടുള്ള തലവേദന അനുഭവപ്പെട്ടാല്‍ അതിനുള്ള കാരണങ്ങള്‍ പലതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

മൈഗ്രേയ്ന്
ഇന്ന് നിരവധി ആളുകളില്‍ മൈഗ്രേയ്ന് കണ്ടുവരുന്നുണ്ട്. മൈഗ്രേയ്ന് വന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ ലക്ഷണങ്ങളാണ് ശരീരത്തില്‍ കാണിക്കുന്നത്. ചിലര്‍ക്ക് തലയുടെ ഏതെങ്കിലും ഒരു വശത്ത് കടുത്ത തലവേദന അനുഭവപ്പെടാം. കണ്ണിനും, അതുപോലെ, ആ ഒരു വശത്ത് നീരിറങ്ങുന്നത് പോലെയുള്ള അവസ്ഥയും ഇവര്‍ക്ക് അനുഭവപ്പെട്ടേക്കാം. ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുടെ കൂടെയായിരിക്കും ഇത്തരത്തില്‍ കടുത്ത വേദന അനുഭവപ്പെടുക. ചിലര്‍ക്ക് വലതു വശത്ത് വേദന അനുഭവപ്പെടാം. അതുപോലെ, മറ്റു ചിലര്‍ക്ക് ഇടതുവശത്തും മൈഗ്രേയ്ന് അനുഭവപ്പെടാം.
സൈനസ് അണുബാധ
അമിതമായിട്ടുള്ള മൂക്കടപ്പ്, കഫക്കെട്ട് എന്നിവ മൂലം സൈനസ് അണുബാധ ചിലരില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൈനസ് വന്നാല്‍ തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, മുഖത്തിന്റെ ഒരു ഭാഗത്ത് വീക്കം, നീര്, തൊട്ടാല്‍ പോലും അണിതമായിട്ടുള്ള വേദന, നെറ്റിയില്‍ വേദന എന്നിവയെല്ലാം അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ സൈനസ് അണുബാധ ഉള്ളവര്‍ക്ക് തലയുടെ വലതുവശത്ത് അല്ലെങ്കില്‍ ഇടതുവശത്ത് തലവേദന അനുഭവപ്പെടുന്നതാണ്.
ടെന്‍ഷന്‍
ചിലര്‍ വളരെ ചെറിയ കാര്യത്തിന് പോലും ടെന്‍ഷന്‍ അടിക്കുന്ന ചില വ്യക്തികളുണ്ട്. ടെന്‍ഷന്‍ അമിതമായാല്‍, മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതാണ്. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നത് തലവേദന വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഇത്തരത്തില്‍ ടെന്‍ഷന്‍ അനുഭവിക്കുന്നവരില്‍ വലതുവശത്ത് തലവേദന അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അലര്‍ജി
നിരന്തരം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ തലവേദന വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ അമിതമായിട്ടുള്ള ക്ഷീണവും തളര്‍ച്ചയും, കഫക്കെട്ടും പതിവായിരിക്കും. ഇത്തരക്കാരില്‍ ഒരു വശത്ത് മാത്രം തലവേദന വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
മറ്റു കാരണങ്ങള്‍
ചിലരില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ തലവേദന വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുന്നവരില്‍ തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, ചിലരില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. ചില മരുന്നുകള്‍ കഴിക്കുമ്പോഴും തലവേദന അനുഭവപ്പെടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
