Latest Updates
-
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്
പേരക്കയോ നെല്ലിക്കയോ, വിറ്റാമിന്‍ സിയുടെ കലവറ ഇതില്‍ ഏത്? അമൃതിന് തുല്യമായ ഫലം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അത്യാവശ്യമായ ഒരു പോഷണമാണ് വിറ്റാമിന്‍ സി എന്ന് നമുക്കറിയാം. ഇത് തന്നെയാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച പോഷണവും. കൂടാതെ ചര്‍മ്മസംരക്ഷണം, ശരീരത്തിലെ മുറിവ് ഉണക്കല്‍, ശക്തമായ ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം വിറ്റാമിന്‍ സിയുടെ ലഭിക്കുന്നു. നെല്ലിക്കയും പേരക്കയും വിറ്റാമിന്‍ സിയുടെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇത് രണ്ടും നമ്മുടെ പ്രിയപ്പെട്ട ഫലങ്ങളാണ് എന്നതാണ് സത്യം. എന്നാല്‍ നെല്ലിക്കയിലാണോ പേരക്കയിലാണോ ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത് എന്നത് പലരേയും കുഴക്കുന്ന ഒരു ചോദ്യമാണ്.
വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍ നിരവധിയാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇതില്‍ ഏതിനാണ് ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ സി ശരീരത്തിന് നല്കാന് സാധിക്കുന്നത്. എന്നതും നമുക്ക് നോക്കാം. പോഷക ഗുണങ്ങളുടെ കാര്യത്തില്‍ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. എങ്കിലും ആരോഗ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ഏതാണ് പ്രദാനം ചെയ്യുന്നതെന്ന് നോക്കാം.

നെല്ലിക്ക മുന്നില്‍
വിറ്റാമിന്‍ സിയുടെ കാര്യത്തില്‍ നെല്ലിക്കയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കാരണം ഒരു ഇടത്തരം വലിപ്പമുള്ള നെല്ലിക്കയ്ക്ക് ഏകദേശം 600-700 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് ഉണ്ടാവുന്നത്. ഒരുമുതിര്‍ന്ന വ്യക്തി എല്ലാ ദിവസവും ഒരു നെല്ലിക്ക കഴിക്കുകയാണെങ്കില്‍ അത് നമ്മുടെ ഉപഭോഗത്തിന്റെ പത്ത് മടങ്ങാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ നെല്ലിക്ക ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ വിറ്റാമിന്‍ സിയുടെ പ്രകൃതിദത്ത സ്രോതസ്സുകളില്‍ ഒന്നായി മാറുന്നു. എന്നാല്‍ പേരക്കയിലും വിറ്റാമിന്‍ സിയുടെ അളവ് നിസ്സാരമല്ല. ഇടത്തരം വലിപ്പമുള്ള ഒരു പേരക്കയില് ഏകദേശം 200-300 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവ് തന്നെയാണെങ്കിലും നെല്ലിക്കയില്‍ അല്പം കൂടുതലാണ് എന്നതാണ് സത്യം.
ആരോഗ്യ ഗുണങ്ങള്‍
നെല്ലിക്കയും പേരക്കയും ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്റിഓക്സിഡന്റുകള്‍, പോളിഫെനോളുകള്‍, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഇതില്‍ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്നതിനോടൊപ്പം തന്നെ മികച്ച ദഹനാരോഗ്യത്തിനും കരളിലെ ടോക്സിനെ പുറന്തള്ളുന്നതിനും ഹൃദയാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും നമുക്ക് നെല്ലിക്ക ഉപയോഗിക്കാം. ആയുര്‍വ്വേദത്തില്‍ ഒട്ടു മിക്ക രോഗങ്ങളുടെ പ്രതിരോധത്തിനും നെല്ലിക്ക ചേര്‍ക്കുന്നു. രോഗപ്രതിരോധ ശേഷി ഇരട്ടിയാവും എന്നതിലും സംശയം വേണ്ട.
പേരക്കയുടെ ഗുണങ്ങള്‍
നെല്ലിക്ക പോലെ തന്നെ പേരക്കയും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ സിയോടൊപ്പം നാരുകള്‍, വിറ്റാമിന്‍ എ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ നാരുകളുടെ അളവ് കൂടുതലായതിനാല്‍ അത് അമിതവണ്ണത്തെ പ്രതിരോധിക്കുകയും അതോടൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. ദഹനാരോഗ്യത്തെ പ്രതിരോധിക്കുന്നതിനും പേരക്ക് മികച്ചതാണ്.
വിറ്റാമിന്‍ സി കഴിക്കുമ്പോള്‍
പലപ്പോഴും നെല്ലിക്കയും പേരക്കയും നല്കുന്ന ഉയര്‍ന്ന വിറ്റാമിന്‍ സിയുടെ അളവ് നിസ്സാരമല്ല. ഇത് ശരീരത്തിലെ മറ്റ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. പക്ഷേ ദീര്‍ഘനേരം ഇവ സൂക്ഷിക്കുമ്പോള്‍ പലപ്പോഴും വിറ്റാനിന്‍ സിയുടെ അളവ് കുറയുന്നതിന് സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ എപ്പോഴും ഇവ ഫ്രഷ് ആയി കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും രുചിക്കും നല്ലതാണ്.
വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടം ഏതാണ്?
പേരയ്ക്കയിലും നെല്ലിക്കയിലും ഗണ്യമായ അളവില്‍ വിറ്റാമിന്‍ സി ഉണ്ടെങ്കിലും അല്പം കൂടി കൂടുതല്‍ വിറ്റാമിന്‍ സി നെല്ലിക്കയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ പേരക്ക ഉപയോഗിക്കുന്നതോടൊപ്പം നെല്ലിക്കയും ശീലമാക്കാം. ജലദോഷം ഉള്‍പ്പടെയുള്ള അണുബാധയേയും മറ്റ് സാംക്രമിക രോഗങ്ങളേയും ചെറുക്കാന്‍ ശരീരത്തില്‍ വിറ്റാമിന്‍ സി അനിവാര്യമാണ്. ഇവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യവും കരുത്തും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications