സൂക്ഷിച്ചോ, നമുക്കേറ്റവും പ്രിയപ്പെട്ട രണ്ട് ഭക്ഷണങ്ങള്‍ ഹൃദ്രോഗമുണ്ടാക്കുമെന്ന് ഹാര്‍വാര്‍ഡ് പഠനം

ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗം ഏതാണെന്ന് അറിയാമോ, അത് ഹൃദ്രോഗമാണ്. ഹൃദയാഘാതങ്ങള്‍ കൊണ്ടുള്ള അപ്രതീക്ഷിത മരണങ്ങള്‍ എത്രയോ തവണ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഹൃദയാഘാതമോ സ്‌ട്രോക്കോ വന്ന് മരണത്തിന് കീഴടങ്ങുന്ന ചെറുപ്പക്കാരുടെ മരണങ്ങള്‍ വര്‍ധിച്ചുവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണവുമാണ് ഹൃദ്രോഗങ്ങളുടെ പ്രധാനകാരണങ്ങള്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ ഒരു പഠനവും ഇത് ശരിവെക്കുന്നു. നമ്മുടെ പ്രിയപ്പെട്ട രണ്ട് ഭക്ഷണങ്ങള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നുവെന്നാണ് ഈ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

food

വില്ലനാകുന്ന പ്രോസസ്ഡ് ഫുഡ്

അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് വിഭാഗത്തില്‍ മധുര പാനീയങ്ങളും പ്രൊസസ് ചെയ്ത ഇറച്ചിയുമാണ് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. പലതരത്തിലുള്ള അള്‍ട്രാ പൊസസ്ഡ് ഫുഡ് കഴിച്ചവരിലെ ഹൃദ്രോഗം, രക്തപര്യയന വ്യവസ്ഥയിലെ തകരാറുകള്‍, സ്‌ട്രോക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. അതേസമയം എല്ലാ അള്‍ട്രാ പ്രൊസസ്ഡ് ഫുഡുകളും അപകടകാരികളല്ലെന്ന കണ്ടെത്തലും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.

തൈര്, തവിട് കളയാത്ത ധാന്യത്തില്‍ നിന്നുള്ള ബ്രെഡ്, പുളിയുള്ള ചെറുകടികള്‍ എന്നിവ രോഗസാധ്യക കുറയ്ക്കുമെന്ന നല്ലവാര്‍ത്തയും ഹാര്‍വാര്‍ഡ് പഠനത്തിലുണ്ട്.

എന്താണ് യുപിഎഫ്?

അള്‍ട്രാ പ്രൊസസ്ഡ് ഫുഡ്, പ്രൊസസ്ഡ് ഫുഡ് എന്നതെല്ലാം നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന വാക്കുകള്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്ന് മലയാളത്തില്‍ നമ്മള്‍ വിളിക്കാറുണ്ടെങ്കില്‍ അവയെ കുറിച്ച് വേണ്ടത്ര ബോധ്യം നമുക്കില്ല. ഒരു ഭക്ഷണത്തില്‍ സ്വാഭാവികമായി ഉള്ളതിനെ പുറമേ, കൊഴുപ്പ്, പഞ്ചസാര, ഉപ്പ്് എന്നിവ അധികമായി ചേര്‍ത്ത, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ തോത് കുറഞ്ഞ, കൃത്രിമ നിറങ്ങളോ മധുരങ്ങളോ, കേട് വരാതിരിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകളോ ചേര്‍ത്ത ഭക്ഷണങ്ങളാണ് യുപിഎഫ് അഥവാ അള്‍ട്രാ പ്രൊസസ്ഡ് ഫുഡ്.

സാധാരണഗതിയില്‍ നമ്മള്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാത്ത, കെമിക്കലുകള്‍, കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി പല ചേരുവകളും യുപിഎഫില്‍ അടങ്ങിയിരിക്കുന്നു. അപ്പോള്‍ത്തന്നെ കഴിക്കാവുന്ന നിലയിലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, സോസേജ്, എണ്ണയില്‍ മുക്കിപ്പൊരിച്ച ഫ്രൈഡ് ചിക്കന്‍, കെച്ചപ്പ് എന്നിവയെല്ലാം നമുക്ക് പ്രിയപ്പെട്ട യുപിഎഫ് ആണ്.

പ്രൊസസ്ഡ് ഫുഡുകളില്‍ നിന്നും അവയ്ക്കുള്ള വ്യത്യാസം, പ്രൊസസ്ഡ് ഫുഡുകള്‍ കേടുവരാതിരിക്കാനോ, രൂചി കൂട്ടാനോ വേണ്ടി പ്രൊസസ് ചെയ്തിള്ളുവയാണ് എന്നതാണ്. ഉദാഹരണത്തിന് പ്രൊസസ്ഡ് മീറ്റ്, ചീസ് എന്നിവയെല്ലാം. സോസേജ്, ബിസ്‌കറ്റുകള്‍, പാനീയങ്ങള്‍ എന്നിവ പോലുള്ള അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് പൂര്‍ണ്ണമായോ ഏറെക്കുറെയോ ഭക്ഷണങ്ങളില്‍ നിന്നുമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്. അവയില്‍ വളരെ കുറഞ്ഞ അളവിലാണ് പ്രൊസസ് ചെയ്യാത്ത ഭക്ഷണങ്ങള്‍(പച്ചക്കറി, മുട്ട, പഴം പോലുള്ളവ) ഉണ്ടാകൂകയുള്ളു. ചിലതില്‍ ഇല്ലെന്നും വരാം.

പഞ്ചസാര, എണ്ണ, കൊഴുപ്പ്, ഉപ്പ് ,പ്രിസര്‍വേറ്റീവുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, സ്‌റ്റൈബിലൈസറുകള്‍ എന്നിവ ചേര്‍ത്താണ് ഇവ പാക്ക് ചെയ്യുന്നത്.

യുപിഎഫ് സവിശേഷതകള്‍

യുപിഎഫില്‍ വലിയ തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. പ്ഞ്ചസാരയോ മധുരപാനീയങ്ങളോ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നവരില്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും രക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും വരാനുള്ള സാധ്യത അധികമാണ്. ഒപ്പം തന്നെ സോസേജ്, ബേക്കണ്‍, ഹോട്ട്‌ഡോഗ് തുടങ്ങി പ്രൊസസ് ചെയ്ത ഇറച്ചി കഴിക്കുന്നതും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. അതേസമയം തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ തവിട് കളയാത്ത ധാന്യങ്ങളുടെ ബ്രെഡ് തുടങ്ങിയ പ്രൊസസ്ഡ് ഫുഡുകള്‍ ആരോഗ്യത്തിന് നല്ലതുമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയയും ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, September 5, 2024, 12:26 [IST]
X
Desktop Bottom Promotion