Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ആരോഗ്യമാണ് പ്രധാനം, 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഡയറ്റ് ഇത്
മികച്ച ഹൃദയാരോഗ്യം, കൃത്യമായ ശരീരഭാരം, അല്ലെങ്കിൽ ആരോഗ്യദായകമായ സമീകൃതാഹാരം എന്നിവ നിങ്ങൾ ലക്ഷ്യമിടുന്നുവെങ്കിൽ, ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് നിർണായകമാണ്. ഭക്ഷണ രീതികള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ മികച്ച ഫലം നല്‍കുന്നതും ജനപ്രീയമായതുമായ രീതികള്‍ കണ്ടുപിടിക്കുക എന്നത് വളരെ ദുഷ്കരം തന്നെയാണ്. എന്നാല്‍ 2023-ൽ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചില ഭക്ഷണക്രമങ്ങൾ വളരെയേറെ മികച്ച ഫലം നല്‍കുന്നതും ആരോഗ്യവും പ്രതിരോധ ശേഷിയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നവയാണ്. അവയില്‍ പ്രധാനപ്പെട്ടവ ഇവിടെ പരിചയപ്പെടുക.

മെഡിറ്ററേനിയൻ ഡയറ്റ് :
2023-ൽ, ശരീരഭാരം കുറയ്ക്കാൻ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഡയറ്റുകളിൽ ഒന്നാണ് ഫ്രഷായ പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, ബീൻസ്, ധാന്യങ്ങൾ, ഒലിവ് ഓയിൽ, ചില പച്ചമരുന്നുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഡയറ്റ് രീതി. പനീർ, മുട്ട, തൈര് എന്നിവ കുറഞ്ഞ അളവിൽ കഴിക്കുന്നതിലാണ് ഈ ഡയറ്റിന്‍റെ പ്രത്യേകത. കൂടാതെ, ആഴ്ചയിൽ രണ്ടുതവണ ഭക്ഷണത്തിൽ സമുദ്രവിഭവങ്ങളും മത്സ്യവും ഉൾപ്പെടുത്താനും ശുപാർശ ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഈ ഭക്ഷണക്രമം പ്രയോജനകരമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഫ്ലെക്സിറ്റേറിയൻ ഡയറ്റ് :
നിങ്ങള്‍ക്ക് കൃത്യമായ കലോറി കൗണ്ടിംഗ്, കർശനമായ നിയമങ്ങൾ എന്നിവയില്ലാത്തതും ഇടയ്ക്കിടെ മാംസം കഴിക്കാൻ അനുവധിക്കുന്നതും അതോടൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ഫ്ലെക്സിറ്റേറിയൻ ഡയറ്റിനെ കുറിച്ച് മനസ്സിലാക്കേണ്ടതാണ്. ഈ ഭക്ഷണക്രമം 2023-ൽ ശരീരഭാരം കുറയ്ക്കാൻ ഗണ്യമായ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഘടകങ്ങൾ ഉൾപ്പെടുന്നു. ഈ ഭക്ഷണക്രമത്തിൽ കൂടുതൽ പച്ചക്കറികൾ കഴിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്, ഇടയ്ക്കിടെ നോൺ-വെജിറ്റേറിയൻ ഇനങ്ങൾ ഉൾപ്പെടുത്തുന്നതും ഇതിലെ പ്രത്യേകതയാണ്.
ഫ്ലെക്സിറ്റേറിയൻ ഡയറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കുക, ശരീരഭാരം കുറയ്ക്കുക, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, മെറ്റബോളിസത്തിന് ഉത്തേജനം നൽകുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഡയറ്റ് രീതിയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുവാന്‍ കഴിയുന്നതും രുചികരവും ആരോഗ്യദായകമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഡാഷ് (DASH) ഡയറ്റ് :
ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും DASH ഡയറ്റ് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. സോഡിയം കുറവുള്ളതോ സോഡിയം അടങ്ങിയിട്ടില്ലാത്തതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഇത് ഊന്നൽ നൽകുന്നു. ജങ്ക് ഫുഡ്, പഞ്ചസാര, കൊഴുപ്പ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ഈ ഭക്ഷണക്രമം ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
ഈ ഭക്ഷണ രീതിയില്‍ ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ കലോറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹൃദയാരോഗ്യം നിലനിർത്തുക എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഡാഷ് ഡയറ്റിന്‍റെ പ്രധാന ഘടകങ്ങളാണ്.
MIND ഡയറ്റ് :
ഈ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണക്രമവും DASH ഡയറ്റും ചേർന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മാനസികാരോഗ്യത്തിനും ഈ രീതി കാര്യമായ ഊന്നൽ നൽകുന്നു. ഈ ഭക്ഷണക്രമത്തിൽ എല്ലാ ദിവസവും ഇലക്കറികൾ കഴിക്കേണ്ടതാണ്. മാത്രമല്ല ഒലീവ് ഓയിൽ പാചകത്തിന് ഉപയോഗിക്കുന്നു, ആഴ്ചയിൽ അഞ്ച് തവണയെങ്കിലും പഴങ്ങൾ കഴിക്കുന്നതോടൊപ്പം ബീൻസ്, സോയാബീൻ, മത്സ്യം എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. മാനസ്സിക ശാരീരിക സൌഖ്യത്തിന്റെ ഗുണങ്ങളാല്‍ ഈ ഡയറ്റ് രീതി പോയ വര്‍ഷം വന്‍ ജനപ്രീതി നേടി.
ന്യൂ മയോ ക്ലിനിക്ക് ഡയറ്റ് :
ന്യൂ മയോ ക്ലിനിക്ക് ഡയറ്റിൽ, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണങ്ങളെ വ്യത്യസ്ത തലങ്ങളായി തരം തിരിച്ചിരിക്കുന്നു. ആദ്യ തലത്തിൽ, പഴങ്ങളും പച്ചക്കറികളുമാണ്. രണ്ടാം തലത്തിൽ ധാന്യങ്ങളും കാർബോഹൈഡ്രേറ്റുകളും ഉൾപ്പെടുന്നു. മൂന്നാമത്തെ തലത്തില്‍ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, പയർവർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. അണ്ടിപ്പരിപ്പും അവോക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും നാലാമത്തെ തലത്തിലാണ്. അഞ്ചാമത്തെ തലത്തിൽ മധുരപലഹാരങ്ങൾ ഉൾപ്പെടുന്നു, പക്ഷേ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടതായുണ്ട്.
പെസ്കറ്റേറിയൻ ഡയറ്റ് :
ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഈ ഭക്ഷണക്രമം ഗുണം ചെയ്യും. ഈ ഭക്ഷണത്തിൽ, പ്രാഥമികമായി വെജിറ്റേറിയൻ ഇനങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, സമുദ്രവിഭവങ്ങളും ഈ ഭക്ഷണത്തിന്റെ ഭാഗമാണ്. കുറഞ്ഞ കാർബ് ഉള്‍ക്കൊള്ളിച്ച ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പെസ്കറ്റേറിയൻ ഡയറ്റ് രീതി നിങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











