Latest Updates
-
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം
കണ്ണ് കുത്തിപ്പറിക്കുന്ന പോലെ വേദനയോ? കാരണം പലതാണ്, പരിഹാരം ഇത്
മിക്ക ആളുകള്‍ക്കും ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാറുണ്ട്. പലതരം തലവേദനകളുണ്ട്. കണ്ണുകള്‍ക്ക് പിന്നില്‍ വേദനയുണ്ടാകുന്നത് അത്തരത്തിലൊന്നാണ്. കണ്ണുകള്‍ക്ക് പിന്നില്‍ വേദന ഉണ്ടാകുന്നത് വളരെ കഠിനമായ ഒരു അവസ്ഥയാണ്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തും. കണ്ണുകള്‍ക്ക് പിന്നിലെ വേദന മറ്റ് ലക്ഷണങ്ങളോടൊപ്പവും വരാം. അവ ക്ലസ്റ്റര്‍ തലവേദന, ടെന്‍ഷന്‍ തലവേദന, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അലര്‍ജിയോ സൈനസ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അതിന്റെയെല്ലാം അടയാളമായിരിക്കാം.
ഇടയ്ക്കിടെ ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് ചിലപ്പോള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കാം, അതിനാല്‍ ഇത് കാര്യമാക്കാതെ വിടരുത്. ഇത്തരത്തിലുള്ള തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടെങ്കിലും, എളുപ്പമുള്ള പ്രകൃതിദത്ത വഴികളിലൂടെ നിങ്ങള്‍ക്ക് തലവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. കണ്ണുകള്‍ക്ക് പിന്നിലെ വേദനയ്ക്ക് കാരണവും പരിഹരിക്കാനുള്ള ചില വഴികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കണ്ണുകള്‍ക്ക് പിന്നില്‍ തലവേദന വരുന്നതിന് കാരണങ്ങള്‍
സമ്മര്‍ദ്ദം, അപര്യാപ്തമായ അല്ലെങ്കില്‍ അമിതമായ ഉറക്കം, തീവ്രമായ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, കാലാവസ്ഥാമാറ്റം, ദുര്‍ഗന്ധം, അമിതമായ ജോലി, മറ്റ് ഘടകങ്ങള്‍ എന്നിവ കാരണം നിങ്ങള്‍ക്ക് ഇടയ്ക്കിടെ തലവേദന വരാം. കണ്ണുകള്‍ക്ക് പിന്നില്‍ തലവേദന അനുഭവപ്പെടുന്നത് കണ്ണിന്റെ ആയാസം, മൈഗ്രെയ്ന്‍, ടെന്‍ഷന്‍ അല്ലെങ്കില്‍ സൈനസ് പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളാലും ഉണ്ടാകാം. ഇത്തരത്തിലുള്ള തലവേദന നിങ്ങള്‍ക്ക് കണ്ണുകളില്‍ അസ്വാസ്ഥ്യവും വേദനയും ഉണ്ടാക്കും. പലപ്പോഴും പ്രകാശ സംവേദനക്ഷമത, ക്ഷോഭം, ഓക്കാനം, തലകറക്കം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങളും ഇതുകാരണം ഉണ്ടായേക്കാം.
ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള 18-65 വയസ്സിനിടയിലുള്ള മുതിര്‍ന്നവരില്‍ പകുതി മുക്കാല്‍ ഭാഗവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തലവേദന അനുഭവിച്ചിട്ടുണ്ട്. ഇവരില്‍ 30% പേര്‍ക്കും മൈഗ്രെയ്ന്‍ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മൈഗ്രെയ്ന്‍
മൈഗ്രെയ്ന്‍ തലവേദന സാധാരണയായി നിങ്ങളുടെ കണ്ണുകള്‍ക്ക് പിന്നില്‍ കടുത്ത വേദനയോടെയാണ് വരുന്നത്. നിങ്ങള്‍ മൈഗ്രേന്‍ പ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ നിങ്ങളുടെ മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പലര്‍ക്കും മൈഗ്രെയിന്‍ സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉത്കണ്ഠ, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മോശം ഭക്ഷണക്രമം, മരുന്നുകളുടെ ഉപയോഗം എന്നിവ കാരണം വരുന്നു. പലപ്പോഴും ഓക്കാനം, ബലഹീനത, തലയില്‍ പിരിമുറുക്കം, മൂഡ് സ്വിങ് എന്നിവയും മൈഗ്രേന്‍ ഉള്ളവരില്‍ കണ്ടുവരുന്നു.
