Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരണം വരെ സംഭവിക്കാം! ഡ്രൈ ഐസ് എന്താണ്, അത് കഴിച്ചാല്‍ ചോര ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണ്?
ഹരിയാനയിലെ ഗുഡ്ഗാവില്‍, കഫേയില്‍ നിന്നും ഭക്ഷണത്തിന് ശേഷം ഹോട്ടലുകാര്‍ നല്കിയ മൗത്ത് ഫ്രഷ്നര്‍ കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലായ സംഭവം രാജ്യമാകെ ചര്‍ച്ച ചെയ്യുകയാണ്. ഗുഡ്ഗാവിലെ സെക്ടര്‍ 90ലുള്ള ലഫോറെസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച അങ്കിത് കുമാര്‍, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരാണ് ചോര ഛര്‍ദ്ദിക്കുകയും മറ്റ് അസ്വസ്ഥതകള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വൈദ്യസഹായം തേടിയത്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വാര്‍ത്തകള്‍.

ഭക്ഷണം കഴിഞ്ഞ് ഹോട്ടലുകാര്‍ നല്കിയ മൗത്ത് ഫ്രഷ്നര്‍ കഴിച്ചതോടെയാണ് തങ്ങള്‍ക്ക് അസാധാരണമായ അസ്വസ്ഥതകള്‍ നേരിട്ടതെന്ന് അങ്കിത് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ക്ക് ഡ്രൈ ഐസ് ആണ് മൗത്ത് ഫ്രഷ്നര്‍ ആയി നല്‍കിയതെന്ന് കണ്ടെത്തുകയും ചെയ്തു. എന്താണ് ഈ ഡ്രൈ ഐസ്, അത് കഴിച്ചാല്‍ ചോര ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണ്?
എന്താണ് ഡ്രൈ ഐസ്?
കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്. കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തെ തണുപ്പിച്ച് കട്ടിയാക്കിയാണ് ഇതുണ്ടാക്കുന്നത്. പാര്‍ട്ടികളില്‍ നാടകീയമായ പുക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണിത്. ഷിപ്പിംഗ് സമയത്ത് ഭക്ഷണങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഇതുപയോഗിക്കുന്നു.
ഡ്രൈ ഐസ് കഴിച്ചാല്‍ എന്തുസംഭവിക്കും?
അബദ്ധത്തില്‍ ഡ്രൈ ഐസ് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. പേരില്‍ നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ഐസ് ഉണ്ടെങ്കിലും, ഐസ് കഴിക്കുന്നത് നിസ്സാരമല്ല ഡ്രൈ ഐസ് കഴിക്കുന്നത്. കഫേ സംഭവത്തില്‍ ഡ്രൈ ഐസ് കഴിച്ചവര്‍ അങ്ങേയറ്റം അസ്വസ്ഥരാകുന്നതിന്റെയും വേദന കൊണ്ട് പുളയുന്നതിന്റെയും വീഡിയോ അങ്കിത് കുമാര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാണ്. ചിലര്‍ ഐസ് ഛര്‍ദ്ദിച്ച് പുറത്തുകളയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഡ്രൈ ഐസ് കഴിച്ചതിന് ശേഷം വായ്ക്കുള്ളില്‍ പൊള്ളുന്ന അനുഭവമുണ്ടായെന്നും അതിന് ശേഷമാണ് ചോര ഛര്‍ദ്ദിച്ചതെന്നും പോലീസിന് അവര്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. വെള്ളം കൊണ്ട് വായ കഴുകാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ആശ്വാസം കിട്ടിയില്ല.
ഡ്രൈ ഐസ് കഴിച്ചാലുള്ള ലക്ഷണങ്ങള്‍
ഡ്രൈ ഐസ് കഴിച്ചയുടന്‍ വായിലും തൊണ്ടയിലും തീവ്രമായ പൊള്ളല്‍ അനുഭവം ഉണ്ടാകും. ഡ്രൈ ഐസിന്റെ അങ്ങേയറ്റം ഉറഞ്ഞുപോകുന്ന താപനില കൊണ്ടാണിത്. ശരീരത്തിനുള്ളിലെ കോശകലകളെ പോലും ഐസ് ആക്കാന്‍ അതിനുകഴിയും. ശരീരത്തിനുള്ളില്‍ ഡ്രൈ ഐസിന് രൂപമാറ്റം വരുമ്പോള്‍, സാധാരണ ഐസില്‍ നിന്നും വ്യത്യസ്തമായി അത് ദ്രാവകരൂപത്തിലേയ്ക്ക് പോകാതെ നേരിട്ട് വാതകമായി മാറുകയാണ് ചെയ്യുന്നത്. ഇതുമൂലം അടിവയറ്റില്‍ വേദന, വീര്ത്തിരിക്കുന്നതായുള്ള തോന്നല്‍, അസഹിനീയമായ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. സാധാരണ ഗ്യാസ്ട്രബിള്‍ എന്നൊക്കെ വിളിക്കുന്ന അവസ്ഥയ്ക്ക് സമാനമാണെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി ഇത് വളരെ ഗുരുതരമായ അവസ്ഥയില്‍ നിന്നും ഉടലെടുക്കുന്ന ഒന്നാണ്.
ശരീരത്തിനുള്ളില്‍ വെച്ച് ഖരാവസ്ഥയില്‍ നിന്നും വാതകാവസ്ഥയിലേയ്ക്ക് കാര്‍ബണ്‍ ഡൈഓക്സൈഡ് വികസിക്കുമ്പോള്‍ വാതകം നിറഞ്ഞ് ഉദരം വീര്‍ക്കുകയും ചില ഘട്ടങ്ങളില്‍ കുടല് പൊട്ടുകയും ചെയ്തേക്കാം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണിത്. മാത്രമല്ല, ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡ് അതിവേഗം വാതകമായി മാറുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുകയും അതിവേഗം രക്തസമ്മര്‍ദ്ദം താഴുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്യാം.
ചികിത്സ
ഗുഡ്ഗാവ് സംഭവത്തിലേതുപോലെ അബദ്ധത്തില്‍ ഡ്രൈ ഐസ് കഴിച്ചാല്‍ എത്രയും വേഗം വൈദ്യസഹായം എത്തിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ളവരുടെ ശാരീരിക അവസ്ഥകള്‍ മനസ്സിലാക്കി, കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ക്ക് മാത്രമേ സാധിക്കൂ.
അപകടം എങ്ങനെ ഒഴിവാക്കാം?
ഭക്ഷണം സൂക്ഷിക്കുന്നതിനും അലങ്കരിക്കുന്നതിനുമായി പല ഹോട്ടലുകളും ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്. കൃത്യമായി സൂക്ഷിക്കുകയും മുന്‍കരുതലുകളോടെ ഉപയോഗിക്കുകയും ചെയ്താല്‍ ഡ്രൈ ഐസ് അപകടകാരിയല്ല. അതേസമയം കഴിക്കാനുള്ള ഭക്ഷണങ്ങളിലോ പാനീയങ്ങളിലോ അവയുടെ സമീപത്ത് പോലും ഡ്രൈ ഐസ് വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
