Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ടോയ്ലറ്റില് ഉള്ളതിനേക്കാള്‍ അണുക്കള്‍ ജിമ്മില്‍?
ഏറ്റവും കൂടുതല്‍ ബാക്ടീരിയ വസിക്കുന്ന ഇടമായി നമ്മള് കരുതുന്നത് ടോയ്ലറ്റാണ്. എന്നാല്‍, ഈ ടോയ്ലറ്റില് ഉള്ളതിനേക്കാള്‍ ബാക്ടീരിയ ഉള്ള ഒരു സ്ഥലമുണ്ട്. ഇന്ന് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ആരോഗ്യം നിലനിര്‍ത്താന്‍ പോകുന്ന ജിമ്മിലാണ് ഈ അപകടം ഒളിഞ്ഞിരിക്കുന്നത്.

ജിമ്മില്‍ പോകുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. അതുപോലെ, എങ്ങനെയാണ് ജിമ്മില്‍ ബാക്ടീരിയ ഉണ്ടാകുന്നത് എന്നും നോക്കാം.
പഠനങ്ങള്‍
ഫിറ്റ് റേറ്റഡ് നടത്തി. പഠനം പ്രകാരം, ഒരു ജിമ്മിലെ ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ചെറിയ ഭാഗം എടുത്താല്‍, അതില്‍ ദശലക്ഷകണക്കിന് ബാക്ടീരിയകളാണ് അടങ്ങിയിരിക്കുന്നതെന്നാണ് പറയുന്നത്. 27 ജിം മെഷീനുകളില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് ഈ ഒരു നിഗമനത്തിലേയ്ക്ക് ഫിറ്റ് റേറ്റഡ് എത്തിയത്.
ബാക്ടീരിയ പെരുകുന്നതിന് പിന്നില്‍
രാവിലെ ജിമ്മിലെ ഓരോ മെഷീനുകളും ഉപകരണങ്ങളും വൃത്തിയാക്കിയാലും പലതരം വ്യക്തികളാണ് പിന്നീട് ഇവ ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയുടെയും വിയര്‍പ്പില്‍ നിന്നും ശരീരത്തില്‍ നിന്നും, കൈകളില്‍ നിന്നുമായി നിരവധി അണുക്കളും ഓരോ മെഷീനിലും പറ്റിപ്പിടിക്കുന്നു. ഈ മെഷീനുകള്‍ അടുത്ത വ്യക്തി ഉപയോഗിക്കുമ്പോള്‍, ആ വ്യക്തിയിലേയ്ക്ക് ഈ അണുക്കള്‍ ചെന്നെത്തുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് നയിക്കുന്നുണ്ട്.
ഏതെല്ലാം ബാക്ടീരിയകള്‍
ടോയ്ലറ്റ് സീറ്റില്‍ ഉള്ളതിനേക്കാള്‍ 362 ഇരട്ടി ബാക്ടീരിയയാണ് ജിമ്മില്‍ ഉള്ളതെന്നാണ് പഠനം പറയുന്നത്. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന Gram -Positive Cocci പോലെയുള്ള ബാക്ടീരിയകളാണ് അധികവും കണ്ടുവരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജിമ്മില്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കൈകള്‍ സൗനിറ്റൈസ് ചെയ്യാന്‍ മറക്കരുത്. ഓരോ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പും കൈകള്‍ സാനിറ്റൈസ് ചെയ്യുക. അതുപോലെ, മെഷീനില്‍ വൃത്തിയുള്ള ടവ്വല്‍ വിരിച്ച് വര്‍ക്കൗട്ട് ചെയ്യുന്നത് ശരീരത്തിലേയ്ക്ക് നേരിട്ട് അണുക്കള്‍ എത്തുന്നത് തടയാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഓരോ ഉപകരണങ്ങളും സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
അതുപോലെ, ജിമ്മില്‍ നിന്നും വന്ന ഉടനെ ശരീരം വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കാം. ജിമ്മില്‍ നിന്നും വന്ന ഉടനെ ബെഡ്, കസേര എന്നിവയില്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കൈകള്‍ കണ്ണ്, മുഖം, മൂക്ക് എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ജിമ്മില്‍ ഉപയോഗിക്കുന്ന ടവ്വല്‍, അല്ലെങ്കില്‍ ടര്‍ക്കി എന്നിവ കൃത്യമായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