ടെന്‍ഷന്‍ തലവേദന
തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ മറ്റോ ടെന്‍ഷന്‍ തലവേദന വരാം. ശൈത്യമുള്ള ദിവസങ്ങളില്‍ പലര്‍ക്കും ഇത്തരത്തിലുള്ള തലവേദന വരുന്നു.
ക്ലസ്റ്റര്‍ തലവേദന
ക്ലസ്റ്റര്‍ തലവേദന സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് അനുഭവപ്പെടുന്നത്. ഇത് വളരെ സാധാരണമായ തലവേദനയാണെങ്കിലും ക്ലസ്റ്റര്‍ തലവേദന ഉള്ള പലരും കഠിനമായ വേദന അനുഭവിക്കുന്നു.
സൈനസ് തലവേദന
അലര്‍ജി സീസണിലോ മറ്റ് സമയങ്ങളിലോ നിങ്ങള്‍ക്ക് അലര്‍ജി ജ്വലനം അനുഭവപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള തലവേദന പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. മൈഗ്രെയ്ന്‍, ക്ലസ്റ്റര്‍ തലവേദന എന്നിവയ്‌ക്കൊപ്പം വരുന്ന പല ലക്ഷണങ്ങളും ഇതിന്റെ ലക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
ജലാംശം നിലനിര്‍ത്തുക
ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ക്കുക. തലവേദന തടയാനും തലവേദന ലഘൂകരിക്കാനും ഇത് നിങ്ങളെ സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലുള്ളവ കഴിക്കുക. ഹെര്‍ബല്‍ ടീകളും ജലസമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കുക.
നേത്ര വ്യായാമങ്ങള്‍ പരിശീലിക്കുക
പതിവായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക. ലളിതമായ നേത്ര വ്യായാമങ്ങള്‍ നിങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനും തലവേദന കുറക്കാനും സഹായിക്കും. ഓരോ 20 മിനിറ്റിലും 20 സെക്കന്‍ഡ് ഇടവേള എടുത്ത് 20 അടി അകലെയുള്ള ഒരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൈകള്‍ ഒരുമിച്ച് തടവി നിങ്ങളുടെ കണ്ണുകളടച്ച് അതിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് പിന്നിലെ തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും.
അരോമാതെറാപ്പി
ലാവെന്‍ഡര്‍, പെപ്പര്‍മിന്റ് തുടങ്ങിയ ചില അവശ്യ എണ്ണകള്‍ തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇവയ്ക്ക് ഒരു ശാന്ത ഗുണങ്ങളുണ്ട്. നിങ്ങള്‍ക്ക് ഈ എണ്ണകള്‍ കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്‍പ്പിച്ച് ഉപയോഗിക്കാം. ഇവ നിങ്ങളുടെ കണ്ണികളില്‍ പുരട്ടുക.
കോള്‍ഡ് കംപ്രസ്
നിങ്ങളുടെ നെറ്റിയിലും കണ്ണുകളിലും കോള്‍ഡ് കംപ്രസ് ഉപയോഗിന്നത് വീക്കം കുറയ്ക്കുകയും തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും. ഐസ് പാക്ക് ഒരു തുണിയില്‍ പൊതിഞ്ഞ് ഒരു ഐ മാസ്‌ക് ആയി ഉപയോഗിക്കാം. ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ സങ്കോചിക്കാനും വേദന കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലി
ചിട്ടയായ വ്യായാമം, സമീകൃത ഭക്ഷണം, മതിയായ ഉറക്കം എന്നിവ തലവേദന തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. യോഗ, ധ്യാനം അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വാസനം പോലുള്ള വിശ്രമ വിദ്യകള്‍ പരീക്ഷിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്ന പിരിമുറുക്കം ലഘൂകരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











