Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഗ്രീന്‍ ടീ കുടിക്കുന്ന അതേ ഗുണം; മിക്കവീടുകളിലും കാണുന്ന ഈ ഇല ഇനി വെറുതേ കളയണ്ട
ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ എല്ലാവരും കേട്ടിരിക്കും. പ്രമേഹം നിയന്ത്രിക്കുന്നതു മുതല്‍, ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കാന്‍ വരെ ഗ്രീന്‍ ടീ വളരെ നല്ലതാണ്.

എന്നാല്‍, ഇന്ന് വിപണിയില്‍ എത്തുന്ന ഗ്രീന്‍ ടീയില്‍ നിരവധി കെമിക്കലുകള്‍ ചേര്‍ക്കപ്പെടുന്നതും, അമിതമായിട്ടുള്ള വിലയും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത ഒരു വസ്തുവാക്കി ഗ്രീന്‍ ടീയെ മാറ്റുന്നു. എന്നാല്‍, ഗ്രീന്‍ ടീ കുടിക്കുന്ന അതേ ഗുണം നല്കുന്ന ഒരില ഉണ്ട്. നമ്മുടെ വീട്ടുമുറ്റത്ത് കാണപ്പെടുന്ന ഈ ഇലയ്ക്ക് നിരവധി ഗുണങ്ങളും ഉണ്ട്. അവ ഏതെന്ന് നോക്കാം.
പേരയില
ഇന്ന് മിക്ക വീടുകളിലും കാണപ്പെടുന്ന മരമാണ് പേരമരം. പേരക്ക കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്ക് അറിയാം. പേരയ്ക്ക പോലെ തന്നെ ഏറ്റവും ഗുണകരമാണ് പേരയിലയും. ഗ്രീന്‍ ടീ കുടിക്കുന്ന അതേ ഗുണമാണ് പേരയിലയിട്ട് തയ്യാറാക്കുന്ന ചായയ്ക്കും ഉള്ളത്. അവ എന്തെല്ലാമെന്ന് നോക്കാം.
കൊളസ്ട്രോള്‍ കുറയ്ക്കും
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പേരയില ചായ വളരെ നല്ലതാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ചില പഠനങ്ങള്‍ പ്രകാരം, പോരയില ഇട്ട് തിളപ്പിച്ച് തയ്യാറാക്കുന്ന ചായ പകിവായി കുടിച്ചാല്‍, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതായി പറയുന്നു. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
ശരീരഭാരം
ശരീരഭാരം കുറയ്ക്കാന്‍ പേരയില വളരെ നല്ലതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാനും, അതിലൂടെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും പേരയില ചായ സഹായിക്കും.
പ്രമേഹം
പ്രമേഹം നിയന്ത്രിക്കാന്‍ പേരയില വളരെ നല്ലതാണ്. ജപ്പാന് പോലെയുള്ള രാജ്യങ്ങളില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി പേരയിലയാണ് ഉപയോഗിച്ച് വരുന്നത്. പേരയില മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, കാര്‍ബോഹൈഡ്രേറ്റ് ദഹിച്ച് ഗ്ലൂക്കോസ് ആക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, രക്തത്തിലേയ്ക്ക് ഈ ഗ്ലൂക്കോസ് വേഗത്തില്‍ അലിഞ്ഞ് ചേരാതിരിക്കാനും സഹായിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം
മുഖത്തെ പേരിശകളെ ബലപ്പെടുത്താനും, ഇതിലൂടെ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ, ഇതില്‍ ആസ്ട്രിജന്റ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.
മുടിയുടെ ആരോഗ്യം
മുടി കൊഴിച്ചില്‍ തടഞ്ഞ്, മുടി നല്ല ഉള്ളോടെ വളരുന്നതിന് പേരയില വളരെയധികം സഹായിച്ചേക്കാം. കാരണം, പേരയിലയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ, ചര്‍മ്മ പ്രശ്നങ്ങള്‍, കേശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
പേരയില ചായ തയ്യാറാക്കേണ്ട വിധം
ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ഇല പേയരിയ ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക. ഇതില്‍ മധുരം ചേര്‍ക്കാതെ രാവിലെ വെറുംവയറ്റില്‍ കുടിക്കാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
