Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നീരും, വീക്കവും അകറ്റും സൂപ്പര്‍ ഡ്രിങ്ക്; സ്ത്രീകള്‍ രാവിലെ തീര്‍ച്ചയായും കുടിക്കേണ്ട ഒരു പാനീയം
പുരുഷന്മാരെ അപേക്ഷിച്ച് പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനകള്‍, സ്ത്രീകളുടെ ആരോഗ്യത്തെ മുതല്‍, അവരുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ വരെ ബാധിക്കുന്നുണ്ട്. ഓരേ പ്രായത്തിനനുസരിച്ച് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കാനും സാധ്യത വളരെ കൂടുതലാണ്.

സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനും, പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുറച്ച് നല്ല ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്ന ഒരു മോണിംഗ് ഡ്രിങ്കുണ്ട്. മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വെള്ളം വെറും വയറ്റില്‍ പതിവാക്കിയാല്‍ ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ്. അവ എന്തെല്ലാമെന്നും, ഈ വെള്ളം എങ്ങനെ തയ്യാറാക്കി കുടിക്കണമെന്നും നോക്കാം.
വീക്കം
ഒരു പ്രായം കഴിയുമ്പോള്‍ പല സ്ത്രീകള്‍ക്കും ശരീരത്തില്‍ നീര്, അതുപോലെ, വീക്കം, എല്ലുകള്‍ക്ക് തേയ്മാനം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് കാണാം. എന്നാല്‍, പതിവായി എന്നും രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍- ഇഞ്ചി എന്നിവ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഇത്തരം വീക്കം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നതാണ്. കാരണം, മഞ്ഞളിലും ഇഞ്ചിയിലും ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മഞ്ഞളില്‍ കര്ക്യുമിനും ഇഞ്ചിയില്‍ ജിഞ്ചറോളും അടങ്ങിയിരിക്കുന്നു. ഇത് സന്ധിവാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. കൂടാതെ, ജോയിന്റുകളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്.
ദഹനം
ദഹന പ്രശ്നങ്ങള്‍ പലരിലും അമിതമായി കണ്ടുവരുന്നുണ്ട്. ചിലരില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം അമിതമായിട്ടുള്ള വണ്ണം, വയര്‍ ചീര്‍ക്കല്‍ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കൂടാതെ, അസിഡിറ്റി, മൈഗ്രെയ്ന് എന്നിവ പോലെയുള്ള അസുഖങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും, ദഹനം കൃത്യനായി നടക്കുന്നതിനുമായി മഞ്ഞള്‍- ഇഞ്ചി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
രോഗപ്രതിരോധശേഷി
കാലാവസ്ഥ മാറുന്നതിനനുസരിച്ച്, ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, രോഗപ്രതിരോധശേഷി കുറഞ്ഞാല്‍, മറ്റുപല രോഗങ്ങളും വളരെ വേഗത്തില്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ച്, പെണ്‍കുട്ടികള്‍ക്കും. സ്ത്രീകള്‍ക്കും ആരോഗ്യം വളരെ വേഗത്തില്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കണമെങ്കില്‍ നല്ല രോഗപ്രതിരോധശേഷി അനിവാര്യമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞളും ഇഞ്ചിയും വളരെ നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇഞ്ചിയും മഞ്ഞളും വളരെ നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും, രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും, രക്തോട്ടം വര്‍ദ്ധിപ്പിക്കാനും ഇഞ്ചിയും മഞ്ഞളും സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, പക്ഷാഘാതം പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഈ വെള്ളം സസഹായിക്കുന്നതാണ്.
തയ്യാറാക്കേണ്ട വിധം
ഒരു വലിയ കഷ്ണം ഇഞ്ചിയും അര ടീസ്പൂണ്‍ മഞ്ഞളും എടുക്കുക. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ മഞ്ഞളും ഇഞ്ചിയും അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കി വെള്ളത്തില്‍ ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇതല്ലലെങ്കില് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചതച്ച ഇഞ്ചിയും, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലപോലെ വെള്ളം തിളപ്പിക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുക. നല്ലതാണ്.
ശ്രദ്ധിക്കേണ്ടത്
അമിതമായി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി കുടിക്കുന്നത്, ഛര്‍ദ്ദി, മനംപെരട്ടല് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അതുപോലെ, ഇഞ്ചി അമിതമായാല്‍, വയറ്റില്‍ പുകച്ചില്‍ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications