Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹഷിമോട്ടോസ് തൈറോഡിറ്റീസ്; എന്താണ് ഈ അസുഖം? ലക്ഷണങ്ങള്‍ എന്തെല്ലാം
Hashimoto's Thyroiditis: ഇന്ന് ഏറ്റവുമധികം ആളുകളില്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാണ് തൈറോയ്ഡ് രോഗം. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നത് മൂലവും, കൂടുന്നത് മൂലവും തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍, ഇവ കൂടാതെ, ഹഷിമോട്ടോ തൈറോയ്ഡിറ്റീസ് ഉള്ളവരിലും തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്.

എന്താണ് ഈ ഹഷിമോട്ടോസ് തൈറോയ്ഡിറ്റീസ്? ഇത് തൈറോയ്ഡ് ഗ്രന്ഥിയെ അതെല്ലാം വിധത്തിലാണ് ബാധിക്കുക എന്ന് നോക്കാം.
എന്താണ് ഹഷിമോട്ടോസ് തൈറോയ്ഡിറ്റീസ്?
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡറാണ് ഹഷിമോട്ടോസ് തൈറോയ്ഡിറ്റീസ്. നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ പാളികളെ രോഗപ്രതിരോധ സംവിധാനം തകര്‍ക്കുന്നത് മൂലമാണ് ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍ ശരീരത്തില്‍ ഉണ്ടാകുന്നത്. ഇത്തരം ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍ തൈറോഡ്സ് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ഇതുമൂലം ഹോര്‍മോണ്‍ ഉല്പാദനം കുറയുകയും, തന്മൂലം ആ വ്യക്തിയ്ക്ക് ഹൈപ്പോതൈറോയ്ഡിസം വരാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് ഹഷിമോട്ടോ തൈറോയ്ഡിറ്റീസ് എന്ന് വിശേഷിപ്പിക്കുന്നത്. ജനിതകപരമായ ഘടകങ്ങളും, അണുബാധകള്‍, മാനസിക സമ്മര്‍ദ്ദം, റേഡിയേഷന്, മറ്റു ഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ ഹഷിമോട്ടോസ് രോഗത്തിന് കാരണമാണ്.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ഹഷിമോട്ടോസ് ഡിസീസ് സാധാരണഗതിയില്‍ മധ്യവയസ്കരിലാണ് കണ്ടുവരാറുള്ളത്. ഇവ വന്നാല്‍, ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ ഏതെല്ലാമെന്ന് നോക്കാം.
അമിതമായിട്ടുള്ള ക്ഷീണം
ഹഷിമോട്ടോസ് സിഡീസ് ഉള്ളവരില്‍ അമിമായി ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. അകാരണമായി ഇവരില്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാം.
തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ
ചെറിയ തണുപ്പ് പോലും സഹിക്കാന്‍ പറ്റാത്ത അവസ്ഥ ഇവരില്‍ ഉണ്ടാകാം. കൂടാതെ, തണുപ്പ് തട്ടുമ്പോഴേയ്ക്കും അസുഖങ്ങള്‍ വരാനും ഇവരില്‍ സാധ്യത വര്‍ദ്ധിക്കുന്നു.
അമിതമായിട്ടുള്ള ഉറക്കക്ഷീണം
ഈ രോഗാവസ്ഥ ഉള്ളവരില്‍ ഉറക്കക്ഷീണം അമിതമായിരിക്കും. എത്ര ഉറങ്ങിയാലും ക്ഷീണം ശരീരത്തില്‍ നിന്നും വിട്ടുമാറാത്തതായി ഇവര്‍ക്ക് അനുഭവപ്പെടാം.
മറ്റു ലക്ഷണങ്ങള്‍
ഹഷിമോട്ടോസ് രോഗമുള്ളവരില്‍ വരണ്ട ചര്‍മ്മം സര്‍വ്വസാധാരണമായി കണ്ടുവരുന്നു. അതുപോലെ, മലബന്ധ പ്രശ്നങ്ങള്‍ ഇവരില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പേശികള്‍ക്കുണ്ടാകുന്ന വീക്കം, വേദന, വലിച്ചില് എന്നിവയും, സന്ധി വേദനയും പ്രധാന ലക്ഷണമായി കണ്ടുവരുന്നു. ഇവ കൂടാതെ, അസാധാരണമാം വിധം ആര്‍ത്തവ രക്തം വരുന്നത് പ്രധാന പ്രശ്നമാണ്. ഇവരില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും സര്‍വ്വസാധാരണമായിരിക്കും. ഓര്‍മ്മക്കുറവും, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം. ഇവ കൂടാതെ, തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കം, മുഖത്ത് ചീര്‍മ്മത, പൊട്ടിപ്പൊളിഞ്ഞ നഖം, മുടികൊഴിച്ചില്‍, നാവിന് വലിപ്പം വെയ്ക്കുന്ന അവസ്ഥ എന്നിവയും അനുഭവപ്പെടാം.
ശ്രദ്ധിക്കേണ്ടത് ആരെല്ലാം
മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, ഏത് പ്രായക്കാരിലും കണ്ടുവരുന്ന രോഗമാണ് ഹഷിമോട്ടോസ് ഡിസീസ് എങ്കിലും, മധ്യ വയസ്കരിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. കൂടുതലും സ്ത്രീകളിലാണ് ഈ രോഗം വരാന്‍ സാധ്യത കൂടുതല്‍. കൂടാതെ, നിങ്ങള്‍ക്ക് മറ്റ് ഏതെങ്കിലും തരത്തിലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍, പ്രത്യേകിച്ച്, വാതം, ടൈപ്പ് 1 പ്രമേഹം എന്നിവ ഉണ്ടെങ്കില്‍ ഹഷിമോട്ടോസ് രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇവ കൂടാതെ, പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. ഗര്‍ഭിണികളിലും, അയഡിന്റെ അളവ് കുറവുള്ളവരിലും, അമിതമായി റേഡിയേഷന് അടിക്കുന്നവരിലും ഈ രോഗാവസ്ഥ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടത് അനിവാര്യമാണ്. ഗ്ലൂട്ടന്‍ ഫ്രീ അയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, പഴം പച്ചക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പാല് ഉല്പന്നങ്ങള്, കാപ്പി, മുട്ട, മദ്യം, നട്സ്, സീഡ്സ്, സംസ്കരിച്ച പഞ്ചസ്സാര എന്നിവ ആഹാരത്തില്‍ നിന്നും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ലാക്ടോസ് അടങ്ങിയ ആഹാരങ്ങള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications