Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
ഒടുവില്‍ ശാസ്ത്രലോകം കണ്ടെത്തി;കഷണ്ടിയുടെ കാരണം മുടി കൊഴിച്ചിലല്ല, പിന്നെയെന്താണ്, അതിനുള്ള പരിഹാരമിതാണ്
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നത് കാലങ്ങളായി നമ്മള് ഉപയോഗിച്ചുവരുന്ന ഒരു ചൊല്ലാണ്. പക്ഷേ ഇനിയിത് മാറ്റിപ്പിടിക്കേണ്ട സമയമായി. അസൂയയ്ക്ക് മരുന്നില്ലായിരിക്കും, പക്ഷേ കഷണ്ടിക്ക് ഏറെക്കുറേ ഒരു പരിഹാരം ശാസ്ത്രലോകത്ത് ഉരുത്തിരിയുന്നുണ്ട്.
മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരുടെയും പ്രശ്നമാണ്. ഇതിന് പരിഹാരമുണ്ടെന്ന അവകാശവാദവുമായി പല മരുന്നുകളും ഉല്‍പ്പന്നങ്ങളും ചികിത്സകളും വിപണിയില്‍ തകൃതിയായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അവയില്‍ പകുതിയിലേറെ തട്ടിപ്പുകളാണെന്ന് കാശ് കുറേ കയ്യില്‍ നിന്നും പോകുമ്പോഴാണ് പലര്‍ക്കും മനസ്സിലാകുക.

ഏതാണ്ട് 80 ശതമാനത്തോളം പുരുഷന്മാര് മുടികൊഴിച്ചില്‍ (കഷണ്ടി) നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ എന്താണിതിന് പരിഹാരമെന്നും ഇതെങ്ങനെ ഇല്ലാതാക്കാമെന്നുമെല്ലാം അടുത്തകാലം വരെ വൈദ്യശാസ്ത്രലോകത്തിന് വലിയ അറിവുകളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കഷണ്ടിയുടെ കാരണമെന്താണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ശാസ്ത്രജ്ഞര്‍ക്ക് ചില അറിവുകള്‍ ലഭിച്ചതായാണ് വിവരം.
കഷണ്ടി ഉണ്ടാകാനുള്ള കാരണം
കഷണ്ടിയുള്ള ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ അവരുടെ മുടി നഷ്ടപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍. പിന്നെ മുടി പുറത്തേക്ക് കാണുന്നില്ലല്ലോ എന്ന നിങ്ങളുടെ സംശയം ശരിയാണ്. കഷണ്ടി ഉണ്ടാകുമ്പോള്‍ മുടി ചുരുങ്ങുകയാണ് ചെയ്യുന്നത്. സംഗതി പിടികിട്ടുന്നില്ലേ. എന്നാല്‍ കഷണ്ടി ഇല്ലാതാക്കാന്‍ ചികിത്സകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഹെയര്ക്ലോണ് കമ്പനിയുടെ സിഇഒ പോള്‍ കെമ്പ് അത് വിശദീകരിക്കുന്നത് ശ്രദ്ധിക്കൂ.
കഷണ്ടി എന്ന അവസ്ഥയില്‍ മുടി ഇല്ലാതാകുന്നില്ല, അവ ചുരുങ്ങി, ചുരുങ്ങി കാണാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ചെറുതാകുകയാണ് ചെയ്യുന്നത്. നമ്മുടെ രോമകൂപങ്ങളെ പൊതിഞ്ഞ് താഴെ കാണപ്പെടുന്ന ഡെര്‍മല്‍ പാപ്പില്ലേ അഥവാ ത്വക്കിലെ ഒരു പ്രത്യേകതരം കോശം കാരണമാണ് ഇത് സംഭവിക്കുന്നത്. മുടി മുളയ്ക്കല്‍, വളര്‍ച്ച, അതിന്റെ രൂപഘടന, കട്ടി എന്നിവ നിര്‍ണ്ണയിക്കുന്നതില്‍ വളരെ പ്രധാനമാണ് ഈ കോശങ്ങള്‍. ഓരോ രോമകൂപത്തിനും ചുറ്റും ആയിരത്തോളം ഇത്തരം കോശങ്ങളുണ്ടാകും.
കഷണ്ടിയുണ്ടാകുമ്പോള്, ഓരോ രോമകൂപത്തിനും ചുറ്റുമുള്ള ഈ കോശങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങുന്നു. ഇനി ഈ കോശങ്ങള്‍ കുറയാനുള്ള കാരണം തേടിപ്പോയാല്‍ പിന്നെയും ഒന്ന് മൂക്കത്ത് വിരല്‍ വെച്ച് പോകും. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ആക്ടീവ് രൂപമായ ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോണ്‍ ആണ് ഈ കോശങ്ങളെ നശിപ്പിക്കുന്നത്.
തലയുടെ വശങ്ങളിലെ ഡെല്‍മല്‍ പാപ്പില്ലേ കോശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉച്ചിയെന്നൊക്കെ നമ്മള് വിളിക്കുന്ന തലയ്ക്ക് മുകളിലെ ഡെര്‍മല്‍ പാപ്പില്ലേ കോശങ്ങളാണ് ഡെഹൈഡ്രേടെസ്റ്റോസ്റ്റിറോണിന്റെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത്.
പരിഹാരമെന്താണ്?
കഷണ്ടിയുടെ കാരണത്തേക്കാളും അതിനുള്ള പരിഹാരം അറിയുന്നതിലായിരിക്കും മിക്കവര്‍ക്കും താല്‍പ്പര്യം. എന്നാല്‍ അറിഞ്ഞോളൂ. മുടി ക്ലോണ്‍ ചെയ്യലാണ് കഷണ്ടിക്കുള്ള പരിഹാരം. ഡെര്‍മല്‍ പാപ്പില്ലേ കോശങ്ങള്‍ നഷ്ടപ്പെടുന്നതാണല്ലോ കഷണ്ടിയുടെ കാരണം, അപ്പോള്‍പ്പിന്നെ അവയെ എങ്ങനെ പുനസ്ഥാപിക്കും എന്ന് കണ്ടെത്തുന്നതിലാണ് കഷണ്ടിയുടെ പരിഹാരമിരിക്കുന്നത്.
ഹെയര്‍ ക്ലോണിംഗ് അഥവാ മുടി ക്ലോണ്‍ ചെയ്യല്‍ അല്ലെങ്കില്‍ മുടി പെരുപ്പിക്കല്‍ എന്നതാണ് നിലവില്‍ കഷണ്ടിയ്ക്കുള്ള ബെറ്റര്‍ സൊലൂഷന്. നിലവില്‍ ഈ ചികിത്സ വ്യാപകമായിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിനോ കോടിക്കണക്കിനോ രൂപ അതിനുവേണ്ടി വരികയും ചെയ്യും. എന്തായാലും വരും വര്‍ഷങ്ങളില്‍ ഇത് പ്രചാരത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെയര്‍ ക്ലോണിംഗ് ചികിത്സാരീതി
ആരോഗ്യമുള്ള, ചുരുങ്ങിപ്പോകാത്ത, വളര്‍ച്ചയുള്ള രോമകൂപങ്ങള്‍ തലയില്‍ നിന്നും ശേഖരിക്കലാണ് ആദ്യഘട്ടം. ശേഖരിച്ച ശേഷം പിന്നീടുള്ള ഉപയോഗത്തിനായി അവ ശിതീകരിച്ച് സൂക്ഷിക്കും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രായമേറുന്നതിന് മുമ്പ്, യുവാവായിരിക്കുമ്പോള്‍ തന്നെ കോശങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ് നല്ലത്.
കഷണ്ടി ഉണ്ടാകുന്നതായി കണ്ടെത്തിക്കഴിഞ്ഞാല്‍ ശിതീകരിച്ച് സൂക്ഷിച്ച രോകമൂപങ്ങള് ലാബില്‍ കൊണ്ടുപോയി ഐസൊലേറ്റ് ചെയ്ത് എണ്ണം പെരുപ്പിക്കണം. ആയിരക്കണക്കിന് തവണ ഇവയെ എണ്ണത്തില്‍ പെരുപ്പിക്കാന്‍ സാധിക്കുമെന്ന് ഹെയര്ക്ലോണിലെ ഗവേഷണ വിഭാഗം മേധാവി ഡോ.ജെന്നിഫര്‍ ഡില്യണ്‍ പറയുന്നു.
ലാബില്‍ എണ്ണം ഇരട്ടിപ്പിച്ച ഡെര്‍മല്‍ പാപ്പില്ലേ കോശങ്ങളെ തലയില്‍ കഷണ്ടിയുള്ള ഇടങ്ങളിലേയ്ക്ക് കുത്തിവെയ്ക്കുകയാണ് അടുത്ത ഘട്ടം.
കൊഴുപ്പ് കോശങ്ങളില്‍ നിന്നും മുടിയുണ്ടാക്കാം
കഷണ്ടിക്ക് ക്ലോണിംഗ് മാത്രമല്ല പരിഹാരം. നവംബറില്‍ കോസ്മെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, ഉദരഭാരത്ത് നിന്നും എടുക്കുന്ന കൊഴുപ്പ് കോശങ്ങളില്‍ നിന്നും മുടി ഉണ്ടാക്കിയെടുക്കാമെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോലോഗസ് ഫാറ്റ് ഗ്രാഫ്റ്റിംഗ് എന്നാണ് ഈ ചികിത്സാരീതിയുടെ പേര്. സ്റ്റെംസെല്‍ അഥവാ വിത്തുകോശ തെറാപ്പികളുടെ വിഭാഗത്തിലാണ് ഈ ചികിത്സാരീതി വരുന്നത്. ആരോഗ്യമുള്ള കേശ കോശങ്ങളെ ശിതീകരിക്കുന്നതിന് പകരമായി എപ്പോള്‍ വേണമെങ്കിലും ആവശ്യക്കാരുടെ ശരീരത്തില്‍ നിന്നും വിത്തുകോശങ്ങള്‍ എടുത്ത് ജനിതകപരമായി ആക്ടിവേറ്റ് ചെയ്ത് ആവശ്യമുള്ള കേശ കോശങ്ങളാക്കി മാറ്റാം.
അല്‍പ്പം കൂടി കാത്തിരിക്കണം
കഷണ്ടിക്കുള്ള ഉത്തമ പ്രതിവിധികളെന്ന നിലയില്‍ ശാസ്ത്രലോകത്ത് ഏറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന ചികിത്സാരീതികളാണ് മുകളില്‍ പറഞ്ഞിരിക്കുന്നവ. പക്ഷേ ഇത് ആവശ്യക്കാര്‍ക്ക് ലഭ്യമാകാന്‍ അല്‍പ്പം കൂടി കാത്തിരിക്കണം. ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ അനുമതികള്‍ കൂടി കിട്ടിയെങ്കിലേ ഇവ വിപണിയിലെത്തുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications